ഷവോമി റെഡ്മി നോട്ട് എയര്‍ടെല്ലുമായി സഹകരിച്ച് റീട്ടെയില്‍ വില്‍പ്പന നടത്തും...!

Written By:

ഷവോമി എയര്‍ടെല്ലുമായി സഹകരിച്ച് റെഡ്മി നോട്ട്, റെഡ്മി നോട്ട് 4ജി എന്നിവ റീട്ടെയില്‍ ഷോപ്പുകളില്‍ ലഭ്യമാക്കും. ഇത് വരെ ഷവോമി ഷഌപ്കാര്‍ട്ട് വഴി ഓണ്‍ലൈന്‍ വില്‍പ്പനകള്‍ മാത്രമാണ് നടത്തിയിരുന്നത്.

ഷവോമി അവരുടെ പുതിയ മോഡലുകളിലൂടെ ഇന്‍ഡ്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും നവ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഷവോമി റീട്ടെയില്‍ വിപണിയില്‍ കൂടി കാല്‍ വയ്ക്കുന്നതോടെ വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഷവോമി എയര്‍ടെല്ലുമായി സഹകരിച്ച് റീട്ടെയില്‍ വില്‍പ്പന നടത്തും...!

റെഡ്മി നോട്ടും, റെഡ്മി നോട്ട് 4ജി-യും ഇന്‍ഡ്യയില്‍ 8,999 രൂപയ്ക്കും, 9,999 രൂപയ്ക്കുമാണ് വില്‍ക്കപ്പെടുന്നത്. രണ്ട് ഡിവൈസുകളും 5.5 ഇഞ്ച് ഡിസ്‌പ്ലേ, 1.7 ഒക്ടാ കോര്‍ മീഡിയാടെക്ക് എംടി6592 ഗിഗാഹെര്‍ട്ട്‌സ് പ്രൊസസ്സര്‍, 2 ജിബി റാം തുടങ്ങിയ സവിശേഷതകള്‍ കൊണ്ട് സമ്പന്നമാണ്.

English summary
Xiaomi Partnered with Airtel to Sell Redmi Note Offline in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot