ഷവോമി റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൻറെ വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണ; പുതിയ വിലയിങ്ങനെ

|

ഷവോമി മുമ്പ് സ്മാർട്ട്‌ഫോണുകളുടെ വില മുൻപും വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഒരു സ്മാർട്ഫോണിന് വില മൂന്നുതവണ വർദ്ധിപ്പിച്ചതായി കാണുന്നത്. അതും പുറത്തിറങ്ങി ഏകദേശം മൂന്ന് മാസത്തിനുള്ളിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഇവിടെ പറയുന്നത് റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ വിലയെ കുറിച്ചാണ്. ഈ ഹാൻഡ്‌സെറ്റിൻറെ വില മൂന്നാം തവണയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഈ ആഴ്ച തന്നെ ഷവോമി ഈ സ്മാർട്ട്ഫോൺ വില രണ്ട് തവണ വർദ്ധിപ്പിക്കുകയുണ്ടായി. പുതിയ വില ഫോണിൻറെ രണ്ട് വേരിയന്റുകൾക്കും ബാധകമാണ്.

റെഡ്മി നോട്ട് 10 ൻറെ വില വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണ

റെഡ്മി നോട്ട് 10 ൻറെ വില വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണ

കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റ് നൽകിയ വിവരം അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 10 ൻറെ 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 12,999 രൂപയും, 6 ജിബി റാം 128 ജിബി സ്റ്റോറേജിന് 14,999 രൂപയാണ് വില വരുന്നത്. ഈ ഫോണിൻറെ ബേസിക് വേരിയന്റിന് 500 രൂപ കൂടുതൽ വർദ്ധിപ്പിച്ചതിന് ശേഷമാണ് വീണ്ടും വില കൂട്ടിയിരിക്കുന്നത്. 6 ജിബി / 128 ജിബി മോഡലിന് അടുത്തിടെ 500 രൂപ വർദ്ധിപ്പിച്ച് 14,499 രൂപയായി മാറി. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഹാൻഡ്സെറ്റിൻറെ 4 ജിബി റാം വേരിയന്റിന് വില 11,999 രൂപയും, 6 ജിബി റാം മോഡലിന് 13,999 രൂപയുമായിരുന്നു വില. ഏതാനും മാസങ്ങൾക്കുള്ളിൽ 1,000 രൂപയാണ് മൊത്തത്തിൽ വർധിപ്പിച്ചിരിക്കുന്ന വില.

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.43 ഇഞ്ച് ഫുൾ എച്ച്ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. രണ്ട് റാം സ്റ്റോറേജ് വേരിയന്റുകളിൽ വരുന്ന ഈ സ്മാർട്ഫോണിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 678 SoC പ്രോസസറാണ്. 6 ജിബി വരെ റാമും 128 ജിബി വരെ സ്റ്റോറേജുമുള്ള സ്മാർട്ഫോണിൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 11ബേസ്ഡ് എംഐയുഐ 12 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഈ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുന്നത്.

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 10 സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നാല് പിൻക്യാമറ സെറ്റപ്പാണുള്ളത്. 48 മെഗാപിക്സൽ പ്രധാന ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയാണ് ഈ ക്വാഡ് ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾ പകർത്തുവാനും വീഡിയോ കോളുകൾക്കുമായി 13 മെഗാപിക്സൽ ക്യാമറയാണ് നൽകിയിട്ടുള്ളത്. പോർട്രെയിറ്റ് മോഡ്, നൈറ്റ് മോഡ്, ബ്യൂട്ടി മോഡ്, 4കെ വീഡിയോകൾ, എച്ച്ഡിആർ, എഐ ഫീച്ചറുകൾ തുടങ്ങിയ ക്യാമറ സവിശേഷതകൾ റെഡ്മി നോട്ട് 10ൽ ഉണ്ട്.

റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ 5,000 എംഎഎച്ച് ബാറ്ററി

5,000 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഈ വലിയ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാനായി 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും സ്മാർട്ഫോണിൽ നൽകിയിട്ടുണ്ട്. ഈ ചാർജറിന് ഏകദേശം 80 മിനിറ്റ് സമയത്തിനുള്ളിൽ ബാറ്ററി മുഴുവനായും ചാർജ് ചെയ്യാൻ സാധിക്കും. റെഡ്മി നോട്ട് 10 സ്മാർട്ട്ഫോണിൽ ഐപി 53 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും നൽകിയിട്ടുണ്ട്. ഫ്രോസ്റ്റ് വൈറ്റ്, ഷാഡോ ബ്ലാക്ക്, അക്വാ ഗ്രീൻ കളർ ഓപ്ഷനുകളിൽ ഷവോമി റെഡ്മി നോട്ട് 10 വിപണിയിൽ ലഭ്യമാണ്.

Best Mobiles in India

English summary
Xiaomi has previously raised the prices of its smartphones. But this is the first time a smartphone's price has increased three times in less than three months. The price of the Redmi Note 10 has been raised for the third time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X