ഷവോമിയുടെ പ്രീമിയം ഫോൺ പൊക്കോ F1 എത്തുന്നു.. സവിശേഷതകൾ അതിഗംഭീരം!
ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോണുകളിൽ ഒന്നായ പൊക്കോ F1 ഇന്ത്യയിൽ എത്തുന്നു. ഓഗസ്റ് 22ന് ആണ് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക. ഔദ്യോഗിക പൊക്കോ ഇന്ത്യ ട്വിറ്റർ പോസ്റ്റിലാണ് പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചത്. ഒരുപക്ഷെ ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോൺ കൂടിയാവും ഇത്. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സൂചിപ്പിക്കുന്നതും അതാണ്. ഫ്ലിപ്കാർട്ട് ഈ മോഡലിനായി ഒരു വെബ്സൈറ്റ് തുടങ്ങിയിട്ടുമുണ്ട്.

ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോണുകളിൽ ഒന്ന്
പോപ്‌കോണ്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് വിവരം. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോഫോണ്‍ എഫ്1 എന്നായിരിക്കും അറിയപ്പെടുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാകും ഫോണ്‍ വിപണിയിലെത്തുകയെന്നും പറയപ്പെടുന്നു.

പ്രധാന സവിശേഷതകൾ
ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയും പ്രതീക്ഷിക്കാം. അടുത്തിടെ ഷവോമി പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 16999 രൂപ മുതലാണ് ഇതിന്റെ വില. ആമസോണില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാക്കിയിട്ടുള്ളത്.

വെല്ലുവിളി ഇവർക്ക്
പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 25,000 രൂപയോളം ഫോണിന് വില പ്രതീക്ഷിക്കാവുന്നതാണ്. എന്തായാലും വൺപ്ലസ് 6, അസൂസ് ZenFone 5Z തുടങ്ങിയ രണ്ടു മോഡലുകൾക്ക് കനത്ത വെല്ലുവിളി ഈ ഷവോമി ഫോൺ സൃഷ്ടിക്കും എന്നുറപ്പാണ്. കാരണം വിപണിയിൽ ഇന്നുള്ള കയ്യിലൊതുങ്ങുന്ന വിലയിൽ വാങ്ങാവുന്ന രണ്ട് പ്രീമിയം ബ്രാൻഡുകളാണിവ.

ഷവോമിയുടെ വിജയം ഇവിടെയും ആവർത്തിച്ചേക്കും
ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണി ഈ പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് സൂചന നല്‍കി ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റിനൊപ്പം 'Poco by Xizomi' എന്ന് എഴുതിയ ചിത്രവുമുണ്ടായിരുന്നു. അതിന് ശേഷം പല ചിത്രങ്ങളും വിഡിയോകളും സവിശേഷതകളും ഫോണിന്റേതായി ഓൺലൈനായി പുറത്തുവന്നിരുന്നു. അവയെല്ലാം തന്നെ സൂചിപ്പിക്കുന്നതും ഫോൺ എന്തുകൊണ്ടും രാജ്യത്ത് ഒരു വിജയമാകും എന്ന് തന്നെയാണ്.


Click it and Unblock the Notifications








