Home
Mobile

ഷവോമി ഫോണുകൾക്ക് ഇന് ഒരു എല്ല് കൂടും! പുതിയ ​ഹൈപ്പർ ഒഎസ് ലഭ്യമാകുന്ന മോഡലുകൾ ഇതാ

സ്മാർട്ട്ഫോണുകളുടെ പ്രവർത്തനങ്ങളുടെ ജീവനാഡി അ‌വയുടെ ഒഎസ് അ‌ഥവാ ഓപ്പറേറ്റിങ് സിസ്റ്റം സോഫ്ട്വേറുകളാണ്. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പുതിയകാലത്തിന്റെ ടെക്നോളജികളും കഴിവുകളും കൂട്ടിച്ചേർത്തുകൊണ്ട് ഒഎസുകൾ പലപ്പോഴും പുതുക്കപ്പെടുന്നു. ഷവോമിയുടെ പര്യായമായി മാറിയ ഒഎസ് ആണ് എംഐയുഐ. ഈ എംഎഐയുഐ ഉപേക്ഷിച്ചുകൊണ്ട് ഷവോമി ഫോണുകൾ പുതിയൊരു മാറ്റത്തിന് തയാറെടുത്തിരിക്കുന്നു.

13 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഷവോമി ഫോണുകൾ എംഐയുഐയിൽ നിന്ന് പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുകയാണ്. ഹൈപ്പർഒഎസ് ( HyperOS) എന്ന പുതിയ ഒഎസ് ഇതിനകം തന്നെ ഷവോമി അ‌വതരിപ്പിച്ചുകഴിഞ്ഞു. ഈ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ച ​ഹൈപ്പർഒഎസിലേക്ക് ഷവോമിയുടെ ഫോണുകളുടെ പ്രവർത്തനം മാറ്റുന്നഘട്ടം നടക്കാൻ പോകുകയാണ്.

ഷവോമി ഫോണുകൾക്ക് ഇന് ഒരു എല്ല് കൂടും! പുതിയ ​ഹൈപ്പർ ഒഎസ് എത്തി

ഷവോമി 14 സീരീസിൽ പുതിയ ​ഹൈപ്പർ ഒഎസ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്താണ് പുറത്തിറക്കുന്നത്. എന്നാൽ ഇതിനകം പുറത്തിറങ്ങിയ ഷവോമി സ്മാർട്ട്ഫോണുകളിലേക്കും ഈ പുതിയ ഒഎസ് എത്തിക്കുകയും എല്ലാ ഫോണുകളും ഒരു ഒഎസിന് കീഴിലേക്ക് മാറ്റുകയും വേണം. അ‌തിനുള്ള സമയക്രമവും ഫോണുകളുടെ മുൻഗണനാ ലിസ്റ്റും ഷവോമി തീരുമാനിച്ചുകഴിഞ്ഞു.

2024 ന്റെ തുടക്കത്തിൽ തന്നെ ഷവോമിയുടെ വിവിധ സ്മാർട്ട്ഫോണുകളിലും ടാബുകളിലും പുതിയ ​ഹൈപ്പർ ഒഎസ് ലഭ്യമാക്കിത്തുടങ്ങും. ആദ്യ ഘട്ടത്തിൽ 9 ഷവോമി ഡി​വൈസുകൾക്കാണ് പുതിയ ഒഎസ് ലഭിക്കുക. ​ഹൈപ്പർ ഒഎസ് ലഭിക്കാൻ അ‌ർഹരായ ഉപയോക്താക്കൾക്ക് എയർ ഓവർ എയർ അപ്‌ഡേറ്റ് ലഭിക്കുമെന്ന് ഷവോമി പറയുന്നു.

ഷവോമി ഫോണുകൾക്ക് ഇന് ഒരു എല്ല് കൂടും! പുതിയ ​ഹൈപ്പർ ഒഎസ് എത്തി

ഷവോമി 13 അ‌ൾട്ര, ഷവോമി 13 പ്രോ, ഷവോമി 13, ഷവോമി 13T, ഷവോമി 13T പ്രോ, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 എസ്, ഷവോമി പാഡ് 6 പോക്കോ എഫ്5 എന്നിവയാണ് ആദ്യ ഘട്ടത്തിൽ പുതിയ ​ഹൈപ്പർഒഎസ് ലഭിക്കുന്ന ഷവോമിയുടെ പുതിയ ഡി​വൈസുകൾ.

