വമ്പിച്ച വിലക്കിഴിവില്‍ ഷവോമി റെഡ്മി നോട്ട് 5 പ്രോ, മീ എ2 എന്നിവ എങ്ങനെ നേടാം?

|

ഈ വര്‍ഷം തുടക്കം മുതല്‍ ഷവോമി ഇന്ത്യയില്‍ അനവധി സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സ്വന്തം വെബ്‌സൈറ്റു കൂടാതെ മറ്റു ഈ-കൊമേഴ്‌സ് വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയുമായി പങ്കാളിയായിയി നിരവധി ആകര്‍ഷകമായ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്.

 
വമ്പിച്ച വിലക്കിഴിവില്‍ ഷവോമി റെഡ്മി നോട്ട് 5 പ്രോ, മീ എ2 എന്നിവ എങ്ങ

അതു പോലെ ഇപ്പോള്‍ റെഡ്മി നോട്ട് 5 പ്രോ, മീ എ2 എന്നീ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് ടാറ്റ ക്ലിക്ക് ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്.

റെഡ്മി നോട്ട് 5 പ്രോ, മീ എ2 ഫോണുകളുടെ ഓഫറുകള്‍

റെഡ്മി നോട്ട് 5 പ്രോ, മീ എ2 ഫോണുകളുടെ ഓഫറുകള്‍

ഇപ്പോള്‍ HDFC ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷവോമി റെഡ്മി നോട്ട് 5 പ്രോ, മീ എ2 എന്നീ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഡിസ്‌ക്കൗണ്ട് കമ്പനി നല്‍കുന്നു. അതായത് ഏകദേശം 1500 രൂപ. ഇതു കൂടാതെ HDFC ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇഎംഐ ഇടപാടുകള്‍ നടത്തിയാലും ഈ ഓഫര്‍ ബാധകമാണ്. ഫോണുകള്‍ വാങ്ങുമ്പോള്‍ 24 മാസത്തെ ഇഎംഐ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.

രണ്ടു ഫോണുകള്‍ക്കും ഡിസ്‌ക്കൗണ്ടുകള്‍ ബാധകമാണ്. റെഡ്മി നോട്ട് 5 പ്രോയുടെ 4ജിബി റാം വേരിയന്റിന് 14,945 രൂപയാണ്. അതേ സമയം 6ജിബി വേരിയന്റിന് 17,499 രൂപയും. ഡിസ്‌ക്കൗണ്ടുകള്‍ കഴിഞ്ഞ് ഈ ഫോണുകള്‍ നിങ്ങള്‍ക്ക് 13,450 രൂപയ്ക്കും 15,999 രൂപയ്ക്കു ലഭിക്കുന്നതാണ്.

ഷവോമി മീ എ2 17,499 രൂപയ്ക്കാണ് വിപണിയിലെത്തിയത്. ഡിസ്‌ക്കൗണ്ടിനു ശേഷം ഈ ഫോണ്‍ നിങ്ങള്‍ക്ക് 15,999 രൂപയ്ക്കു ലഭിക്കുന്നു. ഈ ഓഫറുകളുടെ അവസാന തീയതി സെപ്തംബര്‍ 14 ആണ്. അതിനാല്‍ സമയം പാഴാക്കാതെ ഫോണുകള്‍ വേഗം തന്നെ വാങ്ങുക.

റെഡ്മി നോട്ട് 5 പ്രോ സവിശേഷതകള്‍
 

റെഡ്മി നോട്ട് 5 പ്രോ സവിശേഷതകള്‍

ഷവോമി റെഡ്മി നോട്ട് 5 പ്രോയ്ക്ക് 18:9 അനുപാദത്തിലുളള 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4ജിബി, 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ്. കൂടാതെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാനും സാധിക്കും.

എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 12എംപി/ 5എംപി ഡ്യുവല്‍ ക്യാമറയും 20എംപി സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ ക്യാമറ സവിശേഷതകള്‍.

 ഷവോമി മീ എ2 സവിശേഷതകള്‍

ഷവോമി മീ എ2 സവിശേഷതകള്‍

ഷവോമി മീ എ2 ന് 18:9 അനുപാദത്തില്‍ 5.99 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജാണ്.

ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ 12എംപി, 20എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. മുന്നില്‍ 20എംപി സെല്‍ഫി ക്യാമറയും. ക്വിക്ക് ചാര്‍ജ്ജ് 4.0 പിന്തുണയുളള 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


Most Read Articles
Best Mobiles in India

Read more about:
English summary
Xiaomi Redmi Note 5 Pro and Mi A2 available at heafty discount: Here's how to avail

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X