Home
Mobile

റെഡ്മി 6, റെഡ്മി 6 a സവിശേഷതകൾ ഒറ്റനോട്ടത്തിൽ!

By Gizbot Bureau

ഷവോമി ജൂണ് 12ന് ആയിരുന്നു റെഡ്മി 6, റെഡ്മി 6 a സ്മാർട്ട്‌ഫോണുകൾ ചൈനയിൽ അവതരിപ്പിച്ചത്. ഇരട്ട ക്യാമറ, ഫുൾ സ്ക്രീൻ ഡിസ്‌പ്ലേ, ഒക്ടാ കോർ MediaTek Helio P22 പ്രോസസർ തുടങ്ങിയ ഒരുപാട് സവിശേഷതകളുമായാണ് എത്തിയിരിക്കുന്നത്. ഇന്ത്യയിലും ഈ ഫോൺ മീഡിയ ടെക്ക് പ്രോസസറുമായി തന്നെയാണ് എത്തുക.

റെഡ്മി 6, റെഡ്മി 6 a സവിശേഷതകൾ ഒറ്റനോട്ടത്തിൽ!

റെഡ്മി 6, റെഡ്മി 6 a എന്നിവ മീഡിയടെക് പ്രോസസറുമായിട്ടാണ് വരുന്നത് എന്ന് പറഞ്ഞല്ലോ. മീഡിയടെക്ക് പ്രോസസറുകളെ കുറിച്ച് പറയുമ്പോൾ ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ച അവസാനത്തെ മീഡിയടെക്ക് പ്രോസസർ ഉള്ള സ്മാർട്ട്‌ഫോൺ 2014ൽ അവതരിപ്പിച്ച റെഡ്മി നോട്ട് ആദ്യ ഫോൺ ആണ്.

എറിക്സൻ കമ്പനിയുമായുള്ള ചില നിയമതടസ്സങ്ങൾ ഷാവോമിക്ക് മീഡിയടെക് പ്രോസസർ സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ ഇറക്കുന്നതിന് തടസ്സമായിരുന്നു. എന്നാൽ ഈയടുത്തിടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരിക്കുകയാണ്. അത്കൊണ്ട് ഇപ്പോൾ യാതൊരു പ്രശ്നവുമില്ലാതെ ഈ ഫോണുകൾ ഇന്ത്യയിൽ ഇറക്കാം.

AI ഇരട്ട ക്യാമറകൾ

ഷവോമി റെഡ്മി 6, റെഡ്മി 6a എന്നിവ എത്തുന്നത് AI സവിശേഷതകൾ ഉള്ള ഇരട്ട ക്യാമറകളോട് കൂടിയാണ്. 12 എംപി 5 എംപി ഇരട്ട ക്യാമറകൾ ഫോണിന് കരുത്ത് പകരും. ഇരട്ട ക്യാമറകൾ ഉള്ളതിനാൽ ഹാർഡ്‌വെയർ തലത്തിൽ ഉള്ള പോട്രൈറ്റ് മോഡ്, ബൊക്കെ എഫക്ട് എന്നിവയെല്ലാം തന്നെ ഫോണിന് ലഭ്യമാകും.

AI പോട്രൈറ്റ് മോഡ് ഉള്ള സെൽഫി ക്യാമറ

5 എംപിയെ ഉള്ളൂ എങ്കിലും റെഡ്മി 6, റെഡ്മി 6 a എന്നീ മോഡലുകൾ പോട്രൈറ്റ് മോഡ് പിന്തുണയ്ക്കുന്നവയായിരിക്കും. AI സവിശേഷതകൾ ഉൾപ്പെടുത്തി ആണ് ഷവോമി ഈ 5 എംപി ക്യാമറയിൽ സെൽഫിക്ക് ആവശ്യമായ പോട്രൈറ്റ് സെറ്റിങ്ങ്സുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സോഫ്റ്റ്‌വെയർ അധിഷ്ഠിത പോട്രൈറ്റ് സൗകര്യങ്ങൾ miui 10 റോമിൽ വരാനിരിക്കെയാണ് ഇത്.


ഫേസ് അണ്ലോക്ക്

5 എംപി സെൽഫി ക്യാമറ ഉള്ള ഈ റെഡ്മി 6ലും റെഡ്മി 6 a യിലും ഫേസ് അണ്ലോക്ക് സംവിധാനം കൂടെ ഉൾപ്പെടുത്തി എന്നത് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. വലിയ ഫ്ലാഗ്ഷിപ്പ് ഫോണുകളെ പോലെ അത്ര ഫലം തരുന്ന ഒരു ഫേസ് ഐഡി പ്രതീക്ഷിക്കാൻ പറ്റില്ല എങ്കിലും അത്യാവശ്യം ഉപയോഗപ്രദമായ ഒന്ന് തന്നെയായിരിക്കും ഈ സൗകര്യവും.


MediaTek Helio P22

2 GHz ക്ലോക്ക് സ്പീഡിൽ ഉള്ള MediaTek Helio P22 പ്രോസസർ ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് ഷവോമി ഇന്ത്യയിൽ ഒരു മീഡിയടെക് പ്രോസസറുമായി വീണ്ടും എത്തുന്നതെന്ന് നേരത്തെ നമ്മൾ പറഞ്ഞു. മറ്റ് 28nm പ്രോസസറുകളെക്കാൾ 48 ശതമാനം കുറവ് പവർ മാത്രമേ ഈ പ്രോസസർ എടുക്കുകയുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ഏതായാലും ഈ നിരയിൽ ഉള്ള മറ്റു ഫോണുകൾക്ക് ചെറിയ തോതിലുള്ള വെല്ലുവിളി ഉയർത്തിക്കൊണ്ട് ഈ ഫോൺ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Xiaomi Redmi 6 top features: AI camera, Face Unlock and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X