ഷാവോമിയുടെ പുതിയ റെഡ്മി 7എ സ്മാർട്ഫോൺ അവതരിപ്പിച്ചു
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെഡ്മി 6എയുടെ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് റെഡ്മി 7എ വിപണിയിൽ എത്തിയിരിക്കുന്നത്. ഈ പുതിയ സ്മാർട്ട്ഫോണിൻറെ വിലയെത്രയാണെന്ന് ഷാവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഷാവോമിയുടെ പുതിയ റെഡ്മി 7എ സ്മാർട്ഫോൺ ചൈനയില്‍ അവതരിപ്പിച്ചു. ചൈനീസ് സോഷ്യല്‍ മീഡിയ സേവനമായ വീബോയിലുടെയാണ് ഷാവോമി റെഡ്മി 7എ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതായി അറിയിച്ചത്.


ഷാവോമി റെഡ്മി 7എ
കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച റെഡ്മി 6എയുടെ കൂടുതൽ സവിശേഷതകൾ ഉൾപ്പെടുത്തിയാണ് റെഡ്മി 7എ വിപണിയിൽ എത്തിയിരിക്കുന്നത്. ഈ പുതിയ സ്മാർട്ട് ഫോണിൻറെ വിലയെത്രയാണെന്ന് ഷാവോമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോൺ
റെഡ്മി 7എയുടെ വില മേയ് 28ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന വിവരം. ചൈനയില്‍ റെഡ്മിയുടെ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ റെഡ്മി കെ20 പുറത്തിറക്കുന്നത് മേയ് 28-നാണ്. മുന്‍പ് ഇറങ്ങിയ റെഡ്മി 6എ ഫോണിൻറെ 16 ജി.ബി സ്‌റ്റോറേജ് പതിപ്പിന് 5999 രൂപയായിരുന്നു വില.

എച്ച്ഡി സ്‌ക്രീൻ
720 x 1440 പിക്‌സലിന്റെ 5.45 ഇഞ്ച് എച്ച്ഡി സ്‌ക്രീനാണ് റെഡ്മി 7എയ്ക്ക്. 13 എം.പി റിയർ ക്യാമറ, 4000 എംഎഎച്ച് കപ്പാസിറ്റിയുള്ളതാണ് ബാറ്ററി. നീല, കറുപ്പ് നിറങ്ങളിലാണ് ഈ സ്മാർട്ട്ഫോണ്‍ വിപണിയിലെത്തുക.

ഇന്ത്യൻ വിപണി
റെഡ്മി 7എയുടെ റാം, സ്‌റ്റോറേജ് കപ്പാസിറ്റി എന്നിവയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയില്ല. എന്നാല്‍ 256 ജി.ബി വരെയുള്ള മെമ്മറി കാര്‍ഡ് ഈ സ്മാർട്ട്ഫോണില്‍ ഉപയോഗിക്കാം. ഇന്ത്യൻ വിപണിയിലും അധികം വൈകാതെ ഈ സ്മാർട്ട്ഫോണ്‍ എത്തും. എന്നാല്‍ ഇത് എന്നാണ് എന്ന വിവരം ഇതുവരെ ലഭ്യമല്ല.

ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ്
ഫേസ് ഡിറ്റക്ഷന്‍ ഓട്ടോഫോക്കസ് സംവിധാനത്തോടുകൂടിയ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, അഞ്ച് എം.പി സെല്‍ഫി ക്യാമറ, എ.ഐ ഫെയ്‌സ് അണ്‍ലോക്ക് സംവിധാനങ്ങള്‍ ഇതിലുണ്ട്. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10 ആണ് ഫോണില്‍ 10 വാട്ട് ചാര്‍ജിങ് സാധ്യമാവുന്ന 4000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്.


Click it and Unblock the Notifications








