Home
Mobile

പോരാട്ടാം കടുക്കും; ഫോൾ​ഡബിൾ ഫോണുമായി ഷവോമി, മിക്സ് ഫോൾഡ് 3 ഓഗസ്റ്റ് 14ന് പുറത്തിറക്കും

സാസംങിന്റെ ​ഗാലക്സി Z ഫോൾഡ് 5ന് വെല്ലുവിളിയുമായി ഷവോമി. തങ്ങളുടെ പുതിയ ഫോൾഡബിൾ ഫോണായ ഷവോമി മിക്സ് ഫോൾഡ് 3 ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ തയ്യാറെടുക്കുകയാണ് കമ്പനി. ഓ​ഗസ്റ്റ് 14ന് ഫോൺ അവതരിപ്പിക്കുമെന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്. Leica-ട്യൂൺ ചെയ്‌ത ക്യാമറകളാണ് ഫോണിന്റെ പ്രധാന സവിശേഷത.

സാസംങിന്റെ ഫോൾഡബിൾ ഫോണായ ഗാലക്സി Z ഫോൾഡ് 5 പുറത്തിറക്കി ആഴ്ചകൾക്ക് ശേഷമാണ് ഷവോമി പുതിയ ഫോൾഡബിൾ ഫോണുമായി രം​ഗത്ത് വരുന്നത് എന്നത് ശ്രദ്ധയമാണ്. ഇതിന് പുറമെ ഉടൻ‌ തന്നെ തങ്ങളുടെ ഫോൾഡബിൾ ഫോൺ പുറത്തിറക്കുമെന്ന് വൺപ്ലസും പ്രഖ്യാപിച്ചിട്ടുണ്ട്. വൺ പ്ലസ് ഫോൾഡ് എന്നായിരിക്കും ഈ ഫോൺ അറിയപ്പെടുക. ഇതോടെ വിപണിയിൽ തുറന്ന യുദ്ധം തന്നെ പ്രതീക്ഷിക്കമെന്നാണ് ടെക് പ്രേമികൾ വിലയിരുത്തുന്നത്.

ഷവോമി മിക്സ് ഫോൾഡ് 3 ഓഗസ്റ്റ് 14ന് പുറത്തിറക്കും

അതേ സമയം ഷവോമി മിക്സ് ഫോൾഡ് 3ൽ ഒരു പോരായ്മയും ഇല്ലെന്ന് ഉറപ്പാക്കുമെന്ന് കമ്പനിയുടെ പ്രസിഡന്റും സഹസ്ഥാപകനുമായ ലെയ് ജൻ ട്വിറ്റർ പോസ്റ്റിലൂടെ വെളിപ്പെടുത്തി. മടക്കാവുന്ന ഡിസ്‌പ്ലേയ്‌ക്കായി ഒരു പുതിയ മാനദണ്ഡം ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും പുതിയ ഫോൺ മടക്കാവുന്ന ഫോണുകളുടെ ഭാവിയെ രൂപപ്പെടുത്തുമെന്നും ഇദ്ദേഹം പറഞ്ഞു. അതേ സമയം പുതിയ ഫോണിനെ ഏറെ പ്രതീക്ഷയോടെയാണ് ഷവോമി ആരാധകർ കാണുന്നത്.

ക്വാഡ് ക്യാമറകളുമായി ആണ് ഷവോമി മിക്സ് ഫോൾഡ് 3യുടെ വരവ്. കമ്പനി പുറത്തുവിട്ട ഫോണിന്റെ ഫോട്ടോകൾ പരിശോധിക്കുമ്പോൾ മികച്ച സൂമിംഗ് കഴിവുകൾക്കായി പെരിസ്കോപ്പ്-സ്റ്റൈൽ ക്യാമറ ഉണ്ടാകും എന്നാണ് കണ്ടെത്താൻ സാധിക്കുന്നത്. ഇതിന് പുറമെ അൾട്രാ വൈഡ് ക്യാമറ, ടെലിഫോട്ടോ ക്യാമറയും ഇടം പിടിച്ചിട്ടുണ്ട്. ഷവോമി 13 പ്രോ, ഷവോമി 12എസ് അൾട്രാ എന്നിവയ്ക്ക് ഉപയോ​ഗിച്ചിരിക്കുന്ന Leica തന്നെയാണ് ഈ ഫോണിനും ക്യാമറ ട്യൂൺ ചെയ്തിരിക്കുന്നത്.

