Home
Mobile

ഷവോമി റെഡ്‌മി 9 ഓഗസ്റ്റ് 27 ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

ഓഗസ്റ്റ് 27 ന് റെഡ്മി 9 ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് ഷവോമിയുടെ സബ്-ബ്രാൻഡ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി പ്രഖ്യാപിച്ചു. റെഡ്‌മി 9 സിയുടെ ചെറിയ രീതിയിൽ പുതുക്കിയ പതിപ്പാണ് ഈ സ്മാർട്ട്ഫോൺ എന്ന് പറയുന്നു. ഈ സ്മാർട്ഫോൺ ജൂണിൽ മലേഷ്യയിൽ അവതരിപ്പിച്ചു. എംഐ.കോമിലെ റെഡ്മി 9നുള്ള ഇവന്റ് പേജ് ചില സവിശേഷതകൾ സൂചിപ്പിക്കുകയും ലോഞ്ച് ഇവന്റിലേക്ക് ഒരു കൗണ്ട്‌ഡൗൺ കാണിക്കുകയും ചെയ്‌തു. ഇന്ത്യൻ വിപണിയിൽ റെഡ്മി 9 പ്രൈം എന്ന് പുനർനാമകരണം ചെയ്ത ഷവോമിയാണ് ജൂണിൽ സ്പെയിനിൽ റെഡ്മി 9 ഫോൺ പുറത്തിറക്കിയത്.

ഷവോമി റെഡ്‌മി 9

ഓഗസ്റ്റ് 27 ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ റെഡ്മി 9 ഇന്ത്യയിൽ അവതരിപ്പിക്കും. എംഐ.കോമിലെ ഇവന്റ് പേജ് അനുസരിച്ച്, കൂടുതൽ റാമും കൂടുതൽ സ്റ്റോറേജും ഉള്ളതാണ് ഈ സ്മാർട്ട്ഫോൺ. ഈ പേജിൽ സൂചിപ്പിച്ചിരിക്കുന്ന ചില വിശദാംശങ്ങൾ, പ്രത്യേകിച്ച് ക്യാമറ സജ്ജീകരണം, റെഡ്മി 9 സി യുടെ ചെറുതായി മാറ്റങ്ങൾ വരുത്തിയ പതിപ്പാണ് ഫോണിലേക്ക് വിരൽ ചൂണ്ടുന്നത്. ജൂൺ മാസത്തിൽ മലേഷ്യയിൽ റെഡ്മി 9 സി, റെഡ്മി 9 എ എന്നിവ ഷവോമി അവതരിപ്പിച്ചു.

റെഡ്മി 9 സ്മാർട്ഫോൺ

സ്‌ക്വയർ-ഇഷ് ക്യാമറ മൊഡ്യൂളിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് റെഡ്മി 9 സി പുറത്തിറക്കിയത്. ഇന്ത്യയിലേക്ക് വരുന്ന റെഡ്മി 9 ലും ഡ്യൂവൽ ക്യാമറ സജ്ജീകരണത്തോടെ വരുന്ന സമാനമായ മൊഡ്യൂൾ ഉണ്ട്. കൂടാതെ, ഇവന്റ് പേജിലെ ഒരു ചിത്രത്തിൽ റെഡ്മി 9 സിക്ക് സമാനമായ സ്ഥാനത്ത് ഫിംഗർപ്രിന്റ് സ്കാനർ കാണാം. റെഡ്മി 9 സി ഓറഞ്ച്, നീല എന്നീ രണ്ട് നിറങ്ങൾ ഇവന്റ് പേജിൽ കാണിക്കുന്നു.

റെഡ്മി 9 ക്യാമറ

റെഡ്‌മി 9 സി അവതരിപ്പിച്ച മൂന്ന് നിറങ്ങളിൽ രണ്ടെണ്ണമാണ്- സൺ‌റൈസ് ഓറഞ്ച്, ട്വിലൈറ്റ് ബ്ലൂ.ഇവന്റ് പേജ് റെഡ്‌മി 9 ൽ ശ്രദ്ധേയമായ ഡിസ്പ്ലേ കാണിക്കുന്നു, കൂടാതെ ഫോൺ എംഐയുഐ 12, "ഹൈപ്പർഎഞ്ചൈൻ ഗെയിം ടെക്നോളജി" എന്നിവയുമായി വരുമെന്ന് പ്രസ്താവിക്കുന്നു. റെഡ്മി 9 "കൂടുതൽ റാമും കൂടുതൽ സ്റ്റോറേജും" ഉള്ളതായി പറയുന്നു, അതിനർത്ഥം, റെഡ്മി 9 സി യുടെ 2 ജിബി + 32 ജിബി മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ ശക്തമായ വേരിയന്റായിരിക്കുമെന്നാണ്.

റെഡ്‌മി 9: ഇന്ത്യൻ യൂണിറ്റിനായി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 9: ഇന്ത്യൻ യൂണിറ്റിനായി പ്രതീക്ഷിക്കുന്ന സവിശേഷതകൾ

റെഡ്‌മി 9 സി പോലെ 6.53 ഇഞ്ച് എൽസിഡി ഡിസ്പ്ലേ, എച്ച്ഡി + റെസല്യൂഷൻ, 20: 9 ആസ്‌പെക്ക്ട് റേഷിയോ എന്നിവയോടെയാണ് ഷവോമി റെഡ്‌മി 9 പുറത്തിറങ്ങുന്നത്. ഇത് ആൻഡ്രോയിഡ് 10 ഒഎസ് അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ഔട്ട്-ഓഫ്-ബോക്സിനൊപ്പം വരുന്നു. ഇത് ഒരു സ്മാർട്ഫോൺ എഡിഷൻ ആയതിനാൽ റെഡ്മി 9 സി മലേഷ്യ യൂണിറ്റ് പോലെ മീഡിയടെക് ജി 35 ഒക്ടാ കോർ SoC പ്രോസസ്സർ നിലനിർത്താൻ സാധ്യതയുണ്ട്. കൂടുതൽ സ്റ്റോറേജ് കാപ്പാസിറ്റിക്കായി ഈ ഡിവൈസുകൾ മൈക്രോ എസ്ഡി കാർഡ് സ്ലോട്ടിനെ പിന്തുണയ്ക്കുന്നു.

5,000 എംഎഎച്ച് ബാറ്ററി

മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറ വരുന്നു. 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഷവോമി റെഡ്മി 9 ന്റെ ഇന്ത്യ യൂണിറ്റിൽ പ്രതീക്ഷിക്കുന്നത്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആർ ബ്ലാസ്റ്റർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ വരുന്നു. ഡ്യുവൽ സിം ഹാൻഡ്‌സെറ്റ് പിന്തുണയ്ക്കുന്ന ഇതിന് എൽഇഡി ഫ്ലാഷും വരുന്നു. ഹാൻഡ്‌സെറ്റിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Best Mobiles in India

English summary
Redmi 9 will launch on August 27th in India, the Xiaomi sub-brand announced via its official Twitter account. The phone is thought to be a slightly modified version of the Redmi 9C, originally released back in June in Malaysia.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X