ഷവോമി റെഡ്മി 5 ഉം 5 പ്ലസും സിംഗിള്‍സ് ഡെ സെയില്‍സിന് മുമ്പ് പുറത്തിറക്കിയേക്കും

Posted By: Archana V

ചൈനയെ സംബന്ധിച്ച് നവപബര്‍ 11 വളരെ പ്രധാനപ്പെട്ട ദിവസമാണ്. ചൈനയില്‍ ഏറ്റവും വലിയ ഓണ്‍ലൈന്‍ വില്‍പ്പന നടക്കുന്നത് ഈ ദിവസമാണ്. സിംഗിള്‍സ് ഡെ സെയില്‍സ് എന്നാണ് ഇതറിയപ്പെടുന്നത്. എല്ലാ വര്‍ഷവും നവംബര്‍ 11 ന് നടക്കുന്ന ഈ വില്‍പ്പനയില്‍ നിരവധി കമ്പനികള്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാക്കാറുണ്ട്.

ഡിജിറ്റല്‍ ട്രാന്‍സാക്ഷന്റെ യഥാര്‍ത്ഥ വില നിങ്ങള്‍ക്ക് അറിയാമോ?

ഷവോമി റെഡ്മി 5 ഉം 5 പ്ലസും സിംഗിള്‍സ് ഡെ സെയില്‍സിന് മുമ്പ് പുറത്തിറക്

ഇത്തവണ ഷവോമിയും നിരവധി ഓഫറുകള്‍ ഉപഭോക്താക്കള്‍ക്കായി പ്രഖ്യപിച്ചിട്ടുണ്ട്.ഇതിന് പുറമെ സിംഗിള്‍സ് ഡെ സെയില്‍സിന് മുമ്പായി ഷവോമി കമ്പനിയുടെ രണ്ട് പുതിയ സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റെഡ്മി 5 ഉം റെഡ്മി 5 പ്ലസും ഷവോമി ഉടന്‍ പുറത്തിറക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഈ ഫോണുകള്‍ പുറത്തിറക്കുന്ന ദിവസം ഇതുവരെ പ്രഖ്യപിച്ചിട്ടില്ല എങ്കിലും അന്‍ഷ്യു ഡോട്ട് കോം എന്ന വെബ്‌സൈറ്റ് കമ്പനി ഈ ഫോണുകള്‍ ഉടന്‍ പുറത്തിറക്കുമെന്നാണ് അവകാശപ്പെടുന്നത്.

റെഡ്മി 5 നന്റെയും റെഡ്മി 5 പ്ലസിന്റെയും സവിശേഷതകള്‍ എന്തെല്ലാമെന്ന് നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി 5

ഷവോമി റെഡ്മി 18:9 ആസ്‌പെക്ട് റേഷ്യോയുള്ള ഡിസ്‌പ്ലെയോട് കൂടിയ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട് ഫോണ്‍ ആയിരിക്കാനാണ് സാധ്യത.എച്ച്ഡി പ്ലസ് റെസല്യൂഷനോട് കൂടിയ 5.7 ഇഞ്ച് ഡിസ്‌പ്ലെയിലെത്തുന്ന ഫോണിന് ഫുള്‍-സ്‌ക്രീന്‍ ഡിസൈനാണ് പ്രതീക്ഷിക്കുന്നത്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസറായിരിക്കും ഫോണിലെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവിലെ സൂചനകള്‍ അനുസരിച്ച് റെഡ്മി 5 എത്തുന്നത് 8 എംപി റിയര്‍ ക്യാമറ, 6എംപി സെല്‍ഫി ക്യാമറ എന്നിവയോട് കൂടിയായിരിക്കും. 3ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 3ജിബി റാം, 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ രണ്ട് സ്‌റ്റോറേജ് വേരിയെന്റുകള്‍ ഫോണിന് പ്രതീക്ഷിക്കുന്നുണ്ട് .

ഷവോമി റെഡ്മി 5 പ്ലസ്

എച്ച്ഡിപ്ലസ് സ്‌ക്രീന്‍, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയോട് കൂടി 5.7 ഇഞ്ച് ഡിസ്‌പ്ലെയാണ് റെഡ്മി 5 പ്ലസില്‍ പ്രതീക്ഷിക്കുന്നത്. സ്‌നാപ് ഡ്രാഗണ്‍ 625 അല്ലെങ്കില്‍ സ്‌നാപ് ഡ്രാഗണ്‍ 630 എസ്ഒസി , 3ജിബി റാം, 32 ജിബി സ്റ്റോറേജ് എന്നീ സവിശേഷതകളോടെ ആയിരിക്കും ഈ ഡിവൈസ് എത്തുക. സ്മാര്‍ട്‌ഫോണിന്റെ റിയര്‍ ക്യാമറ 13എംപി ആയിരിക്കുമെന്നാണ് കരുതുന്നത്.

നവംബര്‍ 26ന് ജിയോണി F6 എത്തുന്നു!

വില

3ജിബി റാം, 16 ജിബി സ്റ്റോറേജോട് കൂടിയ ഷവോമി റെഡ്മി 5 ന് പ്രതീക്ഷിക്കുന്ന വില 799 യുവാന്‍( ഏകദേശം 7,800 രൂപ) ആണ്.

3ജിബി റാം ,32 ജിബി സ്റ്റോറേജ് മോഡലിന് പ്രതീക്ഷിക്കുന്ന വില 899യുവാന്‍ ( ഏകദേശം 8,800 രൂപ) ആണ്.

ഷവോമി റെഡ്മി 5 പ്ലസിന്റെ ചൈനീസ് വിപണിയിലെ വില 999 യുവാന്‍( ഏകദേശം 9,800 രൂപ) ആയിരിക്കുമെന്നാണ് പ്രതീക്ഷ.

വിന്‍ഡോസ് 10ല്‍ സ്‌ക്രീന്‍ ഷോര്‍ട്ടുകള്‍ എടുക്കാന്‍ എളുപ്പ വഴി!

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi Redmi 5 is expected to be an entry-level smartphone, but with a display with 18:9 aspect ratio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot