ഷവോമി റെഡ്മി 9 സി എൻ‌എഫ്‌സി വേരിയൻറ് ഓൺ‌ലൈനിൽ ചോർന്നു; വില, ഡിസൈൻ

|

ഷവോമി അടുത്തിടെ റെഡ്മി 9 സി എന്ന ബജറ്റ് സ്മാർട്ട്‌ഫോൺ അവതരിപ്പിച്ചു. റെഡ്മി 9 എയ്‌ക്കൊപ്പം ചില തിരഞ്ഞെടുത്ത വിപണികളിലും ഈ സ്മാർട്ഫോൺ അവതരിപ്പിച്ചു. ഇപ്പോൾ, ഈ ബജറ്റ് ഹാൻഡ്‌സെറ്റിന്റെ പുതിയ വേരിയന്റിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ഓൺ‌ലൈനിൽ വന്ന ഒരു പുതിയ ലീക്ക് ഈ സ്മാർട്ഫോണിന്റെ വിലയെയും രൂപകൽപ്പനയെയും കുറിച്ച് ചില വിശദാംശങ്ങൾ വെളിപ്പെടുത്തുന്നു. റെഡ്മി 9 സി സ്മാർട്ട്‌ഫോൺ ഏതാനും വിപണികളിൽ ഷവോമി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ഈ ബജറ്റ് ഫോണിന്റെ എൻ‌എഫ്‌സി വേരിയൻറ് വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി ടിപ്‌സ്റ്റർ സുധാൻഷു ഷവോമി റെഡ്മി 9 സി യുടെ വിലയും റെൻഡറുകളും ചോർത്തി.

 

ഷവോമി റെഡ്മി 9 സി: വില

ഷവോമി റെഡ്മി 9 സി: വില

റെഡ്മി 9 സി യുടെ 2 ജിബി റാം + 32 ജിബി സ്റ്റോറേജ് കോൺഫിഗറേഷന് ഏകദേശം 11,470 രൂപയാണ് വില വരുന്നത്. ഷവോമി റെഡ്മി 9 സി യഥാർത്ഥത്തിൽ ഏകദേശം 10,580 രൂപ വിലയുമായി പുറത്തിറക്കി. യഥാർത്ഥ രൂപകൽപ്പനയ്ക്ക് സമാനമായ രൂപകൽപ്പനയാണ് സ്മാർട്ട്‌ഫോണിന് വരുന്നത്. ഇതേ സ്മാർട്ഫോൺ ഇന്ത്യ പോലുള്ള മറ്റ് വിപണികളിലേക്കും വരുമോയെന്നാണ് നിലവിൽ നോക്കുന്നത്. ഈ ഹാൻഡ്‌സെറ്റിനെക്കുറിച്ച് കൂടുതലായി ഇവിടെ പരിശോധിക്കാം.

ഷവോമി റെഡ്മി 9 സി: സവിശേഷതകൾ

ഷവോമി റെഡ്മി 9 സി: സവിശേഷതകൾ

6.53 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, എച്ച്ഡി + റെസല്യൂഷൻ, 20: 9 വീക്ഷണാനുപാതം എന്നിവയാണ് ഷവോമി റെഡ്മി 9 സിയിൽ വരുന്നത്. ഇത് ആൻഡ്രോയിഡ് 10 ഒ.എസിൽ പ്രവർത്തിക്കുന്നു, MIUI 11 വാഗ്ദാനം ചെയ്യുന്നു. ബജറ്റ് റെഡ്മി ഫോണിന് കരുത്തേകുന്നത് മീഡിയടെക് ഹീലിയോ ജി 35 ചിപ്‌സെറ്റാണ്. വികസിതമായ 5,000 എംഎഎച്ച് ബാറ്ററിയും ഈ സ്മാർട്ഫോണിൽ വരുന്നു. കൂടുതൽ സ്റ്റോറേജിനായി ഈ സ്മാർട്ഫോണിൽ ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വരുന്നു.

ഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾഷവോമി റെഡ്മി 9 പ്രൈം സ്മാർട്ട്ഫോൺ വിപണിയിലെത്തി: വില, സവിശേഷതകൾ

ഷവോമി റെഡ്മി 9 സി: ക്യാമറ
 

ഷവോമി റെഡ്മി 9 സി: ക്യാമറ

മുൻവശത്ത് 5 മെഗാപിക്സൽ സെൽഫി ക്യാമറയുണ്ട്. ഫിംഗർപ്രിന്റ് റീഡറും ഈ സ്മാർട്ട്‌ഫോണിനൊപ്പം വരുന്നു. റെഡ്മി 9 സിക്ക് പിന്നിൽ മൂന്ന് ക്യാമറകൾ ഉൾപ്പെടുന്നു. 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഈ ഫോണിന്റെ മറ്റ് സവിശേഷതകൾ. ഒരു എൽഇഡി ഫ്ലാഷ്, ഡ്യുവൽ സിം സ്ലോട്ട്, 4 ജി വോൾട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി-സി, ഐആർ ബ്ലാസ്റ്റർ, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഷവോമി റെഡ്മി 9 സിയുടെ പട്ടികയിൽ വരുന്ന മറ്റുള്ള പ്രത്യകതകൾ.

റെഡ്മി 9 സി വില ലോഞ്ച്

നിലവിൽ, റെഡ്മി 9 സി എൻ‌എഫ്‌സി വേരിയൻറ് ലോഞ്ച് ചെയ്തതായി സ്ഥിരീകരണമൊന്നുമില്ല. ഈ ഫോണിന്റെ ഹാർഡ്‌വെയറിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി ട്വീറ്റിലൂടെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, തിരഞ്ഞെടുത്ത വിപണികളിൽ മാത്രമായി ഈ സ്മാർട്ഫോൺ ഔദ്യോഗികമാക്കി.

Best Mobiles in India

English summary
Xiaomi 's Redmi 9C smartphone has already been launched in several markets. Now it's said the company has plans to sell this budget phone's NFC version. Tipster Sudhanshu also leaked the Xiaomi Redmi 9C 's price and renders ahead of their official launch.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X