ഇരട്ട സെല്‍ഫി ക്യാമറകളോട് കൂടിയ ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബറില്‍ ഇന്ത്യയില്‍

|

ഷവോമിയുടെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ റെഡ്മി നോട്ട് 6 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കമ്പനി. പ്രതീക്ഷിച്ചതിനെക്കാള്‍ നേരത്തേ ഫോണ്‍ വിപണിയിലെത്തും.

 
ഇരട്ട സെല്‍ഫി ക്യാമറകളോട് കൂടിയ ഷവോമി റെഡ്മി നോട്ട് 6 പ്രോ നവംബറില്‍

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് നവംബര്‍ 20ന് റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയില്‍ അവതരിപ്പിക്കും. രണ്ട് സെല്‍ഫി ക്യാമറകളോട് കൂടിയ ഫോണ്‍ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ലഭിക്കുമെന്നാണ് സൂചന.

 

ഷവോമി റെഡ്മി നോട്ട് 6-ന്റെ സവിശേഷതകള്‍

6.18 ഇഞ്ച് IPS LCD സ്‌ക്രീനാണ് ഫോണിലുള്ളത്. FHD+ റെസല്യൂഷനോട് കൂടിയ സ്‌ക്രീനില്‍ നോച് ഉണ്ടാകും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 SoC, 4/6 GB റാം, 64 GB ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാന്‍ കഴിയും.

ക്വാഡ് ക്യാമറകളാണ് റെഡ്മി നോട്ട് 6 പ്രോയുടെ ഏറ്റവും വലിയ ആകര്‍ഷണം. പിന്നില്‍ 12MP, 5MP ക്യാമറകളും മുന്നില്‍ 20 MP, 2 MP ക്യാമറകളുമാണുള്ളത്. പോട്രെയ്റ്റ് മോഡ്, എച്ച്ഡിആര്‍, പനോരമ, 1080p വീഡിയോ റെക്കോഡിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.

4G LTE, VoLTE സവിശേഷതയോട് കൂടിയ ഇരട്ട സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ ബ്ലൂടൂത്ത് 5.0, ഡ്യുവല്‍ ചാനല്‍ വൈ-ഫൈ (2.4 GHz, 5.0 GHz), ക്വാല്‍കോം ക്വിക് ചാര്‍ജ് 2.0- യോടുകൂടിയ 4000 mAh ബാറ്ററി, മൈക്രോ യുഎസ്ബി പോര്‍ട്ട് എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ അടിസ്ഥാന MIUI 10 ഓടുകൂടിയായിരിക്കും ഷവോമി റെഡ്മി നോട്ട് 6 പ്രോ ഇന്ത്യയിലെത്തുക. പിന്നീട് ആന്‍ഡ്രോയ്ഡ് 9 പൈയിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയും.

ഇന്ത്യയിലെ വില

4GB, 6GB മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. രണ്ടിന്റെയും സ്റ്റോറേജ് 64 GB തന്നെ. 4GB മോഡലിന്റെ പ്രതീക്ഷിക്കപ്പെടുന്ന വില 14999 രൂപയാണ്. 6GB മോഡലിന് 16999 രൂപയും.

ഒരു എംബി ഡാറ്റ പോലും വെറുതെ ഫോണിൽ നിന്നും പോകാതിരിക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!ഒരു എംബി ഡാറ്റ പോലും വെറുതെ ഫോണിൽ നിന്നും പോകാതിരിക്കാൻ ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കുക!

Best Mobiles in India

Read more about:
English summary
Xiaomi Redmi Note 6 Pro confirmed to launch in India in November with dual selfie cameras

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X