ഷവോമി പുതിയ രണ്ട് റെഡ്‌മി പ്രോഡക്റ്റുകൾ ഈ ആഴ്ച്ച പുറത്തിറക്കും

|

ഷവോമി റെഡ്‌മി നോട്ട് 10 സീരീസ്‌ സ്മാർട്ഫോണുകൾ അവതരിപ്പിച്ച് വിപണിയിൽ തിളങ്ങിനിൽക്കുന്നു. ഈ വിജയത്തിന് കൂടുതൽ സ്വാധീനമുണ്ടാക്കുവാൻ ഷവോമി വീണ്ടും രംഗത്തിറങ്ങുകയാണ്. ഇത്തവണ ഷവോമി പ്രധാനമായും രണ്ട് പ്രോഡക്റ്റുകളാണ് അവതരിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്. സെപ്റ്റംബർ 3 ന് ഷവോമി നടത്തുന്ന ഒരു ലോഞ്ച് ഇവന്റിൽ രണ്ട് പുതിയ പ്രോഡക്റ്റുകളായ റെഡ്‌മി 10 പ്രൈമും ഒരു പുതിയ റെഡ്‌മി ബ്രാൻഡഡ് ടിഡബ്ല്യൂഎസ് ഇയർബഡും പുറത്തിറക്കും. ഷവോമി ഇപ്പോൾ ഈ രണ്ട് പ്രോഡക്റ്റുകളുടെ ലോഞ്ച് സ്ഥിരീകരിക്കുകയും അതിനെ കുറിച്ച് ഏതാനും സൂചനകൾ നൽകുകയും ചെയ്യ്തു. ഷവോമി ഈ വർഷം മുഴുവൻ നോട്ട് 10 സീരീസ്‌ സ്മാർട്ഫോണുകൾ കൊണ്ടുവരുവാനുള്ള പരിശ്രമത്തിലായിരുന്നു, കൂടാതെ പുതിയ റെഡ്‌മി 10 പ്രൈം ഒരു താങ്ങാനാവുന്ന വിലയ്ക്ക് അവതരിപ്പിക്കുമെന്നാണ് പറയുന്നത്. നമുക്ക് ഈ രണ്ട് പ്രോഡക്റ്റുകളുടെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും വിശദമായി മനസിലാക്കാം.

ഷവോമി പുതിയ രണ്ട് റെഡ്‌മി പ്രോഡക്റ്റുകൾ ഈ ആഴ്ച്ച പുറത്തിറക്കും

മീഡിയടെക് ഹീലിയോ ജി 88 ചിപ്‌സെറ്റ് കരുത്തേകുന്ന ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഇത്. പുതിയ സ്മാർട്ട്‌ഫോൺ ആഗോള വിപണിയിൽ അവതരിപ്പിച്ച റെഡ്‌മി 10 ൻറെ റീബ്രാൻഡഡ് എഡിഷനായി കണക്കാക്കപ്പെടുന്നു എന്നുള്ളതാണ് എടുത്തുപറയേണ്ട ഒരു കാര്യം. അതേസമയം, പുതിയ റെഡ്മി ടിഡബ്ല്യൂഎസ് ചൈനയിൽ നേരത്തെ അവതരിപ്പിച്ച എയർഡോട്ട്സ് 3 പോലെയാണ്. എന്നാൽ, ഈ ഓഡിയോ പ്രോഡക്റ്റിൻറെ പേര് ഷാവോമി ഇതുവരെ വ്യക്തമാക്കിയിട്ടില്ല, എന്നാൽ, മൈക്രോസൈറ്റിൽ ഇതിൻറെ ചില സവിശേഷതകളെ കുറിച്ച് സൂചനകൾ നൽകിയിട്ടുണ്ട്. ഈ രണ്ട് പ്രോഡക്റ്റുകളും ഒരു ഓൺലൈൻ ഇവന്റിൽ ഷവോമി അവതരിപ്പിക്കും. റെഡ്‌മി 10 പ്രൈമിൻറെയും ടിഡബ്ല്യുഎസിൻറെയും വിലയും സവിശേഷതകളും നമുക്ക് എന്തെല്ലാമാണെന്ന് നോക്കാം.

