Home
Mobile

ഷവോമി ഹോളി സെയിൽ..! ബുദ്ധി പ്രയോഗിച്ചാൽ മികച്ച സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം

ആഭ്യന്തര വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെയും വിൽപ്പന വർധിപ്പിക്കുന്നത്തിന്റെയും ഭാഗമായി ഷവോമി ഹോളി സെയിലിന്റെ ഭാഗമായി തങ്ങളുടെ വിവിധ ഫോണുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫറുകളുടെ ഭാഗമായി റെഡ്മി നോട്ട് 14 5G, റെഡ്മി നോട്ട് 13 സീരീസ്, റെഡ്മി 13C 4G എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് ഫോണുകൾ കിഴിവോടെ വാങ്ങിക്കാം. റെഡ്മി നോട്ട് 14 5G യുടെ 6GB + 128GB സ്മാർട്ട് ഫോണിന് ഇന്ത്യയിൽ 18,999 രൂപയായിരുന്നു ലോഞ്ച് വില. എന്നാൽ ഇപ്പോൾ വാങ്ങുകയാണെങ്കിൽ 1000 രൂപയുടെ കിഴിവോടെ 17,999 രൂപയ്ക്ക് സ്വന്തമാക്കാം.

റെഡ്മി നോട്ട് 14 5ജി ഷവോമിയുടെ ആൻഡ്രോയ്ഡ്-14 അടിസ്ഥാനത്തിലുള്ള ഹൈപ്പർ ഒഎസ് 1.0 ഇന്റർഫേസിൽ പ്രവർത്തിക്കുന്ന ഫോണിന് 6.67 ഇഞ്ചിലുള്ള ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുണ്ട്. 120Hz ആണ് പരമാവധി റിഫ്രഷ് റേറ്റ്. 2100 നിറ്റ്സാണ് പീക്ക് ബ്രൈറ്റ്‌നസ്. ഗോറില്ല ഗ്ലാസ് 5 സുരക്ഷയോടെ വരുന്ന ഫോണിന് മീഡിയടെക് ഡൈമൻസിറ്റി 7025 അൾട്രാ എസ്ഒസി പ്രൊസസറാണ് കരുത്ത്.

ബുദ്ധി പ്രയോഗിച്ചാൽ മികച്ച സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം

5,110 എംഎഎച്ചിന്റെ ബാറ്ററിക്ക് 45 വാട്സിന്റെ ചാർജിംഗ് സപ്പോർട്ട് നൽകുന്നുണ്ട്. റെഡ്മി നോട്ട് 14ന് രണ്ട് ഒഎസ് അപ്‌ഗ്രേഡുകളും നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, റെഡ്മി നോട്ട് 13 സീരീസിന്റെ വിലയും കുറച്ചിട്ടുണ്ട്.

31,999 രൂപയ്ക്ക് പുറത്തിറക്കിയ റെഡ്മി നോട്ട് 13 പ്രോ+ 5G ഇപ്പോൾ 28,999 രൂപയാണ് വില. 17,999 രൂപയ്ക്കും 25,999 രൂപയ്ക്കും പുറത്തിറക്കിയ റെഡ്മി നോട്ട് 13 5G യും റെഡ്മി നോട്ട് 13 പ്രോ 5Gയും യഥാക്രമം 16,499 രൂപയ്ക്കും 22,999 രൂപയ്ക്കുമാണ് ഓഫറിൽ ലഭ്യമാകുന്നത്.

ബുദ്ധി പ്രയോഗിച്ചാൽ മികച്ച സ്മാർട്ട് ഫോണുകൾ സ്വന്തമാക്കാം

റെഡ്മി നോട്ട് 13 പ്രോ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് വരുന്നത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിവയാണ് ആ മൂന്ന് വേരിയന്റുകൾ. കൂടാതെ ആർട്ടിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ പർപ്പിൾ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലായാണ് ഫോൺ വിപണിയിൽ എത്തുന്നത്.

1.5K റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് AMOLED ഡിസ്പ്ലേ, സുഗമമായ 120Hz റിഫ്രഷ് റേറ്റ്, 1800 നിറ്റുകളിൽ എത്തുന്ന പീക്ക് ബ്രൈറ്റ്നസ് എന്നിവ ഈ ഉപകരണത്തിന്റെ സവിശേഷതയാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 7s ജെൻ 2 പ്രോസസറാണ് ഇതിന്റെ കരുത്ത്. 67W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയും ഇതിന് നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Xiaomi's Holi sale brings discounts on a variety of smartphones, including the Redmi Note 14 5G, now priced at Rs. 17,999, down from Rs. 18,999. The Redmi Note 13 series also sees price cuts, with the Redmi Note 13 Pro+ 5G dropping to Rs. 28,999. Additional discounts through coupons and bank offers make these deals even more attractive for buyers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X