സൗജന്യപ്പെരുമഴയുമായി ഷവോമി ഫാന്‍ സെയില്‍

Posted By: Lekshmi S

ഇന്ത്യയിലെ Mi ആരാധകര്‍ക്ക് വേണ്ടി ഷവോമി ഫ്‌ളിപ്കാര്‍ട്ടില്‍ ഫാന്‍ സെയില്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20,21 തീയതികളില്‍ നടക്കുന്ന സെയിലില്‍ ജനപ്രിയ Mi പ്രോഡക്ടുകള്‍ കുറഞ്ഞ വിലയില്‍ വാങ്ങാം.

സൗജന്യപ്പെരുമഴയുമായി ഷവോമി ഫാന്‍ സെയില്‍

ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഷവോമി നമ്പര്‍ 1 Mi ഫാന്‍ സെയിലില്‍ Mi സ്മാര്‍ട്ട്‌ഫോണുകള്‍, പവര്‍ബാങ്കുകള്‍, ഹെഡ്‌ഫോണുകള്‍, മറ്റ് അനുബന്ധ ഉപകരണങ്ങള്‍ മുതലായവ പ്രത്യേക വിലയില്‍ ലഭിക്കും. ബുധനാഴ്ച പുലര്‍ച്ചെ 12 മണിക്ക് Mi.കോമില്‍ സെയില്‍ ആരംഭിക്കും. MiA1, റെഡ്മി 5A എന്നിവയാണ് ഫ്‌ളിപ്കാര്‍ട്ട് വഴി വില്‍ക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി MiA1 വെറും 12,999 രൂപയ്ക്ക്

ഫാന്‍ സെയിലില്‍ ഷവോമി MiA1-ന്റെ റെഡ് എഡിഷന്‍ 12999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. 13999 രൂപയാണ് ഈ സ്മാര്‍ട്ട് ഫോണിന്റെ യഥാര്‍ത്ഥ വില. ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത MiA1 ആന്‍ഡ്രോയ്ഡ് വണ്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ ആദ്യ ഫോണ്‍ ആണ്.

4999 രൂപയ്ക്ക് റെഡ്മി 5A

ഫാന്‍ സെയിലില്‍ റെഡ്മി 5A ഫ്‌ളിപ്കാര്‍ട്ട് 4999 രൂപയ്ക്ക് വില്‍ക്കും. 37999 രൂപ വിലയുള്ള Mi Mix2 29999 രൂപയ്ക്ക് വിറ്റഴിക്കുമെന്നും കമ്പനി വ്യക്തമാക്കി. ഫാബ്ലെറ്റായ Mi Mix 4 ജിബിക്ക് വില 14999 രൂപയാണ്. റെഡ്മി നോട്ട് 4 (4GB/64GB) 10999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ട് ഡിസംബര്‍ 20,21 തീയതികളില്‍ വില്‍ക്കുക. Mi.in-ല്‍ നിന്ന് ഷവോമി റെഡ്മി Y1 8999 രൂപയ്ക്ക് വാങ്ങാനും കഴിയും.

ഐഒഎസ് 11ല്‍ നിന്നും ഐഓഎസ് 10-ലേക്ക് എങ്ങനെ ആപ്പിള്‍ ഉപകരണങ്ങള്‍ ഡൗണ്‍ഗ്രേഡ് ചെയ്യാം?

സൗജന്യ പവറുമായി പവര്‍ബാങ്കുകള്‍

പവര്‍ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ ഉപകരണങ്ങള്‍ക്കും പരിമിതകാലത്തേക്ക് Mi.com-ല്‍ കിഴിവ് ലഭിക്കും. കവറുകള്‍ക്കും കെയ്‌സുകള്‍ക്ക് 100 രൂപ വരെയാണ് കിഴിവ്. 1199 രൂപ വിലയുള്ള 10000 mAh Mi പവര്‍ബാങ്ക് 2i 799 രൂപയ്ക്ക് സ്വന്തമാക്കാം. 20000 mAh Mi പവര്‍ബാങ്ക് 1499 രൂപയ്ക്ക് ലഭിക്കും.

Mi ബാന്‍ഡ്- HRX എഡിഷന്‍

Mi ബാന്‍ഡ്, ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയും വിലക്കിഴിവില്‍ വാങ്ങാനുള്ള അവസരം ഷവോമി ഒരുക്കിയിട്ടുണ്ട്. Mi.in-ല്‍ Mi ബാന്‍ഡ് HRX എഡിഷന്‍ 1299 രുപയ്ക്ക് വില്‍ക്കും. ഇന്‍-ഇയര്‍ ഹെഡ്‌ഫോണുകളും ആകര്‍ഷകമായ വിലയ്ക്ക് വാങ്ങാം. ഈ സൗജന്യങ്ങള്‍ കൈപ്പിടിയിലൊതുക്കണമെങ്കില്‍ ഡിസംബര്‍ 20, 21 തീയിതികളില്‍ നിങ്ങള്‍ Mi.in-ലും ഫ്‌ളിപ്കാര്‍ട്ടിലും കണ്ണുംനട്ടിരിക്കണം. അല്ലെങ്കില്‍ നിരാശനാകേണ്ടി വന്നേക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Xiaomi No. 1 Mi Fan Sale (Dec 20-21) offers interesting discounts on Mi products

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot