ഷവോമി റെഡ്മി K20, K20 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ജൂലൈ 17-ന് ഇന്ത്യയില്‍ പുറത്തിറക്കും
ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി K20, K20 പ്രോ എന്നിവ ജൂലൈ 17-ന് ഇന്ത്യയില്‍ അഴതരിപ്പിക്കും. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കമ്പനി ഇക്കാര്യം അറിയിച്ചു. മി ആരാധകര്‍ക്ക് വേണ്ടി ഷവോമി സംഘടിപ്പിക്കുന്ന മി പോപ് 2019 നടക്കുന്ന അതേ ദിവസം തന്നെയാണ് പുതിയ ഫോണുകള്‍ പുറത്തിറക്കുന്നത്.
റെഡ്മി K20, K20 പ്രോ എന്നിവ ചൈനീസ് വിപണിയില്‍ എത്തിയത് മുതല്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ ഫോണുകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഫോണ്‍ പുറത്തിറക്കിയതിന് ശേഷമോ ഇവയുടെ വില, ലഭ്യത മുതലായ കാര്യങ്ങള്‍ അറിയാന്‍ കഴിയൂ. ചൈനീസ് വിപണിയിലുള്ളതിനാല്‍ ഫോണുകളുടെ പ്രധാന സവിശേഷതകള്‍ മനസ്സിലാക്കാന്‍ പ്രയാസമില്ല. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വേണ്ടി ഇതില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു.

ഷവോമി റെഡ്മി K20 പ്രോയും K20-യും
റെഡ്മി K20-യിലും K20 പ്രോയിലും 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി+ AMOLED സ്‌ക്രീനാണുള്ളത്. റെസല്യൂഷന്‍ 2340X1080 പിക്‌സല്‍സ്. ആസ്‌പെക്ട് റേഷ്യോ 19.5:9-ഉം സ്‌ക്രീന്‍- ബോഡി അനുപാതം 91 ശതമാനവും ആണ്. K20 പ്രോയില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. K20-യില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 730 പ്രോസസ്സറും.
രണ്ട് ഫോണുകള്‍ക്കും കരുത്ത് പകരുന്നത് 4000 mAh ബാറ്ററിയാണ്. റെഡ്മി K20 പ്രോ 27W ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയോട് കൂടിയതാണ്. റെഡ്മി K20-യില്‍ ഇത് 18 W ആണ്.
റെഡ്മി K20 പ്രോയില്‍ പിന്‍ഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്. 48MP സോണി IMX586 ക്യാമറ (f/1.75 അപെര്‍ച്ചര്‍), 8MP ടെലിഫോട്ടോ സെന്‍സര്‍ (f/2.4 അപെര്‍ച്ചര്‍), 13MP വൈഡ് ആംഗിള്‍ സെന്‍സര്‍ (f/2.5 അപെര്‍ച്ചര്‍) എന്നിവയാണ് പിന്നിലെ ക്യാമറകള്‍.
സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടി മുന്നില്‍ 20MP പോപ് അപ് ക്യാമറ സ്ഥാപിച്ചിരിക്കുന്നു. വൈഡ് ആംഗിള്‍ മോഡാണ് സെല്‍ഫി ക്യാമറയുടെ മറ്റൊരു ആകര്‍ഷണം. 0.8 സെക്കന്റില്‍ സെല്‍ഫി ക്യാമറ ഉയര്‍ന്നുവരുമെന്ന് കമ്പനി അവകാശപ്പെടുന്നു.
റെഡ്മി K20-യിലും പിന്നില്‍ മൂന്ന് ക്യാമറകളുണ്ട്. 48 MP സോണി IMX582 സെന്‍സര്‍, 8MP ടെലിഫോട്ടോ സെന്‍സര്‍ (f/2.4 അപെര്‍ച്ചര്‍), 13MP വൈഡ് ആംഗിള്‍ സെന്‍സര്‍ (f/2.5 അപെര്‍ച്ചര്‍) എന്നിവയാണവ. സെല്‍ഫി ക്യാമറ 20MP തന്നെ. പോപ് അപ് സെറ്റപ്പും വൈഡ് ആംഗിള്‍ മോഡും ഇതിലുമുണ്ട്.


Click it and Unblock the Notifications








