ആമസോണില്‍ ഷവോമിയുടെ റെഡ്മി 7 സ്മാര്‍ട്ട്ഫോൺ ഇപ്പോള്‍ വിലക്കുറവില്‍
നിരവധി മികച്ച സവിശേഷതകളുള്ള ഒരു എൻട്രി ലെവൽ സ്മാർട്ഫോണാന് ഷവോമി റെഡ്മി 7. ഇത് മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നു, കൂടാതെ മികച്ച ബാറ്ററി ബാക്കപ്പും ഉണ്ട്. ഫോണിൽ നല്ല ക്യാമറകളും, സ്റ്റോറേജ് കപ്പാസിറ്റിയും, ഫിംഗർപ്രിന്റ് സ്കാനറും ഉണ്ട്, അത് നിങ്ങളുടെ സ്വകാര്യത സുരക്ഷിതമാക്കും. ഫോണിന് പൂർണ്ണ എച്ച്ഡി ഡിസ്പ്ലേ ഇല്ല, എന്നിരുന്നാലും ഒരു ബജറ്റ് മൊബൈലിനായി വേണ്ട മികച്ച സവിശേഷതകൾ ഉണ്ട്.

ആമസോണില്‍ ഷവോമിയുടെ റെഡ്മി 7 സ്മാര്‍ട്ട്ഫോൺ ഇപ്പോള്‍ വൻ വിലക്കുറവില്‍ സ്വന്തമാക്കുവാൻ സാധിക്കുന്നതാണ്. ഷവോമിയുടെ സ്മാര്‍ട്ട്ഫോണുകള്‍ക്ക് എക്സ്ട്രാ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. സിറ്റി ബാങ്ക് നല്‍കുന്ന 5 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ് ബാക്കും ഇപ്പോള്‍ എം.ഐ ഡേയ്സ് ഓഫറുകളില്‍ ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്. ജൂണ്‍ 30 വരെ മാത്രമാണ് സ്മാർട്ഫോണുകൾക്ക് ഈ ഓഫറുകള്‍ ലഭിക്കുന്നത്.

ഷവോമി റെഡ്മി 7
ഷവോമിയുടെ ഈയിടെയായി പുറത്തിറങ്ങിയ റെഡ്മി 7 എന്ന സ്മാര്‍ട്ട്ഫോണുകള്‍ 399 രൂപയുടെ ക്യാഷ് ഓഫറിൽ സ്വന്തമാക്കാവുന്നതാണ്. ഈ സ്മാർട്ഫോൺ 6.26 ഇഞ്ചിൻറെ എച്ച്.ഡി, ഡോട്ട് നോച്ച് ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത്. രണ്ടു വേരിയന്റുകള്‍ ഇപ്പോള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ്. 2 ജി.ബിയുടെ റാം /32 ജി.ബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജിലും കൂടാതെ 3 ജി.ബിയുടെ റാം/ 32 ജി.ബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ ഇത് ലഭ്യമാണ്.

പിന്‍ ക്യാമറ
ആന്‍ഡ്രോയിഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 512 ജി.ബി വരെ ഇതിൻറെ മെമ്മറി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 2 പ്ലസ് 1 കാര്‍ഡ് സ്ലോട്ടുകള്‍ തന്നെയാണ് റെഡ്മി 7 മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഈ ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണിൻറെ ഡ്യൂവല്‍ പിന്‍ ക്യാമറകൾ 12 + 2 മെഗാപിക്സലിൻറെ ഡ്യൂവല്‍ പിന്‍ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിൻറെ സെല്‍ഫി ക്യാമറകളുമാണ് ഇതിനുള്ളത്.

ആമസോൺ
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 632 പ്രോസസറുകളിലാണ് ഇതിൻറെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്. 4000mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്ഫോണുകൾക്ക് ലഭിച്ചിരിക്കുന്നത്. ബ്ലൂ, റെഡ് കൂടാതെ ബ്ലാക്ക് എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ ലഭ്യമാണ്. 7,999 രൂപ മുതലാണ് റെഡ്മി 7 ആരംഭിക്കുന്നത്. റെഡ്മി നോട്ട് 7 മോഡലുകളുടെ വില 9,999 രൂപ മുതലാണ് ആരംഭിക്കുന്നത്.


Click it and Unblock the Notifications