ഷവോമി മിക്സ് ഫോൾഡ് 3 ഓഗസ്റ്റ് 14ന് പുറത്തിറക്കും

ബ്ലാക്ക് കളർ ഓപ്ഷനിലുള്ള ഫോണിന്റെ ചിത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ആകർഷകമായി തന്നെ ഫോൺ രൂപകൽപന ചെയ്യാൻ ഷവോമിക്ക് സാധിച്ചിട്ടുണ്ട്. ഗോൾഡ് ഫിനിഷുള്ള ഒരു വേരിയന്റും ഈ മോഡലിന് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ടിയർഡ്രോപ്പ്-സ്റ്റൈൽ ഹിഞ്ച് മെക്കാനിസം ഫോണിൽ ഉണ്ടായേക്കാം. നേരത്തെ മോട്ടറോള റാസർ 40 സീരീസ്, ഗാലക്സി Z ഫോൾഡ് 5 എന്നീ ഫോണുകളിലും ഈ ഫീച്ചർ കാണാൻ സാധിച്ചിരുന്നു. പൊടിപടലങ്ങളെ തടയാൻ ഈ ഫീച്ചർ ഉപകരിക്കും.

ഇതിന് പുറമെ വാട്ടർ റെസിസ്റ്റൻസിന് അനുയോജ്യമായ തരത്തിലാണ് ഫോണിന്റെ ഡിസൈൻ എന്നതും ഇതിന്റെ പ്രത്യേകതയാണ്. Qualcomm-ന്റെ Snapdragon 8 Gen 2 പ്രൊസസർ തന്നെ ഷവോമി ഈ ഫോണിന് നൽകും എന്നാണ് പ്രതീക്ഷ. ഫോൺ 100W-ൽ കൂടുതൽ ചാർജിംഗിനെ പിന്തുണയ്ക്കാനും സാധ്യതയുണ്ട്. വിപണിയിലെ ഏറ്റവും കനംകുറഞ്ഞ ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ മിക്സ് ഫോൾഡ് 2.

ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മിക്സ് ഫോൾഡ് 3യ്ക്കും കനം കുറഞ്ഞ ഡിസൈൻ തന്നെയായിരിക്കും ഷവോമി നൽകുക. അതേ സമയം പുതിയ ഫോണും രം​ഗത്ത് വരുന്നതോടെ ഫോൾഡബിൾ ഫോണുകൾ തമ്മിലുള്ള മത്സരം ആയിരിക്കും ഇനി ഇന്ത്യൻ വിപണി കാണാനിരിക്കുന്നത്. എന്നാൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ബജറ്റ് അല്ല ഇത്തരം ഫോണുകൾക്ക് എന്നതാണ് ആശങ്കയ്ക്ക് ഇടവരുത്തിയിരിക്കുന്നത്.

ഗാലക്സി Z ഫോൾഡ് 5ന് 1,54,999 രൂപയാണ് വില വരുന്നത് വൺപ്ലസിന്റെ ഫോൾഡബിൾ ഫോണിന് ആകട്ടെ 1.2 ലക്ഷം രൂപയിൽ താഴെ വില വരും എന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. ഷവോമി മിക്സ് ഫോൾഡ് 3യുടെ വിലയെക്കുറിച്ച് നിലവിൽ സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. ഇന്ത്യയിൽ ലഭിക്കുന്ന ഏറ്റവും ചിലവ് കുറഞ്ഞ ഫോൾഡബിൾ ഫോൺ ടെൻകോയുടേതാണ്. നേരത്തെ ​ഗൂ​ഗിൾ പിക്സൽ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയിരുന്നു എങ്കിലും ഇത് ഇന്ത്യൻ വിപണിയിൽ ലഭ്യമല്ല.

ജൂലൈ 26ന് ആയിരുന്നു ​ഗാലക്സി Z ഫോൾഡ് 5, ഗാലക്സി Z ഫ്ലിപ് 5 എന്നീ ഫോണുകൾ സാസംങ് അവതരിപ്പിച്ചത്. ഇതേ തുടർന്ന് വൺപ്ലസ് പുറത്തുവിട്ട ട്വീറ്റ് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. "മറ്റുള്ളവർ മടക്കിക്കഴിയുമ്പോൾ ഞങ്ങൾ തുറക്കുന്നു" എന്നായിരുന്നു വൺപ്ലസിന്റെ ട്വീറ്റ്. സാസംങിന്റെ ഫോൾഡബിൾ ഫോണിനെതിരെയുള്ള തുറന്ന വെല്ലുവിളി ആയിരുന്നു വൺപ്ലസിന്റെ ഈ ട്വീറ്റ്.

IMAGE CREDIT: LEI JUN / TWITTER

More from GizBot

Best Mobiles in India

English summary
Xiaomi challenged Samsung's Galaxy Z Fold 5. The company is preparing to launch its new foldable phone, the Xiaomi Mix Fold 3, in India soon. Xiaomi has announced that the phone will be launched on August 14. Leica-tuned cameras are the highlight of the phone. Apart from this, OnePlus has also announced that it will release its foldable phone soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X