Home
Mobile

ഷവോമി പൊക്കോ F1 ഓഗസ്റ്റ് 22ന്!

By Shafik

ഷവോമിയുടെ പൊക്കോ F1 മോഡൽ ഇന്ത്യയിലേക്ക് എത്തുന്നു. ഓഗസ്റ് 22ന് ആണ് ഈ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക. ഔദ്യോഗിക പൊക്കോ ഇന്ത്യ ട്വിറ്റർ പോസ്റ്റിലാണ് പുറത്തിറക്കുന്ന തിയ്യതി പ്രഖ്യാപിച്ചത്. ഒരുപക്ഷെ ഷവോമിയുടെ ഏറ്റവും വിലകൂടിയ ഫോൺ കൂടിയാവും ഇത്. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സൂചിപ്പിക്കുന്നതും അതാണ്.

ഷവോമി പൊക്കോ F1 ഓഗസ്റ്റ് 22ന്!

ഷവോമി ഇന്ത്യയുടെ ലീഡ് പ്രോഡക്ട് മാനേജരായ ജയ് മണിയാണ് പുതിയ സ്മാര്‍ട്ട്‌ഫോണിനെ കുറിച്ച് സൂചന നല്‍കി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റിനൊപ്പം 'Poco by Xizomi' എന്ന് എഴുതിയ ചിത്രവുമുണ്ട്. 'ഇന്ന് വളരെ പ്രത്യേകതകളുള്ള ദിവസമാണ്. ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ഭാഗ്യം നേരുക!' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പോപ്‌കോണ്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കുമെന്നാണ് വിവരം. ഈ ശ്രേണിയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ പോക്കോഫോണ്‍ എഫ്1 എന്നായിരിക്കും അറിയപ്പെടുക. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 4000 mAh ബാറ്ററി എന്നിവയായിരിക്കും ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മികച്ച പ്രകടനം ഉറപ്പാക്കുന്നതിനായി കമ്പനിയുടെ ലിക്വിഡ് കൂളിംഗ് സംവിധാനത്തോടെയാകും ഫോണ്‍ വിപണിയിലെത്തുകയെന്നും പറയപ്പെടുന്നു.

പിന്‍ഭാഗത്ത് രണ്ട് ക്യാമറയോട് കൂടിയ ഫോണ്‍ ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, ക്വാല്‍കോം ക്വിക്ക് ചാര്‍ജ് സവിശേഷതയോട് കൂടിയ 3010 mAh ബാറ്ററി എന്നിവയാണ് MiA2-വിന്റെ മറ്റ് പ്രധാന സവിശേഷതകള്‍.

ഐഫോണ്‍ X-ലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേ, ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയും പ്രതീക്ഷിക്കാം. അടുത്തിടെ ഷവോമി പുത്തന്‍തലമുറ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്‌ഫോണ്‍ Mi A2 ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 16999 രൂപ മുതലാണ് ഇതിന്റെ വില. ആമസോണില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാക്കിയിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Xiaomi Poco F1 to Launch in India from August 22.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X