സിയോമി റെഡ്മി 1S ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 5 പ്രത്യേകതകള്‍

Posted By:

ചൈനയിലെ ആപ്പിള്‍ എന്നാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമി അറിയപ്പെടുന്നത്. നിശ്ചിത ഇടവേളകളില്‍ പുതിയ ഫോണുകള്‍ അവതരിപ്പിക്കുന്നു എന്നതുകൊണ്ടുമാത്രമല്ല, പുതിയ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുന്നു എന്നതാണ് ഇത്തരമൊരു വിശേഷണം കമ്പനിക്ക് ലഭിക്കാന്‍ കാരണം.

ചൈനീസ് വിപണിയില്‍ വ്യക്തമായ ഇടം നേടിയ കമ്പനി ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെയാണ്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ Mi3, റെഡ്മി 1S എന്നീ സ്മാര്‍ട്‌ഫോണുകളും Miപാഡ് ടാബ്ലറ്റും പുറത്തിറക്കിയിരുന്നു.

അതില്‍ റെഡ്മി 1S-നെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ബഡ്ജറ്റ് വിഭാഗത്തില്‍ വരുന്ന റെഡ്മി 1S-ന് 4.7 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, 720-1280 പിക്‌സല്‍ റെസല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 1.6 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 1.3 എം.പി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഉള്ളത്.

ഇനി ഫോണിന്റെ 5 പ്രധാന ഫീച്ചറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍ ആണ് റെഡ്മി 1 S -ല്‍ ഉള്ളത്. മികച്ച പെര്‍ഫോമന്‍സ് ആണ് ഇത് നല്‍കുന്നത്. അതോടൊപ്പം അഡ്രിനോ 305 ഇമേജ് പ്രൊസസറും ഉണ്ട്. 3 ഡി ഗെയിമുകള്‍ക്ക് അനുയോജ്യമായ സാഹചര്യം ഇതൊരുക്കും.

 

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഏറെ തെളിച്ചവും വ്യക്തതയും നല്‍കുമെന്നതാണ് ഇതിന്റെ ഗുണം. കൂടാതെ വ്യൂവിംഗ് ആംഗിളും കളറും മികച്ചതുതന്നെ.

 

5 പ്ലാസ്റ്റിക് ലെന്‍സുകളും എക്‌സ്ട്ര ലാര്‍ജ് 1.4 um സെന്‍സറുമാണ് ഫോണിന്റെ 8 എം.പി പ്രൈമറി ക്യാമറയില്‍ ഉള്ളത്. കുറഞ്ഞ വെളിച്ചത്തില്‍ പോലും മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കാന്‍ ക്യാമറയ്ക്ക് സാധിക്കും.

 

ആന്‍ഡ്രോയ്ഡ് ജെല്ലിബീനിനൊപ്പം സിയോമിയുടെ MIUI ഇന്ററഫേസും കൂടി ചേര്‍ന്നതാണ് ഫോണിന്റെ ഒ.എസ്. നിലവിലുള്ള ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ച് അവതരിപ്പിച്ചതാണ് MIUI ഇന്റര്‍ഫേസ്. അതുകൊണ്ടുതന്നെ സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ റെഡ്മി മികച്ചതാണ്.

 

ഡൈരക്ട് സൗണ്ട് ടെക്‌നോളജി ഉപയോഗിച്ച് ഒരുക്കിയ Mi സൗണ്ട് Hi=Fi സംവിധാനമാണ് ഫോണിലുള്ളത്. BMW, റോള്‍സ് റോയ്‌സ് എന്നിവരെല്ലാം ഉപയോഗിക്കുന്ന ശബ്ദസാങ്കേതിക വിദ്യയാണ് ഡൈരാക്. അതുകൊണ്ടുതന്നെ മികച്ച ശബ്ദ അനുഭൂതിയായിരിക്കും ഫോണില്‍ ലഭിക്കുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi 1S Officially Unveiled in India: Top 5 Features, Xiaomi Redmi 1S Officially unveiled in India, Top 5 Features of Xiaomi Redmi 1S, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot