5000 രൂപ വിലക്കുറവിൽ പൊക്കോ F1; ഓഫർ മൂന്ന് ദിവസത്തേക്ക് മാത്രം! അറിയേണ്ടതെല്ലാം..!

|

ഷവോമിയുടെ പൊക്കോ F1 പുറത്തിറങ്ങിയിട്ട് മാസങ്ങളായിട്ടേ ഉള്ളൂ. മികച്ച ഹാർഡ്‌വെയർ സവിശേഷതകൾ കൊണ്ടും ആ നിരയിലെ മറ്റു ഫോണുകളിലുമായി താരതമ്യം ചെയ്യുമ്പോൾ എന്തുകൊണ്ടും കയ്യിലൊതുങ്ങാവുന്ന വിലയും ഈ ഫോണിനെ ഉപഭോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട ഫോണുകളിൽ ഒന്നാക്കി മാറ്റുകയായിരുന്നു.

 
5000 രൂപ വിലക്കുറവിൽ പൊക്കോ F1; ഓഫർ മൂന്ന് ദിവസത്തേക്ക് മാത്രം! അറിയേണ

അതിനാൽ തന്നെ ഷവോമി ആരാധകരും അല്ലാത്ത മറ്റു സ്മാർട്ഫോൺ പ്രേമികളുമെല്ലാം തന്നെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു ഈ മോഡലിനെ. ഇപ്പോഴിതാ ഈ ഫോൺ ഇനിയും വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അല്പം വലിയൊരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്.

5000 രൂപയുടെ കിഴിവ്

5000 രൂപയുടെ കിഴിവ്

അതെ, നിങ്ങൾ വായിക്കുന്ന വാർത്ത സത്യം തന്നെയാണ്. ഒറ്റയടിക്ക് 5000 രൂപയുടെ കിഴിവാണ് പൊക്കോ F1 ന് ലഭ്യമാകാൻ പോകുന്നത്. എന്നാൽ ഇത് എല്ലാ ദിവസവും നിങ്ങൾക്ക് ലഭ്യമാകില്ല. തിരഞ്ഞെടുത്ത ഏതാനും ദിവസങ്ങൾ മാത്രം.

കിഴിവ് ഡിസംബർ 6 മുതൽ 8 വരെ മാത്രം

കിഴിവ് ഡിസംബർ 6 മുതൽ 8 വരെ മാത്രം

മുകളിൽ പറഞ്ഞ പോലെ 5000 രൂപ കിഴിവിൽ ഈ മോഡൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കുക ഡിസംബർ 6 മുതൽ 8 വരെ മാത്രമായിരിക്കും. അതായത് മൂന്ന് ദിവസത്തേക്ക് മാത്രമാണ് ഈ വിലക്കുറവ് എന്ന് ചുരുക്കം.

 എവിടെ നിന്നും വാങ്ങാം?
 

എവിടെ നിന്നും വാങ്ങാം?

ഫ്ലിപ്കാർട്ട്, മി വെബ്സൈറ്റ് എന്നിവ വഴിയാണ് ഈ മൂന്ന് ദിവസങ്ങളിൽ 5000 രൂപയുടെ കിഴിവ് ഉപഭോക്താക്കൾക്ക് ലഭ്യമാകുക. അതേപോലെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം 5000 രൂപയുടെ ഈ കിഴിവ് 8 ജിബിയുടെ 256 ജിബി മോഡലിനാണ് ലഭ്യമാകുക. എന്നാൽ അതോടൊപ്പം തന്നെ ഏറ്റവും പ്രശസ്തമായ 6 ജിബി 64 ജിബി മോഡലിനും ചെറുതല്ലാത്ത വിലക്കുറവ് ഈ ദിവസങ്ങളിൽ ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

Best Mobiles in India

Read more about:
English summary
Xiaomi Poco F1 will see a Rs 5,000 discount from December 6 to 8

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X