ഷവോമി റെഡ്മി നോട്ട് 5 പ്രോ ഇപ്പോള്‍ 9,990 രൂപ മുതല്‍..!

|

റിപബ്ലിക് ഡേ പ്രമാണിച്ച് ഓണ്‍ലൈന്‍ വില്‍പന കമ്പനികളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും ആകര്‍ഷിക്കുന്ന ഓഫറുകളാണ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്.

 
ഷവോമി റെഡ്മി നോട്ട് 5 പ്രോ ഇപ്പോള്‍ 9,990 രൂപ മുതല്‍..!

എന്നാല്‍ ഈ ഡിസ്‌ക്കൗണ്ടില്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകളെ കുറിച്ച് പറയുകയാണെങ്കില്‍, ഇതില്‍ റെഡ്മി Y2, റെഡ്മി നോട്ട് 5 പ്രോ, റെഡ്മി നോട്ട് 6 പ്രോ, പോക്കോ F1 എന്നീ ഫോണുകള്‍ക്കാണ് മികച്ച ഓഫറുകള്‍ കമ്പനി നല്‍കിയിരിക്കുന്നത്. ഇവിടെ റെഡ്മി 5 പ്രോ ഫോണിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ 10% ഡിസ്‌ക്കൗണ്ട് ലഭിച്ചിരിക്കുന്നത്.

ഷവോമി റെഡ്മി നോട്ട് 5 പ്രോ ഡിസ്‌ക്കൗണ്ട്

2018ന്റെ തുടക്കത്തിലാണ് ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ രണ്ട് വേരിയന്റുകള്‍ പുറത്തിറങ്ങിയത്. അന്ന് 13,999 രൂപ 16,999 രൂപ എന്നിങ്ങനെയായിരുന്നു ഈ ഫോണുകളുടെ വില. അതിനു ശേഷം ഇവയുടെ വില 12,999 രൂപയായി കുറഞ്ഞു. ഇപ്പോള്‍ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലുമായി 10% ഡിസ്‌ക്കൗണ്ടും ഫോണുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

ബേസ് വേരിയന്റായ 4ജിബി റാം/ 64ജിബി സ്‌റ്റോറേജിന് 10,999 രൂപയും ഹൈ-എന്‍ഡ് വേരിയന്റായ 6ജിബി റാം/64ജിബി സ്‌റ്റോറേജിന് 12,999 രൂപയാണ്. ഇതു കൂടാതെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ 10% ഡിസ്‌ക്കൗണ്ട് ആമസോണിലും എസ്ബിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വാങ്ങിയാല്‍ ഫ്‌ളിപ്കാര്‍ട്ടിലും വരും ദിവസങ്ങളില്‍ ഡിസ്‌ക്കൗണ്ട് നല്‍കിയിട്ടുണ്ട്. അങ്ങനെ ബേസ് വേരിയന്റിന് 9,990 രൂപയും ഹൈ-എന്‍ഡ് വേരിയന്റിന് 11,700 രൂപയുമാണ് നിലവില്‍.

രാജ്യത്ത് ഏറ്റവും അധികം വിറ്റഴിച്ച ഫോണാണ് റെഡ്മി നോട്ട് 5 പ്രോ. ഇപ്പോള്‍ ഈ ഫോണ്‍ മികച്ച ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നതിനാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷം കൂടിയായിരിക്കും. ഒപ്പം റെഡ്മി ആരാധകര്‍ക്ക് ഈ ഫോണ്‍ വാങ്ങാനുളള മികച്ച സമയം കൂടിയാണിത്.

ഷവോമി റെഡ്മി നോട്ട് 5 പ്രോ ഓഫര്‍ വില

ഈ അടുത്തിടെയാണ് ഷവോമി ഈ ഫോണിന്റെ വില കുറച്ചതായി പ്രഖ്യാപിച്ചത്. 4000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്. ഈ ഉപകരണത്തിന്റെ വിജയം ആഘോഷിക്കുന്ന ഒരു പ്രഖ്യാപനം കൂടിയായിരുന്നു ഇത്. കൂടാതെ റെഡ്മി നോട്ട് 5 പ്രോ ഇന്ത്യയില്‍ ഒരു കോടി യൂണിറ്റുകളാണ് വിറ്റഴിച്ചത്.

റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍റിലയന്‍സ് ജിയോയുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എലിന്റെ 899 രൂപയുടെ ഡാറ്റാ പ്ലാന്‍

Best Mobiles in India

Read more about:
English summary
Xiaomi Redmi Note 5 Pro is available starting from Rs. 9,990

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X