Home
Mobile

ഫ്ലാഗ്ഷിപ്പ് ഡി​സൈനുമായി റെഡ്മി 12 ഓഗസ്റ്റ് 1ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഫ്ലാഗ്ഷിപ്പ് ഡി​സൈനുമായി റെഡ്മി 12 ഓഗസ്റ്റ് 1ന് ഇന്ത്യയിൽ എത്തും

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളിലൊന്നായ ഷവോമി ഒരു നവീകരണത്തിന് തയാറെടുക്കുകയാണ്. തങ്ങളുടെ ഏറ്റവും ജനപ്രിയ സീരീസിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായി 2023 ഓഗസ്റ്റ് 1-ന് റെഡ്മി 12 സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് ഷവോമി. മൊബൈൽ നവീകരണത്തിന്റെ അതിരുകൾ പുനർനിർവചിക്കാൻ ഒരുങ്ങുന്ന ബ്രാൻഡ് ട്വിറ്ററിൽ പങ്കുവച്ച ഒരു വീഡിയോയിലൂടെ ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

റെഡ്മി 12 ഫീച്ചറുകൾ (പ്രതീക്ഷിക്കപ്പെടുന്നത്):

മികച്ച ക്യാമറ സജ്ജീകരണത്തോടൊപ്പം ഫ്ലാഗ്ഷിപ്പ് ഡി​സൈനും

ലഭ്യമായ വിവരങ്ങൾ പ്രകാരം, ഷവോമിയുടെ വരാനിരിക്കുന്ന ഫോണിൽ അതിശയിപ്പിക്കുന്ന രൂപകൽപ്പനയും ക്രിസ്റ്റൽ ബാക്ക് ഫ്രെയിമോടുകൂടിയ സൂപ്പർ സ്ലീക്ക് പ്രൊഫൈലും ഉണ്ടാകും. ഇത് ഒരു പ്രീമിയം ലുക്ക് സ്മാർട്ട്ഫോണിന് നൽകുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റെഡ്മി 12 സ്മാർട്ട്ഫോണിൽ ഒരുക്കിയിരിക്കുന്നത്. പോർട്രെയ്‌റ്റ്, നൈറ്റ്, 50എംപി മോഡ്, ടൈം-ലാപ്‌സ് തുടങ്ങിയ വിവിധ മോഡുകൾ ഇത് വാഗ്ദാനം ചെയ്യുന്നു. സെൽഫികൾക്കായി 5 എംപി മുൻ ക്യാമറയും ഇതിലുണ്ട്.

ഇമ്മേഴ്‌സീവ് വിഷ്വലുകൾ പുനർനിർവചിക്കുന്നു

അടുത്തിടെ തായ്‌ലൻഡിൽ ലോഞ്ച് ചെയ്ത റെഡ്മി 12, 6.79-ഇഞ്ച് എഫ്‌എച്ച്‌ഡി+ ഡിസ്‌പ്ലേയിൽ ഉപയോക്താക്കൾക്ക് ജീവൻ തുടിക്കുന്ന വിഷ്വലുകളും ഉജ്ജ്വലമായ നിറങ്ങളും പരമാവധി 90Hz റിഫ്രഷ് റേറ്റും നൽകുന്നു. ഗെയിം കളിക്കാനാണെങ്കിലും പ്രിയപ്പെട്ട ഷോകൾ കാണാനാണെങ്കിലും ഏറ്റവും സുഗമമായ അ‌നുഭവം നൽകുന്നതായിരിക്കും റെഡ്മി 12 സ്മാർട്ട്ഫോണിലെ സജ്ജീകരണം.

ഫ്ലാഗ്ഷിപ്പ് ഡി​സൈനുമായി റെഡ്മി 12 ഓഗസ്റ്റ് 1ന് ഇന്ത്യയിൽ എത്തും

തടസ്സമില്ലാത്ത പ്രകടനവും മികച്ച ബാറ്ററിയും

ഗ്ലോബൽ വേരിയന്റിനെ പോലെ തന്നെ, ഇന്ത്യയ്‌ക്ക് വേണ്ടിയുള്ള റെഡ്മി 12 സ്മാർട്ട്ഫോണും കരുത്തുറ്റ മീഡിയടെക് ഹീലിയോ G88 ചിപ്‌സെറ്റ് കരുത്തിലാണ് എത്തുന്നത്. വേഗതയേറിയ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മൾട്ടി ടാസ്കിങ് ഈസിയായി നടത്താനും ഇത് സഹായിക്കും. 5000mAh ബാറ്ററിയാകും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകുക. ഉപയോക്താക്കൾ വീഡിയോകൾ സ്ട്രീം ചെയ്യുകയാണെങ്കിലും സോഷ്യൽ മീഡിയ ബ്രൗസ് ചെയ്യുകയാണെങ്കിലും, തടസ്സങ്ങളില്ലാത്ത ഉപയോക്തൃ അനുഭവം ഉറപ്പാക്കിക്കൊണ്ട് റെഡ്മി 12 ദൈനംദിന ആവശ്യങ്ങൾ എളുപ്പത്തിൽ നിർവഹിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ഈ വിവരങ്ങളെല്ലാം പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകളുടേത് ആണ് എന്നകാര്യം ശ്രദ്ധിക്കുക. റെഡ്മി 12 സ്മാർട്ട്‌ഫോണിന്റെ ഔദ്യോഗിക റിലീസ് തീയതിയും വിലയും കൂടുതൽ വിവരങ്ങളും ഉടൻതന്നെ ഷവോമി വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്തെങ്കിലും മാറ്റങ്ങളോ കൂടുതൽ വിവരങ്ങളോ ലഭ്യമാകുന്ന മുറയ്ക്ക് അ‌ത് ഞങ്ങൾ ഉടനടി അപ്ഡേറ്റ് ചെയ്യും.

More from GizBot

Best Mobiles in India

English summary
Xiaomi is all set to launch the Redmi 12 smartphone on August 1, 2023, as the latest addition to its most popular series. The Redmi 12 smartphone has a dual-rear camera setup. It offers modes like portrait, night, 50MP mode, and time-lapse. It also has a 5-megapixel front camera for selfies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X