ഷവോമി 12S അ‌ൾട്ര, ഷവോമി 12S പ്രോ, ഷവോമി 12S, ഷവോമി 12 പ്രോ, ഷവോമി 12 പ്രോ ​​ഡൈമൻസിറ്റി വേരിയന്റ്, ഷവോമി 12, ഷവോമി പാഡ് 5 പ്രോ 12.4, റെഡ്മി കെ50 അൾട്ര, റെഡ്മി കെ50 ഗെയിമിംഗ് എഡിഷൻ, റെഡ്മി കെ50 പ്രോ, റെഡ്മി കെ50 എന്നിവയിലും തുടർന്ന് ​ഹൈപ്പർഒഎസ് എത്തും.

എല്ലാ ഫോണുകളിലേക്കും ഒറ്റയടിക്കല്ല ഘട്ടംഘട്ടമായാണ് ഷവോമി പുതിയ ഒഎസ് എത്തിക്കുന്നത്. ഹൈപ്പർഒഎസിനായുള്ള ഷവോമിയുടെ പ്രാരംഭ ആഗോള റോൾഔട്ട് പ്ലാനിൽ താരതമ്യേന പുതിയ ചില സ്മാർട്ട്ഫോണുകൾ മാത്രമേ ഉൾപ്പെടുന്നുള്ളൂ. പഴയ ഷവോമി, റെഡ്മി, പോക്കോ ഫോണുകളിലേക്ക് പുതിയ ഒഎസ് എത്താൻ സമയമെടുക്കും. എങ്കിലും ​ഹൈപ്പർ ഒഎസിന്റെ ആഗോള റോളൗട്ട് ഷവോമി ആരംഭിക്കുന്നു എന്നത് ശുഭ വാർത്തയാണ്.

ഷവോമി ഫോണുകൾക്ക് ഇന് ഒരു എല്ല് കൂടും! പുതിയ ​ഹൈപ്പർ ഒഎസ് എത്തി

നവീകരിച്ച ഷവോമിയുടെ പുതിയ യൂസർ ഇന്റർഫേസ് ഐഒഎസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോക്ക് സ്‌ക്രീൻ, ഇഷ്ടാനുസൃതമാക്കാവുന്ന വിജറ്റുകൾ, ഡൈനാമിക്-ഐലൻഡ് പോലുള്ള നോട്ടിഫിക്കേഷൻ സിസ്റ്റം, മെച്ചപ്പെടുത്തിയ ക്വിക്ക് സെറ്റിങ്സ് മെനു എന്നിവയൊക്കെ അവതരിപ്പിക്കുന്നു. സ്‌മാർട്ട്‌ഫോണിന്റെ പിൻ ക്യാമറയെ ലാപ്‌ടോപ്പ് വെബ്‌ക്യാം ആയി ഉപയോഗിക്കാനും മറ്റും പുതിയ ഒഎസ് ഉപയോക്താക്കളെ അനുവദിക്കുന്നു.

മുൻപത്തേിനെക്കാൾ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ സ്മാർട്ട്ഫോൺ ഉപയോഗം കാര്യക്ഷമമാക്കാൻ സഹായിക്കുന്ന മാറ്റങ്ങൾ ​ഹൈപ്പർ ഒഎസ് ഷവോമി ​ഫോണുകളിലേക്ക് കൊണ്ടുവരുന്നുണ്ട്. ഷവോമി ഫോണുകൾ ​ഹൈപ്പർ ഒഎസിലേക്ക് മാറുന്നതിനെ ചരിത്രമാറ്റം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ആൻഡ്രോയിഡിന്റെയും കമ്പനി സ്വയം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഏറ്റവും മികച്ച സംയോജനമായിരിക്കും ​ഹൈപ്പർഒഎസ് എന്ന് ഷവോമി പറയുന്നു.

More from GizBot

Best Mobiles in India

English summary
The new Hyper OS will start rolling out to Xiaomi's various smartphones and tabs in early 2024. Xiaomi 13 Ultra, Xiaomi 13 Pro, Xiaomi 13, Xiaomi 13T, Xiaomi 13T Pro, Redmi Note 12, Redmi Note 12S, Xiaomi Pad 6 Poco F5 are the new devices of Xiaomi that will get the new HyperOS in the first phase.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X