ലോഞ്ചിന് മുമ്പ് ഷവോമി റെഡ്‌മി 9 ആമസോണിൽ ലിസ്റ്റ് ചെയ്തു; വില, സവിശേഷതകൾ
ആഗസ്ത് 27 ന് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ആമസോൺ ഇന്ത്യ വെബ്സൈറ്റിൻറെ പോർട്ടലിൽ വരാനിരിക്കുന്ന റെഡ്മി 9 പട്ടികപ്പെടുത്തി. ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 12:00 ന് ഇന്ത്യയിൽ റെഡ്മി 9 കൊണ്ടുവരുമെന്ന് ഷവോമി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. റെഡ്മി ഇന്ത്യ ട്വിറ്റർ പേജാണ് പുതിയ വിവരങ്ങൾ പങ്കിട്ടത്. കൂടാതെ, ലോഞ്ച് ഇവന്റ് സമയത്തിലേക്ക് ഒരു കൗണ്ട്‌ഡൗൺ ടൈമർ ഉപയോഗിച്ച് റെഡ്മി 9 നായി ഷവോമി ഇന്ത്യയുടെ വെബ്‌സൈറ്റ് ഇവന്റ് പേജ് അപ്‌ഡേറ്റ് ചെയ്തു.

ഇന്ത്യയ്ക്കായി വരാനിരിക്കുന്ന ഈ പുതിയ സ്മാർട്ഫോണായ റെഡ്മി 9നെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. റിപ്പോർട്ടുകൾ പറയുന്നത് ഈ മോഡൽ റെഡ്മി 9 സി യുടെ ചെറുതായി വരുത്തിയ മാറ്റങ്ങളുടെ ഒരു പതിപ്പായിരിക്കുമെന്നാണ്. ഈ സ്മാർട്ഫോൺ അത് ജൂണിൽ മലേഷ്യയിൽ അവതരിപ്പിച്ചു. ഷവോമി ആദ്യം ജൂൺ മാസത്തിൽ സ്പെയിനിൽ പുറത്തിറക്കിയ ഒരു റെഡ്മി 9 ഫോൺ ഇതിനകം തന്നെ റെഡ്മി 9 പ്രൈം എന്ന പേരിൽ ഇന്ത്യയിൽ പുറത്തിറക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഒരു ടിപ്പ്സ്റ്റർ റെഡ്മി 9 ഇന്ത്യ യൂണിറ്റിന്റെ ആദ്യ വിവരങ്ങൾ വെളിപ്പെടുത്തി. വരാനിരിക്കുന്ന റെഡ്മി 9 ഇന്ത്യ വേരിയന്റിലെ കുറച്ച് സവിശേഷതകളെ ഇവിടെ പരിചയപ്പെടാം.

റെഡ്മി 9 ഇന്ത്യ യൂണിറ്റിൻറെ ചോർന്ന സവിശേഷതകൾ
റെഡ്മി 9 സി പോലെ 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, എച്ച്ഡി + റെസല്യൂഷൻ, 20: 9 ആസ്പെക്ടറ്റ് റേഷിയോ എന്നിവ റെഡ്മി 9 അവതരിപ്പിക്കുമെന്ന് ടിപ്‌സ്റ്റർ പറയുന്നു. ഇത് ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 12 ഔട്ട്-ഓഫ്-ബോക്സിനൊപ്പം വരുന്നു. റെഡ്മി 9 സി മലേഷ്യ യൂണിറ്റ് പോലെ മീഡിയടെക് ജി 35 ഒക്ടാകോർ SoC ഫീച്ചർ ചെയ്യുന്നതായി ഇത് അവകാശപ്പെടുന്നു. എന്നാൽ ഇന്ത്യയ്ക്കായി 2 ജിബി, 3 ജിബി വേരിയന്റുകൾ ഷവോമി കൊണ്ടുവരുമോ എന്നതാണ് ഇവിടുത്തെ ആശയക്കുഴപ്പം.

മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ വരുന്നു. റെഡ്മി 9 ന്റെ ഇന്ത്യ യൂണിറ്റിൽ 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൽഇഡി ഫ്ലാഷും ഈ ഫോണിൽ ഉണ്ടാകും. 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആർ ബ്ലാസ്റ്റർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയുള്ള ഡ്യുവൽ സിം തുടങ്ങിയ കണക്റ്റിവിറ്റികൾ ഈ ഹാൻഡ്‌സെറ്റിനെ പിന്തുണയ്ക്കും. സ്റ്റാൻഡേർഡ് 10 വാൾട്ട് മൈക്രോ-യുഎസ്ബി ചാർജിംഗിനൊപ്പം 5,000 എംഎഎച്ച് ബാറ്ററിയും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു.


Click it and Unblock the Notifications








