Home
Mobile

ഷാവോമി റെഡ്‌മി 7എ സ്മാര്‍ട്‌ഫോൺ ജൂലായ് നാലിന് ഇന്ത്യൻ വിപണിയിൽ

ജൂലായ് നാലിന് ഇന്ത്യയില്‍ ഷാവോമിയുടെ റെഡ്‌മി 7എ സ്മാര്‍ട്‌ഫോൺ അവതരിപ്പിക്കും. ഫ്‌ളിപ്കാര്‍ട്ട് പുതിയ സ്മാര്‍ട്‌ഫോണിനായി പ്രത്യേകം പേജ് ലഭ്യമാക്കിയിട്ടുണ്ട്. 'സ്മാര്‍ട് ദേശ് കാ സ്മാര്‍ഫോണ്‍' എന്ന പേരിലാണ് ഈ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തിക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി റെഡ്മി 7എ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

ഷാവോമി റെഡ്‌മി 7എ സ്മാര്‍ട്‌ഫോൺ ജൂലായ് നാലിന് ഇന്ത്യൻ വിപണിയിൽ

ഷാവോമിയും 7എ ഫോണിൻറെ ടീസര്‍ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റി. അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങളുമായാണ് ഫോണ്‍ ഇന്ത്യയിലെത്തിക്കുകയെന്ന് ഷാവോമി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി രാജ്യങ്ങളില്‍ വില്‍പനയ്‌ക്കെത്തിയിട്ടുള്ള റെഡ്മി 7എ ഇന്ത്യയിലേക്കും ജൂൺ 4-ന് എത്തുകയാണ്.

ഷാവോമി റെഡ്‌മി 7എ

ഷാവോമി റെഡ്‌മി 7എ

ബജറ്റ് സ്മാര്‍ട്‌ഫോണുകളുടെ നിരയിലേക്കാണ് ഈ പുതിയ സ്മാർട്ട്ഫോണ്‍ എത്തുന്നത്. 6000 രൂപയക്കടുത്താവും ഇന്ത്യയില്‍ ഇതിൻറെ വില. ഫോണിൻറെ വിലയെന്താണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പന. ചൈനയില്‍ പുറത്തിറക്കിയ ഫോണിന് 549 യുവാന്‍ ആണ് വില.

ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പന

ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് ഫോണ്‍ വില്‍പന

ഇത് ഇന്ത്യയില്‍ ഏകദേശം 5500 രൂപ വരും. റെഡ്മി 7എ യുടെ രണ്ട് ജി.ബി റാം, 16 ജി.ബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. ഇത് കൂടാതെ മൂന്ന് ജി.ബി റാം, 32 ജി.ബി സ്റ്റോറേജ് പതിപ്പാണ് ഈ സ്മാര്‍ട്‌ഫോണിനുള്ളത്. ഇതിന് 599 യുവാനാണ് ചൈനയില്‍ വില (ഏകദേശം 6000 രൂപ). ചൈനയിലെ വിലയ്ക്ക് അനുസരിച്ചായിരിക്കും ഇന്ത്യയിലും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

 സ്മാര്‍ട് ദേശ് കാ സ്മാര്‍ഫോണ്‍

സ്മാര്‍ട് ദേശ് കാ സ്മാര്‍ഫോണ്‍

5.4 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് റെഡ്മി 7എ ഫോണിനുള്ളത്. റെഡ്മി 6 എയില്‍ നിന്നും വ്യത്യസ്തമായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 439 പ്രോസസറാണ് ഇതിലുള്ളത്. റെഡ്മി 6എയില്‍ മീഡിയാടെക് പ്രൊസസര്‍ ആണുള്ളത്. മൂന്ന് ജി.ബി റാമും 32 ജി.ബി സ്റ്റോറേജും ഈ സ്മാര്‍ട്‌ഫോണിലുണ്ടാവും. 13 എം.പി സിംഗിള്‍ ലെന്‍സ് ക്യാമറയാണ് ഫോണില്‍ കൂടാതെ അഞ്ച് മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ടാവും.

ആന്‍ഡ്രോയിഡ് 9

ആന്‍ഡ്രോയിഡ് 9

ആന്‍ഡ്രോയിഡ് 9 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ഓഎസ് ആണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ആണ് ബാറ്ററി. 720 x 1440 പിക്‌സലിന്റെ 5.45 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് റെഡ്മി 7എയ്ക്ക്. 4000 എംഎഎച്ച് കപ്പാസിറ്റിയുള്ളതാണ് ബാറ്ററി. നീല, കറുപ്പ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തുക. ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സംവിധാനത്തോടുകൂടിയ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ്, എ.ഐ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനങ്ങള്‍ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ആണ് ഈ സ്മാർട്ട്ഫോണില്‍.

Best Mobiles in India

English summary
Redmi 7A will be launched in India on 4 July. If you are looking forward to the launch, you can head to the micro-website and click on the Notify Me button to be prompted before the launch begins. We reached out to Xiaomi India and was told that the Redmi 7A will be announced in a soft launch in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X