ഷവോമി റെഡ്മി നോട്ട് 4, 999 രൂപയ്ക്ക് ലഭിക്കുന്നു: വേഗമാകട്ടേ!
സ്മാര്‍ട്ട്‌ഫോണിന് മറ്റൊരു വലിയ ഓഫര്‍ കൂടി എത്തുകയാണ്. ഇത്തവണ സന്തോഷ വാര്‍ത്ത ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ക്കാണ്. ഷവോമിയുടെ ഏറ്റവും നല്ലൊരു ബജറ്റ് ഫോണ്‍ ആണ് ഷവോമി റെഡ്മി നോട്ട് 4. 1000 രൂപ ഡിസ്‌ക്കൗണ്ട് ഓഫര്‍ ആണ് ഇപ്പോള്‍ ഈ ഫോണിന് ലഭിക്കുന്നത്.

ലക്ഷക്കണക്കിന് സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി ഈയിടെ വിറ്റഴിച്ചത്. വിപണിയിലെ ഏറ്റവും വലിയ ഡിമാന്‍ഡില്‍ നില്‍ക്കുന്ന ഫോണ്‍ ആണ് ഷവോമി. ഷവോമി റെഡ്മി നോട്ട് 4ന് എക്‌സ്‌ച്ചേഞ്ച് ഓഫറും ഉണ്ട്.
ഐഫോണുകള്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ ഷവോമി ഫോണ്‍ നിങ്ങള്‍ക്ക് 999 രൂപയ്ക്കു ലഭിക്കുന്നു. ഈ ഓഫര്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമാണ് ലഭിക്കുന്നത്.

ഫോണുകളുടെ യഥാര്‍ത്ഥ വില
ഷവോമി റെഡ്മി നോട്ട് 4 (2ജിബി റാം, 32ജിബി സ്‌റ്റോറേജ്) വില ആരംഭിക്കുന്നത് 9,999 രൂപയാണ്. 3ജിബി റാം 32ജിബി വേരിയന്റിന് 10,999 രൂപയും, 4ജിബി റാം 64ജിബി വേരിയന്റിന് 12,999 രൂപയുമാണ്. എന്നാല്‍ നിങ്ങള്‍ക്ക് 3ജിബി റാം, 4ജിബി റാം വേരിയന്റുകള്‍ 999 രൂപയ്ക്കു വാങ്ങാം. അത് എങ്ങനെ?

999 രൂപയ്ക്ക് ഷവോമി ഫോണ്‍ എങ്ങനെ നേടാം?
നിങ്ങളുടെ ഐഫോണ്‍ 7 എക്‌സ്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ 12,000 രൂപ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു ഷവോമി റെഡ്മി 4ജിബി റാമിന്. എന്നാല്‍ ഐഫോണ്‍ 6എസ് എക്‌ച്ചേഞ്ച് ചെയ്യുമ്പോള്‍ 10,000 രൂപ വരേയും എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നു റെഡ്മി നോട്ട് 4 3ജിബി റാം വേരിയന്റിന്. 12,000 രൂപ 10,000 രൂപ ഐഫോണുകള്‍ എക്‌സ്‌ച്ചേഞ്ചിനു ലഭിക്കുകയാണെങ്കില്‍ ഷവോമി ഫോണ്‍ നിങ്ങള്‍ക്ക് 999 രൂപയ്ക്ക് നേടാം എന്നുളളത് വാസ്തവം.

റെഡ്മി നോട്ട് 4 സവിശേഷതകള്‍
റെഡ്മി നോട്ട് 4ന് 5.5 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, അഡ്രിനോ 506ജിപിയു എന്നിവയാണ്. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് സ്‌പേസ് കൂട്ടാം. ആന്‍ഡ്രോയിഡ് മാര്‍ഷ്മലോ MIUI 8 ആണ് ഓപ്പറേറ്റിങ്ങ് സിസ്റ്റം, 4ജി എല്‍റ്റിഇ വോള്‍ട്ട് പിന്തുണയ്ക്കുന്നു. 4,100എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 4ന്. 13എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്.


Click it and Unblock the Notifications