Home
Mobile

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, എന്നാൽ തെറ്റി! ഇത് പുതിയ വീഞ്ഞാണ്, എല്ലാം പുതിയത്‌

വിവിധ രൂപത്തിലും ഭാവത്തിലുമാണ് ദിനേന സ്മാർട്ട്ഫോണുകൾ വിപണിയിൽ ഇറങ്ങുന്നത്. ഓരോ കമ്പനികളും മത്സരിച്ചാണ് ഫോണുകൾ ഇറക്കുന്നത്. ഓരോ ഫോണിനും വ്യത്യസ്ത കൊണ്ടുവരാൻ ഫോൺ കമ്പനികൾ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ജന പ്രീതി നേടിയ ഫോണുകളാണ് ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ. പോക്കറ്റിൽ വളരെ ഈസിയായി കൊണ്ടു നടക്കാമെന്നതിനാലാണ് ഫോൾഡബിൾ ഫോണുകൾക്ക് ആരാധകരേറുന്നത്. മാത്രമല്ല നിരവധി കമ്പനികൾ ഇതിനോടൊകം ഫോൾഡബിൽ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
അത്തരത്തിൽമടക്കാവുന്ന ഫോണുകൾ ചൈനയിൽ ജനപ്രിയമാണ്. ഷവോമിയുടെ പുതിയ ഫോൾഡബിൽ ഫോൺ ചൈനയിൽ തരംഗം സ്യഷ്ടിക്കുമെന്നകാര്യത്തിൽ ഒരു സംശയവുമില്ലാത്ത കാര്യമാണ്. മറ്റു കമ്പനികൾക്ക് മികച്ച മത്സരവുമായാണ് ഷവോമിയുടെ പുതിയ ഫോൾഡബിൾ ഫോൺ വിപണിയിൽ രംഗ പ്രവേശനം ചെയ്യാനൊരുങ്ങുന്നത്.

പുറത്തു വരുന്ന വാർത്തകളനുസരിച്ച് 2024 ജൂലൈയിൽ പുറത്തിറക്കിയ മിക്‌സ് ഫ്ലിപ്പിന്റെ പിൻഗാമിയായി പ്രവർത്തിക്കുന്ന പുതിയ മടക്കാവുന്ന ഫോണായ ഷവോമി മിക്‌സ് ഫ്ലിപ്പ് 2 (Xiaomi Mix Flip 2) പുറത്തിറക്കാൻ ഷവോമി ഒരുങ്ങുന്നതായി റിപ്പോർട്ട്. ഔദ്യോഗിക അനാച്ഛാദനത്തിന് മുന്നോടിയായി ഒന്നിലധികം ചോർച്ചകൾ ഷവോമി മിക്‌സ് ഫ്ലിപ്പ് 2 ന്റെ പ്രധാന അപ്‌ഗ്രേഡുകളെക്കുറിച്ച് സൂചന നൽകുന്നുണ്ട്.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, എന്നാൽ തെറ്റി!

എന്നാൽ കമ്പനിയുടെ ഭാഗത്തു നിന്നും ലോഞ്ച് തിയ്യതിയോ ഫോണിന്റെ വിലയോ സ്‌പെസിഫിക്കേഷനുകളെ കുറിച്ചുള്ള ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ സൂചിപ്പിച്ചതുപോലെ, മിക്‌സ് ഫ്ലിപ്പ് 2 ന് 1.5K റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് LTPO OLED ഇന്നർ ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്.

കവർ സ്‌ക്രീനിനെ സംബന്ധിച്ചിടത്തോളം 4.01 ഇഞ്ച് 1.5K ഫ്ലെക്‌സിബിൾ AMOLED പാനലും മിക്‌സ് ഫ്ലിപ്പ് 2 ന് ഉണ്ടായേക്കാം. പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റാണ് ഷവോമി മിക്‌സ് ഫ്ലിപ്പ് 2വിന് കരുത്ത് പകരുക. ഇത് വേഗത്തിലുള്ള പ്രോസസ്സിംങ്ങും ഫോണിന് മികച്ച കാര്യക്ഷമതയും വാഗ്ദാനം ചെയ്തേക്കാം.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, എന്നാൽ തെറ്റി!

ഒപ്റ്റിക്‌സിന്റെ കാര്യം നോക്കുകയാണെങ്കിൽ ഷവോമി മിക്‌സ് ഫ്ലിപ്പ് 2വിന് ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഫോണിന്ചില മാറ്റങ്ങൾ നൽകിയേക്കാം. വരാനിരിക്കുന്ന പുതിയ മോഡലിൽ 1/1.5ഇഞ്ച് സെൻസറുള്ള 50MP പ്രൈമറി സെൻസറും 50MP 1/2.76ഇഞ്ച് അൾട്രാ-വൈഡ് ആംഗിൾ ലെൻസും വാഗ്ദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

ഇതിനർത്ഥം മിക്‌സ് ഫ്ലിപ്പ് 2-ൽ ടെലിഫോട്ടോ ലെൻസിന് പകരം ഒരു അൾട്രാ-വൈഡ് ആംഗിൾ സെൻസർ ഉണ്ടാകാനാണ് സാധ്യതയെന്നർത്ഥം. ഷവോമി മിക്‌സ് ഫ്ലിപ്പ് 2വിന് 5,100mAh ബാറ്ററിയും ഉണ്ടായിരിക്കാം. 67W വരെ വയർഡ് ചാർജിംങും 35 ഫാസ്റ്റ് ചാർജുമാണ് ഹാൻഡ്‌സെറ്റിൽ പ്രതീക്ഷിക്കുന്നത്. കൂടാതെ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ, എന്നാൽ തെറ്റി!

പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി ഫോണിന് IPX8 റേറ്റഡ് ബിൽഡും നൽകിയിട്ടുണ്ട്. ഷവോമി മിക്‌സ് ഫ്ലിപ്പ് 2വിന് 7.6mm കനവും ഏകദേശം 190 ഗ്രാം ഭാരവുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ജൂലൈയിൽ ചൈനയിൽ ഷവോമി മിക്സ് ഫ്ലിപ്പ് പുറത്തിറക്കിയ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 5,999 യുവാൻ (ഏകദേശം 69,000 രൂപ) വിലയാണ നൽകിയിരുന്നത്.

അതുകൊണ്ട് തന്നെ ഷവോമി മിക്‌സ് ഫ്ലിപ്പ് 2 നും ഏകദേശം ഇത്ര തന്നെ വില പ്രതീക്ഷിക്കാം. നിലവിൽ ചൈനയിൽ മാത്രമേ ഫോൺ ലഭ്യമാവുകയുള്ളു. ആഗോള വിപണി ലക്ഷ്യം വെക്കുന്നുണ്ടെന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യയിലോട്ടുള്ള വരവ് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X