ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാം!

Written By:

ഇന്ത്യന്‍ വിപണിയില്‍ ഒട്ടനേകം സ്മാര്‍ട്ട്‌ഫോണുകള്‍ നല്‍കിക്കൊണ്ട് വിപണി പിടിച്ചടക്കിയിരിക്കുകയാണ് ഷവോമി. ഈ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി മീ എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാം ഇന്ത്യയില്‍ പ്രഖ്യാപിച്ചു. കാസിഫിയുമായി സഹകരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ച്ചേഞ്ച് പ്രോഗ്രാം!

ഡല്‍ഹി, ബാംഗലൂരു, ഹൈദരാബാദ്, പൂനെ, മുംബൈ, ചൈന എന്നീ വിടങ്ങളിലാണ് ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യാനുളള മീ സ്‌റ്റോറുകള്‍ ഉളളത്. ഈ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുമായി പങ്കു ചേര്‍ന്ന് ഇതിനിടെ ഫ്‌ളാഷ്‌സെയിലില്‍ വന്‍ മികവ് നടത്തിയിരിക്കുകയാണ് ഷവോമി ഫോണുകള്‍.

ഈ പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിക്കുന്നു?

സാംസങ്ങ്, ആപ്പിള്‍ പോലുളള ബ്രാന്‍ഡുകളുടെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ പതിവായി കാണുന്നതു പോലെ തന്നെയാണ് ഷവോമി റെഡ്മി മീ സ്മാര്‍ട്ട്‌ഫോണ്‍ സെയിലും. നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ ഏറ്റവും അടുത്തുളള മീ സ്‌റ്റോറിലേക്ക് നിങ്ങളുടെ ഫോണുമായി പോകുക. നിങ്ങളുടെ ഫോണന് അനുയോജ്യമായ വില കസ്റ്റമര്‍ ടീം നിങ്ങളോട് നിര്‍ദ്ദേശിക്കും. ഈ എക്‌സ്‌ച്ചേഞ്ചിലൂടെ നിങ്ങള്‍ക്ക് പുതിയ ഫോണ്‍ വാങ്ങാം.

എങ്ങനെ എക്‌സ്‌ച്ചേഞ്ച് മൂല്യം കണക്കാക്കാം?

നിങ്ങളുടെ പഴയ ഫോണിന്റെ അവസ്ഥ അനുസരിച്ചാണ് എക്‌സ്‌ച്ചേഞ്ച് വില കണക്കാക്കുന്നത്. സ്‌റ്റോറില്‍ ഈ മൂല്യത്തെ കാഷിഫൈ ഫോണ്‍ അടിസ്ഥാനമാക്കിയുളള ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സ്‌റ്റോര്‍ എക്‌സിക്യൂട്ടീവ് കണക്കു കൂട്ടുന്നു. ക്യാഷിഫൈ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോണില്‍ ലഭ്യമാണ്. പഴയ ഗാഡ്ജറ്റിന്റെ വില പരിശോധിക്കുന്നതിന് ഒരു വെബെസൈറ്റ് ഉളളതിനാല്‍ സ്‌റ്റോറില്‍ പോകുന്നതിനു മുന്‍പ് ഉപയോക്താക്കള്‍ക്ക് എക്‌സ്‌ച്ചേഞ്ച് മൂല്യം പരിശോധിക്കാന്‍ കഴിയും.

ഒരു വര്‍ഷത്തെ പഴക്കമുളള റെഡ്മി നോട്ട് 3യ്ക്ക് 4000 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു.

English summary
Run in partnership with Cashify, the programme promises to make the process of buying a Xiaomi phone even more affordable by allowing buyers to exchange their used devices of certain listed brands for a new smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot