ഷവോമി റെഡ്മി നോട്ട് 7 പ്രോ: നിങ്ങളെ ആകര്‍ഷിക്കുന്ന അഞ്ചു കാര്യങ്ങള്‍..!

|

ഇന്ത്യയിലെ ഷവോമി പ്രേമികള്‍ കാത്തിരുന്ന ഏറ്റവും പ്രീയപ്പെട്ട മോഡലാണ് റെഡ്മി നോട്ട് 7 പ്രോ. ഇപ്പോള്‍ ഈ ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. ഈ ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയാണ് 48 മെഗാപിക്‌സല്‍ റിസൊല്യൂഷനുളള സോണിയുടെ IMX586 സെന്‍സര്‍.

ഷവോമി റെഡ്മി നോട്ട് 7 പ്രോ: നിങ്ങളെ ആകര്‍ഷിക്കുന്ന അഞ്ചു കാര്യങ്ങള്‍.

മാര്‍ച്ച് 13ന് ഈ ഫോണിന്റെ വില്‍പന ഇന്ത്യയില്‍ ആരംഭിക്കും. രണ്ട് വേരിയന്റുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. ഒന്ന് 4ജിബി റാം/64ജിബി സ്‌റ്റോറേജ്, വില 13,999 രൂപ മറ്റൊന്ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ് വില 16,999 രൂപ,

ഈ ഫോണ്‍ വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന സവിശേതകള്‍ ഇവയാണ്.

48 മെഗാപിക്‌സല്‍ ക്യാമറ

48 മെഗാപിക്‌സല്‍ ക്യാമറ

റെഡ്മി നോട്ട് 7 പ്രോയുടെ ക്യാമറയെ കുറിച്ചാണ് ഏവരുടേയും സംസാരം. അതിന്റെ പ്രധാന ആകര്‍ഷണം എന്നു പറയുന്നതും അതിന്റെ ക്യാമറ തന്നെയാണ്. 1/2 ഇഞ്ച് വലുപ്പമുളള സ്റ്റാക്കു ചെയ്ത സീമോസ് സെന്‍സറായ സോണി IMX586 ആണ് ഉപയോഗിച്ചിരിക്കുന്നത്. 33 വ്യത്യസ്ഥ സീനുകള്‍ തിരിച്ചറിയാനാകും റെഡ്മി നോട്ട് 7 പ്രോയുടെ ക്യാമറയ്ക്ക്. പിന്നിലെ ഇരട്ട ക്യാമറ സിസ്റ്റത്തിലുളള രണ്ടാമത്തെ ക്യാമറ 5എംപിയുടെ ഡെപ്ത് സെന്‍സറാണ്. സെല്‍ഫി ക്യാമറ 13എംപിയാണ് ഉപയോഗിച്ചിരിക്കുന്നത്.

 നൈറ്റ് മോഡ്

നൈറ്റ് മോഡ്

48 മെഗാപിക്‌സല്‍ ഈ ഫോണിന്റെ സ്റ്റാര്‍ ഫീച്ചറാണ്. കുറഞ്ഞ പ്രകാശത്തിലും മികച്ച ഫോട്ടോ എടുക്കാനായി പ്രത്യേക മോഡും ഉണ്ട്. അതാണ് 'നൈറ്റ് മോഡ്'.

 വൈഡ്‌വൈന്‍ L1 സപ്പോര്‍ട്ട്
 

വൈഡ്‌വൈന്‍ L1 സപ്പോര്‍ട്ട്

വൈഡ്‌വൈന്‍ L1 സപ്പോര്‍ട്ട് നെറ്റ്ഫ്‌ളിക്‌സ് ആമസോണ്‍ പ്രൈം വീഡിയോ എന്നിവ സ്ട്രീം ചെയ്യാന്‍ വേണ്ടിയാണ്. ഷവോമി ഈയിടെ പോക്കോ F1 സ്മാര്‍ട്ട്‌ഫോണിലും ഇതു ചേര്‍ത്തു. എന്നാല്‍ ഈ സവിശേഷത റെഡ്മി 7 പ്രോയില്‍ ഔട്ട്-ഓഫ്-ബോക്‌സിലാണ് എത്തിയിരിക്കുന്നത്. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് ആമസോണ്‍ പ്രൈം വീഡിയോ എന്നിവയില്‍ എച്ച്ഡി സ്ട്രീമിംഗ് ഫോണ്‍ പിന്തുണയ്ക്കില്ല. എന്നാല്‍ ഈ ആപ്ലിക്കേഷന്‍ ഉടന്‍ ഈ ഫോണില്‍ എത്തും.

 MIUI 10

MIUI 10

MIUI 10 ലാണ് ഷവോമി നോട്ട് 7 പ്രോ റണ്‍ ചെയ്യുന്നത്. ഷവോമി പൂര്‍ണ്ണ സ്‌ക്രീന്‍ ഒപ്റ്റിമൈസേഷന്‍, മെച്ചപ്പെടുത്തിയ നോട്ടിഫിക്കേഷന്‍ പാനല്‍ എന്നിവയോടെ വരുന്നു. ഏറ്റവും പുതിയ സോഫ്റ്റ്‌വയര്‍ ഏറ്റവും വേഗത്തിലുളളതാണ്.

  വാട്ടര്‍ റെസിസ്റ്റന്റ്

വാട്ടര്‍ റെസിസ്റ്റന്റ്

റെഡ്മി നോട്ട് 7 പ്രോയ്ക്ക് വാട്ടര്‍/ഡെസ്റ്റ് പ്രൂഫിനായി IP സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടില്ല. എന്നാല്‍ P21 നാനോ കോട്ടിംഗ് ഉണ്ട്.

ടെക് ലോകത്തെ അതിശക്തരായ 15 ഇന്ത്യക്കാര്‍ടെക് ലോകത്തെ അതിശക്തരായ 15 ഇന്ത്യക്കാര്‍

Best Mobiles in India

Read more about:
English summary
Xiaomi Redmi Note 7 Pro: 5 things you need to know before buying new phone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X