48 മെഗാപിക്‌സല്‍ ക്യാമറ കരുത്തില്‍ റെഡ്മി നോട്ട് 7എസ്; ഫസ്റ്റ് ഇംപ്രഷന്‍

|

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമി തങ്ങളുടെ നോട്ട് 7 സീരീസില്‍ പുത്തന്‍ മോഡലിനെ അവതരിപ്പിച്ചു. റെഡ്മി നോട്ട് 7എസ് എന്നതാണ് പുതിയ മോഡലിന്റെ പേര്. 48 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറ കരുത്തുമായാണ് മോഡലിന്റെ വരവ്. സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. 4 ജി.ബി റാം 64 ജി.ബി ഇന്റേണല്‍ മെമ്മറി എന്നിവ ഫോണിലുണ്ട്.

 
48 മെഗാപിക്‌സല്‍ ക്യാമറ കരുത്തില്‍ റെഡ്മി നോട്ട് 7എസ്; ഫസ്റ്റ് ഇംപ്രഷന

10,999 രൂപ വിലയിലാണ് നോട്ട് 7 എസ് ഇന്ത്യന്‍ വിപണിയിലെത്തിയിരിക്കുന്നത്. സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2, റിയല്‍മി പ്രോ 2 എന്നീ മോഡലുകളാണ് 7എസിന്റെ പ്രധാന എതിരാളികള്‍. ഷവോമിയുടെതന്നെ നോട്ട് 7നുമായും ശക്തമായ മത്സരം 7എസ് കാഴ്ചവെയ്ക്കുമെന്ന് ഉറപ്പാണ്. 7എസിനെക്കുറിച്ചുള്ള ആദ്യ അഭിപ്രായം ഇവിടെ വായിക്കാവുന്നതാണ്.

ഡിസൈന്‍

ഡിസൈന്‍

റെഡ്മി നോട്ട് 7ന് സമാനമായ ഡിസൈനാണ് 7എസിനുമുള്ളത്. ഒരുതരത്തിലുള്ള വ്യത്യാസവും ബാഹ്യമായി കാണാനാകില്ല. ഓള്‍ ഗ്ലാസ് ഡിസൈനാണ് 7എസിനുള്ളത്. കൂട്ടത്തില്‍ പ്ലാസ്റ്റിക് മിഡ് ഫ്രെയിമും ഉപയോഗിച്ചിരിക്കുന്നു. ഓറോറ ഡിസൈനിലുള്ള മോഡലും ലഭ്യമാണ്.

ഗ്ലാസ് പാനലായതുകൊണ്ടുതന്നെ ഫിംഗര്‍പ്രിന്റ് പതിയാനുള്ള സാധ്യത ഏറെയാണ്. പിന്‍ ഭാഗത്ത് പി2ഐ നാനോ കോട്ടിംഗുണ്ട്. വെള്ളത്തെയും വിയര്‍പ്പിനെയും ഒരുപരിധിവരെ ഇത് പ്രതിരോധിക്കും. പിന്‍ ഭാഗത്ത് ഇടതുവശം ചേര്‍ന്നാണ് ഇരട്ട ക്യാമറ ഘടിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ ഇടതുവശത്തായി സിംകാര്‍ഡ് ട്രായുമുണ്ട്.

ഡിസ്‌പ്ലേ

ഡിസ്‌പ്ലേ

6.3 ഇഞ്ച് ഐ.പി.എസ് എല്‍.സി.ഡി ഫുള്‍ എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുപയോഗിച്ചിരിക്കുന്നത്. 1080X2340 പിക്‌സലാണ് റെസലൂഷന്‍. ഡോട്ട് നോച്ച് ഡിസ്‌പ്ലേയ്ക്ക് ഭംഗിനല്‍കുന്നു. സുരക്ഷ വര്‍ദ്ധിപ്പിക്കാനെന്നോണം കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുണ്ട്. വളരെ കനംകുറഞ്ഞ ബേസിലുകളാണ് വശങ്ങളിലുള്ളത്. റെഡ്മി നോട്ട് 7നെ പോലെത്തന്നെ വൈബ്രന്റ് ഔട്ട്പുട്ട് തന്നെയാണ് റെഡ്മി നോട്ട് 7എസും നല്‍കുന്നത്.

ക്യാമറ കരുത്തന്‍
 

ക്യാമറ കരുത്തന്‍

48 മെഗാപിക്‌സലിന്റെ പിന്‍ക്യാമറയാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. വിലക്കുറവില്‍ ലഭ്യമായ 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്ന പ്രത്യേകത ഈ ഫോണിനു സ്വന്തം. 5 മെഗാപിക്‌സലിന്റെ ഡെപ്ത്ത് സെന്‍സറും പിന്‍ഭാഗത്തായുണ്ട്. റെഡ്മി നോട്ട് 7ലാണെങ്കില്‍ 12+2 മെഗാപിക്‌സല്‍ ക്യാമറ മാത്രമാണ് പിന്‍ഭാഗത്തുള്ളത്.

ഇന്റേണല്‍ കരുത്ത്

ഇന്റേണല്‍ കരുത്ത്

സ്‌നാപ്ഡ്രാഗണ്‍ 660 ചിപ്പ്‌സെറ്റാണ് ഫോണിനു കരുത്തേകുന്നത്. 3 ജി.ബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി, 4 ജി.ബി റാം 64 ജി.ബി ഇന്റെണല്‍ മെമ്മറി എന്നീ വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. ആന്‍ഡ്രോയിഡ് 9 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. ജെസ്റ്റര്‍ അധിഷ്ഠിത നാവിഗേഷന്‍ അടക്കമുള്ള അതിനൂതന ഫീച്ചറുകള്‍ ഫോണിലുണ്ട്.

 ബാറ്ററി കരുത്ത്

ബാറ്ററി കരുത്ത്

4,000 മില്ലി ആംപയറിന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയാണ് റെഡ്മി നോട്ട് 7എസില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വിക്ക് ചാര്‍ജ് 4.0 എന്ന അതിവേഗ ബാറ്ററി ചാര്‍ജിംഗ് സംവിധാനവും ഫോണിലുണ്ട്. ഒരൊറ്റ ചാര്‍ജില്‍ ഒരുദിവസം ഉപയോഗിക്കാന്‍ കഴിയും. യു.എസ് ബി ടൈപ്പ് സി പോര്‍ട്ടാണ് ചാര്‍ജിംഗിനും ഡാറ്റാ ട്രാന്‍സ്ഫറിനുമായുള്ളത്.

ചുരുക്കം

ചുരുക്കം

വിലക്കുറവില്‍ വാങ്ങാവുന്ന ക്യാമറ കരുത്തനായ സ്മാര്‍ട്ട്‌ഫോണ്‍. ഇതാണ് നോട്ട് 7എസിനെക്കുറിച്ച് ചുരുക്കത്തില്‍ പറയാവുന്ന കാര്യം. നോട്ട് 7നെക്കാളും 1,000 രൂപ അധികം നല്‍കിയാല്‍ 48 മെഗാപിക്‌സല്‍ ക്യാമറ കരുത്തുള്ള 7എസിനെ വാങ്ങാം.

25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍25,000 രൂപയ്ക്കു താഴെ വിലയുള്ള 48 മെഗാപിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

English summary
Xiaomi Redmi Note 7s first impression: It’s a Redmi Note 7 with 48MP camera sensor

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X