സിയോമി MIUI എന്ത്?; അഞ്ച് പ്രത്യേകതകള്‍

Posted By:

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്ന പേരാണ് സിയോമി. Mi3 എന്ന ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഔട് ഓഫ് സ്‌റ്റോക് ആയി.

എന്താണ് ഈ ഫോണിനെ ഇത്രയധികം പ്രശസ്തമാക്കുന്നത്. 13,999 രൂപ എന്ന ന്യായമായ വിലയില്‍ മികച്ച സാങ്കേതിക മേന്മയുമായി ഇറങ്ങിയ ഫോണ്‍ എന്നതുതന്നെ. എന്നാല്‍ സിയോമിയുടെ എടുത്ത പറയേണ്ട ഒരു പ്രത്യേകത MIUI എന്ന ഇന്റര്‍ഫേസ് തന്നെയാണ്.

സ്മാര്‍ട്‌ഫോണുകള്‍ക്കും ടാബ്ലറ്റുകള്‍ക്കുമായി സിയോമി വികസിപ്പിച്ചെടുത്ത ഈ UI നിരവധി പുതുമകളുള്ളതാണ്. ആപ്പിളിന്റെ ഐ.ഒ.എസിന് സമാനമായ ദൃശ്യഭംഗി നല്‍കുന്ന UI ആന്‍ഡ്രോയ്ഡിനേക്കാള്‍ മികച്ചതുമാണ്.

എന്തായാലും സിയോമിയുടെ MIUI യുടെ പ്രധാനപ്പെട്ട 5 ഫീച്ചറുകള്‍ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വൈവിധ്യമാര്‍ന്ന തീമുകള്‍ ആണ് MIUI യുടെ പ്രധാന സവിശേഷതകളിലൊന്ന്. ഫോണിന്റെ ഭാവംതന്നെ മാറ്റാന്‍ കഴിയുന്നതാണ് ഈ തീമുകള്‍ ഓരോന്നും. സിയോമിയുടെ ഇന്റര്‍നാഷണല്‍ വൈസ് പ്രസിഡന്റ് ഹ്യൂഗോ ബറ പറഞ്ഞത് 'ദിവസവും പുതിയ ഫോണ്‍ ഉപയോഗിക്കുന്ന അനുഭൂതി നിങ്ങള്‍ക്കുണ്ടാവും' എന്നാണ്. മാത്രമല്ല, കൂടുതല്‍ തീമുകള്‍ കമ്പനി ഉള്‍പ്പെടുത്തുന്നുമുണ്ട്.

 

പലപ്പോഴും ഫോണില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എത്രത്തോളം ഡാറ്റ ഉപയോഗിച്ചു എന്നത് ആരും ശ്രദ്ധിക്കാറില്ല. പിന്നീട് പരിധി തീരുമ്പോഴാണ് അതേകുറിച്ച് ചിന്തിക്കുന്നത്. MIUI-യില്‍ ഇതിനുള്ള പ്രതിവിധിയുമുണ്ട്. MIUI-യിലെ ഡാറ്റാ പ്ലാനര്‍ നിങ്ങളുടെ ഡാറ്റാ യൂസേജ് പരിധി എത്താറായാല്‍ അത് നോട്ടിഫൈ ചെയ്യും. മാത്രമല്ല ഏത് ആപ്ലിക്കേഷനുകള്‍ക്കാണ് കൂടുതല്‍ ഡാറ്റ വേണ്ടിവരുന്നതെന്നും അറിയാന്‍ കഴിയും.

 

നിലവില്‍ പുതിയ ഫോണ്‍ ആയതുകൊണ്ടുതന്നെ ആപ്ലിക്കേഷനുകളും ഗെയിമുകളും ഒട്ടും സ്ലോ ആവാതെ പ്രവര്‍ത്തിക്കും. എന്നാല്‍ മിക്ക ഫോണിലും കുറച്ചുകാലം കഴിയുമ്പോള്‍ ആപ്ലിക്കേഷനുകളുടെ അമിതമായ ഉപയോഗം മൂലം പലപ്പോഴും വേഗത കുറയും. എന്നാല്‍ സിയോമിയില്‍ അത് പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളുണ്ട്.

 

പലപ്പോഴും ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കേ മറുവശത്തുള്ള ആള്‍ പറയുന്ന പ്രധാനപ്പെട്ട പലതും കുറിച്ചുവയ്‌ക്കേണ്ടി വരും. എന്നാല്‍ പേനയോ പേപ്പറോ ഇല്ലെങ്കില്‍ ഇത് സാധ്യമാവുകയുമില്ല. അതിനുള്ള പരിഹാരം സിയോമിയുടെ MIUI നല്‍കുന്നു. സംസാരിക്കുന്നതിനിടെതന്നെ ഡയല്‍പാഡ് ഉപയോഗിച്ച് ആവശ്യമുള്ള നോട്ടുകള്‍ കുറിച്ചെടുക്കാന്‍ കഴിയും. അവ വിളിച്ച വ്യക്തിയുടെ കോണ്‍ടാക്റ്റിനൊപ്പം സേവ് ചെയ്യപ്പെടുകയും ചെയ്യും.

 

അനാവശ്യമായ ആപ്ലിക്കേഷനുകള്‍ ഡിലിറ്റ് ചെയ്യാന്‍ ഡ്രാഗ്‌ചെയ്താല്‍ മാത്രം മതി. വിന്‍ഡോയിലുള്ള മറ്റ് ആപ്ലിക്കേഷനുകളെ ബാധിക്കാതെ തന്നെ ഇത് സാധ്യമാകും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi MIUI Explained: 5 Useful Tips and Features for Mi 3 Owners in India, Xiaomi Mi3 Smartphone Launched in India, Top 5 Features of Xiaomi MIUI Interface, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot