Home
Mobile

അപ്ഡേറ്റഡ് ക്യാമറയും യു.ഐയുമായി റെഡ്മി നോട്ട് 6 പ്രോ; എന്നാൽ പ്രതീക്ഷിച്ച നിലവാരം പുലർത്തുമോ ?

ഇന്ത്യക്കാർ ഏറെ ആരാധിക്കുന്ന സ്മാർട്ട് ഫോൺ ബ്രാൻഡായ ഷവോമിയുടെ പുത്തൻ മോഡൽ റെഡ്മി നോട്ട് 6 പ്രോ വിപണിയിലെത്താനൊരുങ്ങുകയാണ്. 2018ൽ സ്മാർട്ട്ഫോൺ വിപണിയെ ഏറെ സ്വാധീനിച്ച മോഡലായ നോട്ട് 5 പ്രോയുടെ പിന്മുറക്കാരനായി നോട്ട് 6 പ്രോ എത്തുമ്പോൾ ആരാധകരുടെ ആകാംശയും ഏറെയാണ്. അതിലേറെ പ്രതീക്ഷകളും. പോക്കറ്റിലൊതുങ്ങുന്ന വിലയിൽ കരുത്തൻ സ്മാർട്ട്ഫോൺ എന്ന സ്മാർട്ട്ഫോൺ പ്രേമികളുടെ ആഗ്രഹവും നോട്ട് 5 ലൂടെ ഷവോമി നിറവേറ്റി.

അപ്ഡേറ്റഡ് ക്യാമറയും യു.ഐയുമായി  റെഡ്മി നോട്ട് 6 പ്രോ;  എന്നാൽ പ്രതീ

ഷവോമി റെഡ്മി നോട്ട് 5 പ്രോയുടെ പടയോട്ടം തടയാൻ നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ അവരുടെ മോഡലുകൾ പുറത്തിറക്കിയത് നാം കണ്ടതാണ്. അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1, നോക്കിയ 6.1 പ്ലസ്, റിയൽമി പ്രോ 2, മോട്ടോറോള വൺ പവർ എന്നിവയെല്ലാം ഇതിന് ഉദ്ദാഹരണങ്ങൾ. എന്നാൽ ഇവയ്ക്കൊന്നും നോട്ട് 5 പ്രോയിനെ പിടിച്ചടക്കാനായില്ല. കരുത്തും വിലയും സവിശേഷതകളും തന്നെയായിരുന്നു ഇതിനുള്ള പ്രധാന കാരണം.

റെഡ്മി നോട്ട് 5 പ്രോ വിപണിയിലിറങ്ങി 9 മാസം പിന്നിടുന്ന വേളയിലാണ് നോട്ട് 6 പ്രോയുമായി ഷവോമിയെത്തുന്നത്. 4,000 മില്ലി ആംപയർ ബാറ്ററി, റാം ശേഷി, സ്നാപ്ഡ്രാഗൺ 636 പ്രോസസ്സർ, എന്നിവയെല്ലാം നോട്ട് 6 പ്രോയിലും അതുപോലെ കമ്പനി പകർത്തിയിട്ടുണ്ട്. എന്നാൽ വലിപ്പമേറിയ ഡിസ്പ്ലേ നോച്ച്, എം.ഐ.യു.ഐ 10 യൂസർ ഇൻറർഫേസ്, മുൻ ക്യാമറയിലെ കരുത്ത് എന്നിവയാണ് നോട്ട് 6 പ്രോയിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ. മുന്നിൽ ഉപയോഗിച്ചിരിക്കുന്നത് ഇരട്ട ക്യാമറയാണ് എന്നതും പ്രത്യേകതയാണ്.

നോച്ച് ഡിസ്പ്ലേ

നോച്ച് ഡിസ്പ്ലേ

ഹോണർ 8 എക്സിൻറെ വരവു തന്നെയാണ് ഷവോമിയെ നോട്ട് 6 പ്രോ വിപണിയിലെത്തിക്കാൻ പ്രേരിപ്പിച്ചത്. കാരണം 8 എക്സിൽ നോച്ച് ഡിസ്പ്ലേയാണ്. നോട്ട് 5 പ്രോയിൽ അതില്ലാത്തതിനാൽ 8 എക്സിന് ആവശ്യക്കാരേറും എന്നതു തന്നെ. നോച്ചിനോടൊപ്പം ഇരട്ട മുൻ ക്യാമറ കൂടിയായപ്പോൾ ഹുവാവേ ഹോണർ 8 എക്സിനോട് കിടപിടിക്കാനുള്ള കരുത്ത് നേടിയെന്നു സാരം.

നോച്ചുള്ള ആദ്യ റെഡ്മി സ്മാർട്ട്ഫോൺ

നോച്ചുള്ള ആദ്യ റെഡ്മി സ്മാർട്ട്ഫോൺ

ഡിസ്പ്ലേ നോച്ചുമായി പുറത്തിറങ്ങുന്ന ആദ്യ റെഡ്മി സ്മാർട്ട്ഫോൺ എന്ന ഖ്യാദിയും നോട്ട് 6 പ്രോ സ്വന്തമാക്കിയിരിക്കുകയാണ്. 6.26 ഇഞ്ച് എൽ.സി.ഡി ഐ.പി.എസ് ഡിസ്പ്ലേയാണ് നോട്ട് 6 പ്രോയിലുള്ളത്. 1080X2280 പിക്സൽസാണ് റെസലൂഷൻ. 403ppi യാണ് റെസലൂഷൻ കരുത്ത് എന്നതിനാൽ ഫോട്ടോയും വീഡിയോയും ക്രിസ്പും ക്ലീയറുമായിരിക്കും. ഐ.പി.എസ് എൽ.സി.ഡിയിലെ കളർ റീപ്രൊഡക്ഷനും അത്യുഗ്രനാണ്.

വലിയ ഐ.പിഎസ് എൽ.സിഡി സ്ക്രീൻ

വലിയ ഐ.പിഎസ് എൽ.സിഡി സ്ക്രീൻ

വലിയ വിവിഡ് ഐ.പിഎസ് എൽ.സിഡി സ്ക്രീനാണ് നോട്ട് 6 പ്രോയിലുള്ളത്. മികച്ച മൾട്ടീമിഡിയ എക്സ്പീരയൻസ് ഇതിലൂടെ ലഭിക്കുന്നു. വീഡിയോകൾ കാണാനും ക്വാളിറ്റിയുള്ള ഫോട്ടോകൾ പകർത്താനും ഈ ഡിസ്പ്ലേ നിങ്ങളെ സഹായക്കുന്നു. ഡിസ്പ്ലേയുടെ സുരക്ഷയ്ക്കായി കോർണിംഗ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചിരിക്കുന്നു. നോട്ട് 6 പ്രോയുടെ ഡിസ്പ്ലേ ക്വാളിറ്റി നിങ്ങളെയൊരിക്കലും നിരാശരാക്കില്ല എന്നുറപ്പ്.

 റെഡ്മി ഫോണിലെ ആദ്യ ഇരട്ട മുൻ ക്യാമറ 6 പ്രോയിൽ

റെഡ്മി ഫോണിലെ ആദ്യ ഇരട്ട മുൻ ക്യാമറ 6 പ്രോയിൽ

നിരവധി മോഡലുകൾ റെഡ്മിയുടെതായി വിപണിയിലുണ്ടെങ്കിലും ഇരട്ട മുൻ കാമറയുള്ള ആദ്യ മോഡലാണ് നോട്ട് 6 പ്രോ. 20, 2 മെഗിപ്ക്സലിൻറേതാണ് മുന്നിലെ രണ്ടു ക്യാമറകളും. ക്യാമറ ക്വാറ്റിയെ കൂടാതെ ചിത്രങ്ങൾ സുതാര്യമായി എഡിറ്റ് ചെയ്ത് ചിത്രമെടുക്കാനുള്ള സൌകര്യവുമുണ്ട്.ബ്രോക്കൺ എഫക്റ്റ്സ് എന്ന ഫീച്ചർ മികച്ചതാണ്.

കുറവുകൾ

കുറവുകൾ

നോട്ട് 5 പ്രോയിനെക്കാൾ വിരലിൽ എണ്ണാവുന്ന അപ്ഡേറ്റു മാത്രം നോട്ട് 6 പ്രോയിൽ ഉൾക്കൊള്ളിച്ചുവെന്നത് കുറവാണ്. നോട്ട് 4 പ്രോയിനെ അപേക്ഷിച്ച് മാരക ഫീച്ചറുകളുമായി നോട്ട് 5 പ്രോയെത്തിയപ്പോൾ ആരാധകർ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. എന്നാൽ നോട്ട് 6 ൻറെ കാര്യത്തിൽ എങ്ങിനെയെന്ന് കണ്ടിരുന്നു കാണാം.

Best Mobiles in India

English summary
Xiaomi Redmi Note 6 Pro First Impressions: Improved cameras and new MIUI 10 UI
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X