ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ വില്‍പന ഇന്ന് ആരംഭിക്കും, കിടിലന്‍ ക്യാഷ്ബാക്ക് ഡാറ്റ ഓഫറുകളും

Posted By: Samuel P Mohan

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഷവോമി തങ്ങളുടെ രണ്ട് സ്മാര്‍ട്ട്‌ഫോണുകളായ റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ എന്നീ ഫോണുകള്‍ ഇന്ത്യയില്‍ ആദ്യ വില്‍പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കും. ഷവോമിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മീ.കോമിലും ഫ്‌ളിപ്കാര്‍ട്ടിലുമാണ് വില്‍പന നടക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 5, നോട്ട് 5 പ്രോ വില്‍പന ഇന്ന് ഉച്ചയ്ക്ക് 12 മണിക

റെഡ്മി നോട്ട് 5, 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിന് 9999 രൂപയും 4ജിബി റാം 64ജിബി സ്റ്റോറേജിന് 11,999 രൂപയുമാണ് വില പ്രഖ്യാപിച്ചിരിക്കുന്നത്.

റെഡ്മി നോട്ട് 5 പ്രോ 6ജിബി റാം 64ജിബി സ്‌റ്റോറേജിന് വില 16,999 രൂപയും 4ജിബി റാം 64ജിബി സ്‌റ്റോറേജിന് 13,999 രൂപയുമാണ്. ഈ രണ്ട് ഫോണുകള്‍ക്കും 5.99 ഇഞ്ച് ഡിസ്‌പ്ലേയാണ്. റെഡ്മി നോട്ട് 5ന് 12എംപി പിന്‍ ക്യാമറയും 5 എംപി സെല്‍ഫി ക്യാമറയുമാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറിലെ ആദ്യത്തെ ഫോണാണ് റെഡ്മി നോട്ട് 5 പ്രോ.

റെഡ്മി നോട്ട് 5നും 12എംപി പിന്‍ ക്യാമറയും 5എംപി സെല്‍ഫി ക്യാമറയുമാണ്. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും നല്‍കുന്നു ഈ ഫോണിന്. 4000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റെഡ്മി നോട്ട് 5 , നോട്ട് 5 പ്രോ വാങ്ങുന്നവര്‍ക്ക് 2,200 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. 50 രൂപയുടെ റീച്ചാര്‍ജ്ജ് വ്വൗച്ചറുകളായാണ് ഇത് നല്‍കുന്നത്. ഈ വ്വൗച്ചറുകള്‍ പിന്നീട് റീച്ചാജ്ജു ചെയ്യുന്ന സമയത്ത് ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാകും.

നിങ്ങളുടെ ആധാര്‍ കാര്‍ഡ് എവിടെയെല്ലാം ഉപയോഗിച്ചിരിക്കുന്നു എന്ന് ഓണ്‍ലൈനിലൂടെ അറിയാം

കൂടാതെ ഈ രണ്ട് ഫോണുകള്‍ക്കും ആദ്യത്തെ മൂന്നു റീച്ചാര്‍ജ്ജില്‍ ഡബിള്‍ ഡാറ്റ ഓഫറും ജിയോ നല്‍കുന്നു. ആക്‌സിസ് ബാങ്ക് ബസ് ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 5% അധിക ഓഫറും ലഭിക്കുന്നു.

കൂടാതെ ഇന്ന് ഉച്ചയ്ക്ക് ഷവോമി മീ ടിവി 4ന്റെ ആദ്യ വില്‍പനയും നടക്കും. 55 ഇഞ്ച് 4കെ ടിവിക്ക് 39,999 രൂപയാണ്. 3HDMI പോര്‍ട്ട്, 2 യുഎസ്ബി പോര്‍ട്ട്, ബ്ലൂട്ടൂത്ത് 4.1, വയര്‍ലെസ് കണക്ടിവിറ്റി, 2ജിബി റാം, 8ജിബി സ്‌റ്റോറേജ് എന്നിവ മീ ടിവിയുടെ പ്രത്യേക സവിശേഷതകളാണ്.

English summary
Xiaomi Redmi Note 5, Note 5 Pro are going on sale for the first time today on Flipkart and Xiaomi's official online store at 12pm. To make the launch even more lucrative, Xiaomi is offering cashbacks and protection plans along with the device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot