ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

Written By:

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഫോണിന്റെ ഏറ്റവും എടുത്തു പറയേണ്ട ഒരു സവിശേഷതയാണ് ഇതിലെ മെറ്റല്‍ ബോഡിയും ഡെക്കാകോര്‍ SOCയും.

ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

കഴിഞ്ഞ ഓഗസ്റ്റിലാണ് കമ്പനി റെഡ്മി നോട്ട് 4 ചൈനയില്‍ ഇറക്കിയത്. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 9,000 രൂപ. മറ്റൊന്ന് 3ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, വില 12,000 രൂപ. ഇതിന്റെ വില ഇന്ത്യയിലും ഇതു തന്നെ എന്നു പ്രതീക്ഷിക്കുന്നു.

ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

ഈ ഫോണിന്റെ സവിശേഷതകളെ കുറിച്ചു പറയുകയാണെങ്കില്‍ 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി 1080X1920 പിക്‌സല്‍ ഡിസ്‌പ്ലേ. ഡെക്കാകോര്‍ മീഡിയാടെക് ഹീലിയോ X20 മാലി-T880 MP4 ജിപിയു.

ഷവോമീ റെഡ്മി നോട്ട് 4 ജനുവരി 19ന് ഇന്ത്യയില്‍!

2ജിബി റാം, ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 13/5എംബി ക്യാമറ, 4100എംഎഎച്ച് ബാറ്ററിയാണ് ഇതിലെ മറ്റു സവിശേഷതകള്‍.

റെഡ്മി നോട്ട് 4ന്റെ കണക്ടിവിറ്റികളെ കുറിച്ചു പറയുകയാണെങ്കില്‍ ജിപിആര്‍എസ്, 3ജി, 4ജി, ബ്ലൂട്ടൂത്ത്, മൈക്രോ യുഎസ്ബി എന്നിവയാണ്.

English summary
Xiaomi has sent out early invites for a launch event in New Delhi on January 19, and the Chinese company is expected to launch the Redmi Note 4 in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot