13എംപി ക്യാമറയുമായി ഷവോമി റെഡ്മി 5A ഇന്ത്യയില്‍, നിങ്ങള്‍ക്കു വാങ്ങാന്‍ അനുയോജ്യമാണോ?

Written By:

ഒട്ടനേകം റിപ്പോര്‍ട്ടുകള്‍ക്കു ശേഷം ഷവോമി തങ്ങളുടെ 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' റെഡ്മി 5എ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം റെഡ്മി 5എ ചൈനയില്‍ എത്തിയിരുന്നു. രണ്ടു വേരിയന്റുകളിലാണ് ഈ ഫോണ്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

13എംപി ക്യാമറയുമായി ഷവോമി റെഡ്മി 5A ഇന്ത്യയില്‍, നിങ്ങള്‍ക്കു വാങ്ങാന്

ഒന്ന് 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 5,999 രൂപ. മറ്റൊന്ന് 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 6,999 രൂപ. റെഡ്മി 5എ, 2ജിബി വേരിയന്റിന്റെ ആദ്യത്തെ അഞ്ച് മില്ല്യന്‍ യൂണിറ്റുകള്‍ 4,999 രൂപയ്ക്ക് വില്‍ക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നു.

ഫോണിന്റെ സവിശേഷതകള്‍ അറിയാന്‍ താഴേക്കു സ്‌ക്രോള്‍ ചെയ്യൂ..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെറ്റല്‍ ബോഡി ഡിസൈന്‍

ഇത്ര വില കുറഞ്ഞ ടാഗില്‍ ഇൗ ഫോണിന് മെറ്റല്‍ ബോഡിയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇതിന്റെ മുന്‍ഗാമിയായ റെഡിമി 4എക്ക് പ്ലാസ്റ്റിക് ബോഡിയാണ്. ഇതു കൂടാതെ ഈ ഫോണിന്റെ മറ്റു സവിശേഷതകള്‍ മിക്കതും ഇതിന്റെ തലമുറ ഫോണിനു സമാനമാണ്. പിന്നില്‍ സ്പീക്കര്‍ ഗ്രില്ലും ഉണ്ട്, പ്രധാന ക്യാമറ ഇടതു വശത്താണ്. ബജറ്റ് ഫോണ്‍ ആയതിനാല്‍ സ്മാര്‍ട്ട്‌ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

റാം/ സ്റ്റോറേജ്

5 ഇഞ്ച് എച്ച്ഡി 720പി ഡിസ്‌പ്ലേയാണ്. ക്വാഡ്‌കോര്‍ 64ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 425 SoC ക്ലോക്ഡ് 1.2GHz ആണ് ഫോണില്‍ ശക്തി നല്‍കിയിരിക്കുന്നത്. രണ്ടു വേരിയന്റില്‍ എത്തിയ ഈ ഫോണില്‍ ഒന്ന് 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്നിന് 3ജിബി റാം 32ജിബി ഇന്റേണല്‍ സ്‌റ്റോറേജ്.

3000എംഎച്ച് ബാറ്ററിയുളള റെഡ്മി 5എ, എട്ടു ദിവസം വരെ ഒറ്റ ചാര്‍ജ്ജില്‍ ഉപയോഗിക്കാം, ഏഴു മണിക്കൂര്‍ വരെ വീഡിയോയും ആസ്വദിക്കാനാകും.

13എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ് റെഡ്മി 5എക്ക്.

 

സോഫ്റ്റ്‌വയര്‍/ കണക്ടിവിറ്റി

MIUI 9 അടിസ്ഥാനമാക്കി റണ്‍ ചെയ്യുന്ന ഈ ഫോണില്‍ ആന്‍ഡ്രോയിഡ് ഔട്ട് ഓഫ് ബോക്‌സാണ്. 4ജി വോള്‍ട്ട്, വൈഫൈ 802.11b/g/n, ബ്ലൂട്ടൂത്ത് v4.1, ജിപിസ്/എ-ജിപിഎസ്, 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോമീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്.

ഫോണ്‍ ലഭ്യത

ഫ്‌ളിപ്കാര്‍ട്ട്, Mi.com, മീ ഹോം എന്നിവയില്‍ നിന്നും റെഡ്മി നോട്ട് 5 വാങ്ങാം. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നി നിറങ്ങളില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The Redmi 5A had already made its debut in China last month. Xiaomi brings the Redmi 5A to India in two memory variants.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot