Just In
- 3 hrs ago
2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല
- 5 hrs ago
പബ്ജി കളിക്കിടെ വെള്ളമാണെന്ന് കരുതി കെമിക്കൽ കുടിച്ച യുവാവ് മരിച്ചു
- 7 hrs ago
നഷ്ടത്തിൽ നട്ടം തിരിഞ്ഞ് വോഡാഫോൺ ഐഡിയ; ഒപ്റ്റിക്ക് ഫൈബർ ബിസിനസ് വിൽക്കുന്നു
- 9 hrs ago
5ജിയുമായി ഓപ്പോയുടെ റെനോ 3 സീരിസ് ഡിസംബർ 26ന് പുറത്തിറങ്ങും
Don't Miss
- News
പൗരത്വ നിയമ ഭേദഗതി ബിൽ; കോൺഗ്രസും ലീഗും സുപ്രീം കോടതിയിലേക്ക്, കറുത്ത ദിനമെന്ന് സോണിയ
- Sports
ISL: പൂനെയില്‍ ഗോള്‍ മഴ, ഹൈദരാബാദിന് എതിരെ ഒഡീഷയ്ക്ക് ജയം
- Automobiles
വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി നിസാനും, മെര്‍സിഡീസ് ബെന്‍സും
- Lifestyle
താരനെ പൂർണമായും മാറ്റും ടീ ട്രീ ഓയിൽ മാജിക്
- Movies
ഇനി മാമാങ്ക നാളുകള്‍! മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തേയും മികച്ച ചില കഥാപാത്രങ്ങള്‍ ഇവയാണ്! കാണൂ!
- Finance
എംആധാർ ആപ്പ് വഴി, നിങ്ങളുടെ ഫോണിലൂടെ ആധാർ കാർഡിലെ അഡ്രസ് തിരുത്താം, അറിയേണ്ട കാര്യങ്ങൾ
- Travel
അന്താരാഷ്ട്ര പർവ്വത ദിനം- ചരിത്രവും പ്രത്യേകതകളും
ഷവോമി റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു
16 ജി.ബി വേരിയന്റ് മോഡലായ ഷവോമി റെഡ്മി 6എയുടെ ഓപ്പണ്‍ സെയില്‍ ആരംഭിച്ചു. ജനുവരി 12 രാവിലെ 12 മണി മുതലാണ് വില്‍പ്പന ആരംഭിച്ചത്. ഒരാഴ്ച നീണ്ടുനിന്ന ഫ്ളാഷ് സെയിലിനു ശേഷമാണ് ഫോണ്‍ ഓപ്പണ്‍ സെയിലിനെത്തുന്നത്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണിലൂടെയായിരുന്നു ഫ്ളാഷ് സെയില്‍ നടന്നിരുന്നത്.
ഷവോമി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുതിയ വാര്‍ത്തയെ പൊതുജനങ്ങള്‍ക്കു മുന്നിലെത്തിച്ചത്. '' ഇന്ത്യയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ #റെഡ്മി 6എ ഇതാദ്യമായി പകല്‍ 12 മുതല്‍ പൊതു വിപണിയിലേക്ക് എത്തുകയാണ്.' -ട്വീറ്റില്‍ പറയുന്നു. mi.com ലൂടെയും വിവിധ ഷേപ്പിംഗ് പോര്‍ട്ടലിലൂടെയും ഫോണ്‍ ലഭിക്കും.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ മാസമാണ് ഷവോമിയുടെ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി 6എയെ വിപണിയിലെത്തിച്ചത്. 16ജി.ബി, 32 ജി.ബി വേരിയന്റുകളിലാണ് ഈ മോഡലിനുള്ളത്. 32 ജി.ബി മോഡല്‍ ഇതിനോടകം തന്നെ പൊതുവിപണിയിലെത്തിക്കഴിഞ്ഞു. 16 ജി.ബി വേരിയന്റിന് 5,999 രൂപയും 32ജി.ബി വേരിയന്റിന് 6,999 രൂപയുമാണ് വിപണി വില.
ഷവോമി 6എ സവിശേഷതകള്‍
ക്വാഡ്കോര്‍ മീഡിയാടെക് ഹീലിയോ പ്രോസസ്സറാണ് ഫോണിന് കരുത്തു പകരുന്നത്. ആന്‍ഡ്രോയിഡ് ഓറിയോ 8.1 അധിഷ്ഠിതമായാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കമ്പനിയുടെ സ്വന്തം MIUIയും കൂട്ടുണ്ട്. മെറ്റല്‍ യൂണിബോഡി ഡിസൈനാണ് ഫോണിനുള്ളത്.
5.45 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 18:9 ആണ് ആസ്പെക്ട് റേഷ്യോ. 2 ജി.ബി റാം കരുത്തും 16,32 ജി.ബി ഇന്റേണല്‍ മെമ്മറിയും ഉള്‍ക്കൊള്ളുന്നതാണ് റെഡ്മി 6എ സ്മാര്‍ട്ട്ഫോണ്‍. ക്യാമറയുടെ കാര്യത്തിലും ഫോണ്‍ ഒട്ടും പിന്നിലല്ല.
13 മെഗാപിക്സലിന്റെ പിന് ക്യാമറ സംവിധാനമാണ് 6എയിലുള്ളത്. കൂട്ടിന് എല്‍.ഇ.ഡി ഫ്ളാഷുമുണ്ട്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയാണ്. കൃതൃമബുദ്ധി ഉപയോഗിച്ചുള്ള ഫേസ് അണ്‍ലോക്കിംഗ് സംവിധാനവും ഫോണിലുണ്ട്.
4ജി വോള്‍ട്ട്, ബ്ലൂടൂത്ത് 4.2, വൈഫൈ, ജി.പി.എസ്, മൈക്രോ യു.എസ്ബി, 3.5 എം.എം ഹെഡ്ഫോണ് ജാക്ക് എന്നീ കണക്ടീവിറ്റി സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. രണ്ടു സിം കാര്‍ഡിലും 4ജി ഉപയോഗിക്കാനായി ഇരട്ട വോള്‍ട്ട് സംവിധാനവും ഫോണിലുണ്ട്.
ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളിലാണ് ഫോണ്‍ ലഭിക്കുക. 3,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്.
-
22,990
-
29,999
-
14,999
-
28,999
-
34,999
-
1,09,894
-
15,999
-
36,591
-
79,999
-
71,990
-
14,999
-
9,999
-
64,900
-
34,999
-
15,999
-
25,999
-
46,669
-
19,999
-
17,999
-
9,999
-
22,160
-
18,200
-
18,270
-
22,300
-
33,530
-
14,030
-
6,990
-
20,340
-
12,790
-
7,090