4GB റാമോടെ ഷവോമി റെഡ്മി 5 പുതിയ മോഡല്‍ വിപണിയില്‍

By Lekshmi S
|

കഴിഞ്ഞ മാസമാണ് ചൈനയില്‍ ഷവോമി റെഡ്മി 5-ഉം റെഡ്മി 5 പ്ലസും പുറത്തിറിങ്ങിയത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുത്തന്‍ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് പുറത്തിറക്കിയ ഫോണുകളില്‍ 18:9 ആസ്‌പെക്ട് റേഷ്യോയുള്ള ഫുള്‍ സ്‌ക്രീന്‍ ഡിസ്‌പ്ലേകളാണുള്ളത്. ചൈനയില്‍ മാത്രം ലഭിക്കുന്ന റെഡ്മി 5-ഉം 5 പ്ലസും അധികം വൈകാതെ മറ്റ് വിപണികളിലും ലഭ്യമാകുമെന്നാണ് സൂചനകള്‍. 2GB+16GB, 3GB+32GB മെമ്മറികളിലാണ് റെഡ്മി 5 പുറത്തിറക്കിയിരിക്കുന്നത്.

 
4GB റാമോടെ ഷവോമി റെഡ്മി 5 പുതിയ മോഡല്‍ വിപണിയില്‍

ഇതിനിടെ കോലാഹലങ്ങളൊന്നുമില്ലാതെ ഷവോമി, റെഡ്മി 5-ന്റെ പുതിയ മോഡല്‍ പുറത്തിറക്കിയിരിക്കുകയാണ്. 4GB റാമോട് കൂടിയ പുതിയ മോഡലിനെ കുറിച്ചുള്ള വിവരം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 3GB റാം മോഡലിലേത് പോലെ ഇതിലും 32GB ഇന്റേണല്‍ മെമ്മറിയാണുള്ളത്. ഏകദേശം 11040 രൂപ വിലയുള്ള 4GB മോഡല്‍ കറുപ്പ്, ഗോള്‍ഡ്, ഇളംനീല നിറങ്ങളില്‍ ലഭിക്കും. 3GB റാം മോഡലിന് ചൈനയിലെ വില ഏകദേശം 8770 രൂപയാണ്. മറ്റ് കാര്യങ്ങളില്‍ ഫോണുകള്‍ തമ്മില്‍ വ്യത്യാസമില്ല.

 

5.7 ഇഞ്ച് HD ഡിസ്‌പ്ലേയുടെ സ്‌ക്രീന്‍ റെസല്യൂഷന്‍ 720*1440 പിക്‌സല്‍ ആണ്. 1.8 GHz ഒക്ടാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനോ 506 GPU ആണ് ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് വ്യത്യസ്ത മെമ്മറികളില്‍ ഫോണുകള്‍ ലഭ്യമാണ്. 2GB റാം 16GB സ്‌റ്റോറേജ്, 3GB റാം 32GB സ്‌റ്റോറേജ്, 4GB റാം 32 GB സ്‌റ്റോറേജ് എന്നിവയാണ് അവ. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 128 GB വരെ വര്‍ദ്ധിപ്പിക്കാനാകും.

റെഡ്മി 5-ന്റെ പിന്നിലെ ക്യാമറ 1.25 മൈക്രോണ്‍ പിക്‌സെല്‍ 12 മെഗാപിക്‌സല്‍ ക്യാമറയാണ്. ബ്യൂട്ടിഫൈ 3.0, സോഫ്റ്റ് ടോണ്‍ഡ് സെല്‍ഫി ലൈറ്റ് എന്നീ സവിശേഷതകളോട് കൂടിയ 5MP സെല്‍ഫി ക്യാമറയും ഉണ്ട്. 3300 mAh ബാറ്ററിയുടെ സ്റ്റാന്‍ഡ് ബൈ ടൈം 12 ദിവസമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ആന്‍ഡ്രോയ്ഡ് 7.1.2 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റവും കസ്റ്റം MIUI 9 സ്‌കിന്നും ഫോണിനെ ആകര്‍ഷകമാക്കുന്നു.

വൈ ഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, ഇന്‍ഫ്രാറെഡ്, USB OTG, എഫ്എം, 3G, 4G സൗകര്യങ്ങളോട് കൂടിയ സ്മാര്‍ട്ട്‌ഫോണില്‍ കോമ്പാസ് മാഗ്നെറ്റോമീറ്റര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ജൈറോസ്‌കോപ്പ് തുടങ്ങിയ സെന്‍സറുകളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 151.8*72.8*7.7 മില്ലീമീറ്റര്‍ വലുപ്പമുള്ള സ്മാര്‍ട്ട്‌ഫോണിന്റെ ഭാരം 157 ഗ്രാം ആണ്.

Best Mobiles in India

Read more about:
English summary
Xiaomi Redmi 5 was launched in China last month along with the Redmi 5 Plus. The successor to the Redmi 4 comes with a fresh look and sports the current trend of full-screen display with the aspect ratio of 18:9. While the smartphone is currently exclusive to the Chinese market, it is soon expected to launch globally.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X