സിയോമി Mi4 സ്മാര്‍ട്‌ഫോണ്‍ ജൂലൈ 22-ന്; 5 പ്രധാന ഫീച്ചറുകള്‍

Posted By:

ചൈനയുടെ 'ആപ്പിള്‍' എന്നറിയപ്പെടുന്ന സിയോമി ഇന്ത്യയില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ഒരുങ്ങിത്തന്നെയാണ് എത്തിയിരിക്കുന്നത്. 13,999 രൂപയ്ക്ക് മികച്ച സ്‌പെസിഫിക്കേഷനുമായി Mi3 സ്മാര്‍ട്‌ഫോണും ബഡ്ജറ്റ് ഫോണായ റെഡ്മി നോട്ടും ഇന്ത്യയില്‍ ലോഞ്ച് ചെയ്ത കമ്പനി അടുത്ത ഫോണും ഉടന്‍ അവതരിപ്പിക്കുന്നു.

സിയോമി Mi 4 എന്നു പേരിട്ടിരിക്കുന്ന ഫോണ്‍ ജൂലൈ 22-ന് ലോഞ്ച് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. 5.5 ഇഞ്ച് ക്വാഡ് HD(2K) ഡിസ്‌പ്ലെ, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ്‌കോര്‍ സി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.

16 എം.പി പ്രൈമറി ക്യാമറയും 5 എം.പി ഫ്രണ്ട് ക്യാമറയുമുള്ള ഫോണില്‍ 32 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്ടുമുണ്ട്. 3 ജി, 4 ജി എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3200 mAh ആണ് ക്യാമറ.

ഇനി എന്തെല്ലാമാണ് ഫോണിന്റെ പ്രധാന ഫീച്ചറുകള്‍ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 ക്വാഡ്‌കോര്‍ പ്രൊസസറാണ് ഫോണിലുള്ളത്. മികച്ച വേഗത ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഗെയിമിംഗ് ആയാലും വീഡിയോ ആയാലും തടസമില്ലാതെ കാണാന്‍ സാധിക്കും.

 

Mi4 -ല്‍ MIUI V6 യൂസര്‍ ഇന്റര്‍ഫേസാണ് ഉള്ളത്. മികച്ച അനുഭവമാണ് ഇത് സല്‍കുക. ക്വയറ്റ് ഹവേഴ്‌സ്, ക്വിക് സെറ്റിംഗ് തുടങ്ങി നിരവധി പുതിയ ഫീച്ചറുകള്‍ ഇതിലുണ്ട്.

 

4G LTE കണക്റ്റിവിറ്റി ലഭ്യമാണ് എന്നതാണ് Mi4 ന്റെ മറ്റൊരു പ്രത്യേകത. ലോകത്തെവിടെയും 4 ജി കണക്റ്റിവിറ്റി ലഭ്യമായ സ്ഥലങ്ങളില്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും.

 

3 ജി.ബി. റാമാണ് Mi4 -ലുള്ളത്. എത്ര ഉയര്‍ന്ന സൈസുള്ള ആപ്ലിക്കേഷനുകളാണെങ്കിലും ഹാംഗ് ആവാതെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും എന്നതാണ് ഇതുകൊണ്ടുള്ള ഗുണം.

 

ഫോണിന്റെ പിന്‍വശത്തെ 16 എം.പി ക്യാമറ സോണി നിര്‍മിച്ചതാണ്. അതുകൊണ്ടുതന്നെ ചിത്രങ്ങളുടെ നിലവാരം ഉയര്‍ന്നതായിരിക്കും. ഡ്യുവല്‍ LED ഫ് ളാഷുമുണ്ട്. ഫോണില്‍ എടുത്ത ചിത്രങ്ങള്‍ നേരിട്ട് ഷെയര്‍ ചെയ്യാനും സാധിക്കും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Mi4 Smartphone Set for July 22 Launch: Top 5 Features, Xiaomi Mi4 Smartphone to Launch on July 22, Top 5 Features of New Xiaomi Phone, Rerad More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot