ഷവോമിയുടെ ഏറ്റവും ജനപ്രീയമായ ഫോണ്‍ 'റെഡ്മി നോട്ട് 5 പ്രോ'യ്ക്ക് വമ്പന്‍ വിലക്കിഴിവ്..!

|

ചൈനീസ് കമ്പനിയായ ഷവോമിയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. ഷോവോമിയുടെ 2018ലെ വിസ്മയങ്ങളിലൊന്നായി പറയാവുന്ന ഫോണാണിത്.

ഈ ഫോണിന്റെ വില

ഈ ഫോണിന്റെ വില

ഏവരേയും ആകര്‍ഷിച്ച ഈ ഫോണിന്റെ വില കമ്പനി കുറച്ചിരിക്കുകയാണ്. ഇന്ത്യയിലെ കമ്പനിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ രണ്ടാമത്തെ സര്‍പ്രൈസ് ഓഫര്‍ വിലക്കിഴിവിന്റെ രീതിയില്‍ നല്‍കുന്നത്. 2000 രൂപയാണ് ഫോണിന് വിലക്കിഴിവ്.

ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ വിലയും ലഭ്യതയും

ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ വിലയും ലഭ്യതയും

റെഡ്മി 5 പ്രോയുടെ രണ്ട് വേരിയന്റുകള്‍ക്കും വില കുറച്ചിരിക്കുകയാണ്. ബേസ് വേരിയന്റായ 4ജിബി റാം 64ജിബി വേരിയന്റിന് 1000 രൂപയാണ് കുറച്ചിരിക്കുന്നത്. അങ്ങനെ 13,999 രൂപയില്‍ നിന്നും ഈ ഫോണ്‍ നിങ്ങള്‍ക്ക് 12,999 രൂപയ്ക്കു ലഭിക്കുന്നു.

6ജിബി റാം, 64ജിബി വേരിയന്റാണ് രണ്ടാമത്തേത്. ഇതിന് 2000 രൂപയാണ് വിലക്കിഴിവ്. നിലവില്‍ ഈ ഫോണ്‍ നിങ്ങള്‍ക്ക് 13,999 രൂപയ്ക്കു വാങ്ങാം. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, മീ.കോം എന്നിവയില്‍ വിലക്കിഴിവ് ബാധകമാണ്.

  ഷവോമി റെഡ്മി നോട്ട് 5 പ്രോ- സവിശേഷതകള്‍
 

ഷവോമി റെഡ്മി നോട്ട് 5 പ്രോ- സവിശേഷതകള്‍

5.99 ഇഞ്ച് വലുപ്പമുളള ഐപിഎസ് എല്‍സിഡി കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ആണ് റെഡ്മി നോട്ട് 5 പ്രോയ്ക്കുളളത്. 18:9 അനുപാതത്തില്‍ 1080x2160 പിക്‌സല്‍ ഉളളതിനാല്‍ വളരെ വലുപ്പത്തില്‍ ഭംഗിയായി റെഡ്മി നോട്ട് 5 പ്രോ ആസ്വദിക്കാവുന്നതാണ്. സ്‌ക്രീന്‍ സംരക്ഷണത്തിനായി കോര്‍ണിംഗ് ഗൊറില്ല ഗ്ലാസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസറാണ് ഫോണില്‍. സ്‌നാപ്ഡ്രാഗണ്‍ 636ല്‍ ഉപയോഗിച്ചിരിക്കുന്നത് സ്‌നാപ്ഡ്രാഗണിന്റെ വില കൂടിയ ശ്രേണികളില്‍ മാത്രം ഉപയോഗിച്ചിട്ടുളള അവരുടെ സ്വന്തം നിര്‍മ്മിതിയിലുളള ക്രയോ സിപിയു ആണ്. മൊത്തം 8 കോറുകള്‍. ഇതെല്ലാം തന്നെ 1.8GHz വേഗത്തിലുളള ക്രയോ 260 കോറുകളാണ്. ഈ എട്ടു കോറുകളില്‍ നാലെണ്ണം പ്രവര്‍ത്തന ശേഷിക്കും ബാക്കി നാലെണ്ണം കാര്യക്ഷമതയ്ക്കും വേണ്ടിയാണ്.

പ്രധാനമായും രണ്ടു ക്യാമറകളാണുളളത്. ആദ്യത്തേത് 12എംപിയും രണ്ടാമത്തേത് 5എംപിയുമാണ്. 12എംപിയാണ് ഫോട്ടോ എടുക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ ആ ഫോട്ടോയുടെ വ്യാപ്തം അളക്കാന്‍ ഉപയോഗിക്കുന്നത് 5എംപിയുമാണ്. സെല്‍ഫി ക്യാമറ 20എംപിയാണ്. ഫേസ് അണ്‍ലോക്ക് സവിശേഷതയും ഫോണിലുണ്ട്.

ആന്‍ഡ്രോയിഡ് നൗഗട്ട് 7.1.2 അടിസ്ഥാനമാക്കിയുളള MIUI 9 ആണ് റെഡ്മി 5 പ്രോയ്ക്ക് ജീവന്‍ നല്‍കുന്നത്. ഇത് കൂടാതെ തന്നെ ഷവോമിയുടെ സ്വന്തം ആപ്ലിക്കേഷനുകളായ എംഐ റിമോട്ട്, എംഐ ഫയല്‍ എക്‌സപ്ലോറര്‍, എംഐ സെക്യൂരിറ്റി, എംഐ ക്ലീനര്‍, എംഐ ഡ്രോപ്പ്, തീം സറ്റോര്‍, ആപ്പ് ലോക്ക് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബ്ലൂട്ടൂത്ത് 5.0, ഫിങ്കര്‍പ്രിന്റ് സെന്‍സര്‍, ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം, 4000എംഎഎച്ച് ബാറ്ററി, 2 നാനോ സിം സ്ലോട്ട് എന്നിവ ഫോണിന്റെ മറ്റു പ്രധാന സവിശേഷതകളാണ്.

Best Mobiles in India

Read more about:
English summary
Xiaomi Redmi Note 5 Pro gets a price cut of Rs 2,000

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X