റെഡ്‌മി 10 പ്രൈം

റെഡ്‌മി 10 പ്രൈം

റെഡ്‌മി 10 പ്രൈം സ്മാർട്ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഹീലിയോ ജി 88 പ്രോസസർ ആയിരിക്കുമെന്ന് ഷവോമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഈ പ്രോസസർ ഉപയോഗിച്ച് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും ഇത്. മറ്റ് സവിശേഷതകൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഈ സ്മാർട്ട്ഫോൺ ആഗോളതലത്തിൽ അവതരിപ്പിച്ചതിനാൽ അവയെക്കുറിച്ച് ഏതാനും വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഈ സ്മാർട്ട്‌ഫോണിൽ 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ ഡോട്ട് ഡിസ്പ്ലേ, 90 ഹെർട്സ് അഡാപ്റ്റീവ് സിങ്ക് റിഫ്രഷ് റേറ്റും 2400 × 1080 പിക്സൽ റെസല്യൂഷനും ഉണ്ട്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സുരക്ഷയുണ്ട്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ചേർന്ന മീഡിയടെക് ഹീലിയോ ജി 88 ചിപ്‌സെറ്റാണ് ഇതിന് കരുത്ത് പകരുന്നത്.

8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്‌സൽ മാക്രോ ലെൻസ്, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ എന്നിവയുമായി ജോടിയാക്കിയ പിൻവശത്ത് 50 മെഗാപിക്‌സൽ പ്രൈമറി സെൻസറും ഈ സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്. മുൻവശത്ത്, സെൽഫികൾ പകർത്തുവാൻ 8 മെഗാപിക്‌സൽ സെൻസർ ഫീച്ചർ ചെയ്യുന്നു. ഇതിൽ 18W ഫാസ്റ്റ് ചാർജിംഗിന് സപ്പോർട്ടുള്ള 5,000 എംഎഎച്ച് ബാറ്ററിയുണ്ട്. റെഡ്മി 10 പ്രൈം ആൻഡ്രോയ്‌ഡ് 11 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12.5 സ്‌കിൻ പ്ലാറ്റ്‌ഫോമിൽ ഇത് പ്രവർത്തിക്കും. നടക്കുവാൻ പോകുന്ന ലോഞ്ച് ഇവന്റിൽ റെഡ്മി 10 പ്രൈമിൻറെ വില എത്രയാണെന്ന് പറയും. ഈ സ്മാർട്ഫോണിന് വില 12,000 രൂപയോ അതിൽ കുറവോ ആയിരിക്കണം.

റെഡ്‌മി ടിഡബ്ല്യൂഎസ്

റെഡ്‌മി ടിഡബ്ല്യൂഎസ്

ഷവോമി റെഡ്‌മി ടിഡബ്ല്യൂഎസിൻറെ സവിശേഷതകളോ പ്രത്യകതകളോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ വരുന്ന ബഡുകൾക്ക് എയർഡോട്ട്സ് 3 യുടെ റീബ്രാൻഡ് ചെയ്യ്ത എഡിഷനാണെങ്കിൽ അവ Qualcomm QCC3040 ചിപ്‌സെറ്റുമായി വരുകയും ഓഡിയോയ്‌ക്കായി ക്വാൽകോം aptX അഡാപ്റ്റീവ് ഓഡിയോ കോഡെക്കിനുള്ള സപ്പോർട്ട് നൽകുകയും വേണം. ഇതിന് ബ്ലൂടൂത്ത് എഡിഷൻ 5.2 കണക്റ്റിവിറ്റി, 30 മണിക്കൂർ ബാറ്ററി ലൈഫ്, ഒരു യുഎസ്ബി ടൈപ്പ്-സി പോർട്ട്, ടച്ച് കൺട്രോളുകൾ എന്നിവ ഉണ്ടായിരിക്കും. പുതിയ ഷവോമി ഇയർബഡുകൾക്ക് വെയർ ഡിറ്റക്ഷൻ, ഐപിഎക്‌സ് 4 വാട്ടർ റെസിസ്റ്റൻസ്, സ്വെറ്റ്‌ റെസിസ്റ്റൻസ്, വോയ്‌സ് അസിസ്റ്റന്റ് സപ്പോർട്ട് തുടങ്ങിയ സവിശേഷതകളും ഉൾപ്പെടും. ലോഞ്ച് ഇവന്റിൽ പുതിയ റെഡ്മി ടിഡബ്ല്യുഎസിൻറെ വില അവതരിപ്പിക്കും. ഈ ഇയർബഡിന് നൽകിയേക്കാവുന്ന വില 3,000 രൂപയ്ക്ക് താഴെയായിരിക്കും.

Best Mobiles in India

English summary
Xiaomi will hold a fresh launch event on September 3 to unveil two new products: the Redmi 10 Prime and a new Redmi-branded TWS. Both goods have previously been verified by the electronics manufacturer, who has been teasing them for some time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X