റെഡ്മി നോട്ട് 9 പ്രോ സ്മാർട്ട്ഫോൺ ഇനി ഗോൾഡ് കളർ വേരിയന്റിലും: വില, സവിശേഷതകൾ

|

ഇന്ത്യയിലെ ഷവോമി ഉപയോക്താക്കൾക്ക് ഇനിമുതൽ റെഡ്മി നോട്ട് 9 പ്രോ, പ്രോ മാക്സ് എന്നിവ ഇപ്പോൾ പുതിയ കളർ ഓപ്ഷനിൽ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഈ രണ്ട് ഫോണുകൾക്കായി കമ്പനി ഒരു പുതിയ ഷാംപെയ്ൻ ഗോൾഡ് വേരിയൻറ് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഈ ആഴ്ച റെഡ്മി ഇന്ത്യ നടത്തിയ ട്വീറ്റിലൂടെയാണ് ലഭ്യമാകുന്ന പുതിയ കളർ ഓപ്ഷൻ പ്രഖ്യാപിച്ചത്. പുതിയ ഷാംപെയ്ൻ ഗോൾഡ് വേരിയന്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ട്വീറ്റും ഇതോടപ്പം കാണിക്കുന്നു.

റെഡ്മി നോട്ട് 9 പ്രോ, നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്കുള്ള പുതിയ കളർ വേരിയന്റ് ആമസോണിൽ 13,999 രൂപ മുതൽ ആരംഭിക്കുന്ന വിലയിൽ ലഭ്യമാണ്. ഈ സ്മാർട്ഫോണിന്റെ ലൈനപ്പ് പുതുക്കുന്നതിനായിബ്രാൻഡ് പുതിയ കളർ ഓപ്ഷനുകൾ‌ കൊണ്ടുവരുന്നു. രാജ്യത്ത് വാങ്ങുന്നവർക്കിടയിൽ സ്വർണം എല്ലായ്പ്പോഴും ഒരു ജനപ്രിയ നിറം തന്നെയാണ്. റെഡ്മി 9 ശ്രേണിയിൽ വരുന്ന ഈ ഹാൻഡ്‌സെറ്റിന് ലഭിക്കുന്ന ഈ പുതിയ ഗോൾഡ് നിറം സ്മാർട്ഫോൺ പ്രേമികളെ ആകർഷിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഷവോമി റെഡ്‌മി നോട്ട് 9 പ്രോ: സവിശേഷതകൾ

ഷവോമി റെഡ്‌മി നോട്ട് 9 പ്രോ: സവിശേഷതകൾ

ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കി വരുന്ന എംഐയുഐ 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യൂവൽ നാനോ സിമുള്ള റെഡ്മി നോട്ട് 9 പ്രോ പ്രവർത്തിക്കുന്നത്. 6.67-ഇഞ്ചുള്ള ഫുൾ എച്ച്ഡി+ 1080x2400 പിക്സൽ ഐപി എസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. 20:9 ആസ്പെക്ട് റേഷിയോയിൽ വരുന്ന ഈ ഹാൻഡ്സെറ്റ് കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ നൽകുന്നു. ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസറാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് കരുത്ത് നൽകുന്നത്. അഡ്രിനോ 618 ജിപിയു, 6 ജിബി LPDDR4എക്‌സ് റാം എന്നിവയുമായി ഈ ചിപ്സെറ്റ് പെയർ ചെയ്തിരിക്കുന്നു.

ആപ്പിൾ ഐപാഡ് എയർ 2020, ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവ പുറത്തിറങ്ങിആപ്പിൾ ഐപാഡ് എയർ 2020, ആപ്പിൾ വാച്ച് സീരീസ് 6, വാച്ച് എസ്ഇ എന്നിവ പുറത്തിറങ്ങി

ഒക്ട-കോർ ക്വാൽകോം സ്നാപ്ഡ്രാഗൺ 720G SoC പ്രോസസർ

ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് സെറ്റപ്പാണ് റെഡ്മി നോട്ട് 9 പ്രോയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. 48 മെഗാപിക്സൽ സാംസങ് ഐസോസെൽ ജിഎം2 പ്രൈമറി സെൻസർ, 8-മെഗാപിക്സൽ സെക്കണ്ടറി സെൻസർ, മാക്രോ ലെൻസുള്ള 5-മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2-മെഗാപിക്സൽ ക്വാട്ടർണറി സെൻസർ എന്നിവ സ്ഥിതി ചെയ്യുന്ന ഒരു സജ്ജീകരണമാണ് ഈ ഹാൻഡ്സെറ്റിൻറെ പിൻ ക്യാമറ സംവിധാനം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകളുള്ള 16 മെഗാപിക്സൽ ക്യാമറ മുൻഭാഗത്ത് നൽകിയിരിക്കുന്നു.

റെഡ്മി നോട്ട് 9 പ്രോ മാക്സ്

128 ജിബി യുഎഫ്എസ് 2.1 സ്റ്റോറേജാണ് റെഡ്മി നോട്ട് 9 പ്രോ സ്മാർട്ഫോണിലുള്ളത്. ഈ സ്റ്റോറേജ് ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ 512 ജിബി വരെ വിപുലീകരിക്കുവാൻ സാധിക്കുന്നതാണ്. 4G വോൾട്ടെ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് v5.0, ജിപിഎസ്/ A-GPS, യുഎസ്ബി ടൈപ്പ്-സി, ഒരു 3.5mm ഹെഡ്‍ഫോൺ ജാക്ക് തുടങ്ങിയ കണക്ടിവിറ്റി ഓപ്‌ഷനുകളിൽ റെഡ്മി നോട്ട് 9 പ്രോ വരുന്നു. ഏത് പിഡി ചാർജറുമായി ചേരുന്ന 18W ഫാസ്റ്റ് ചാർജിങ്ങുള്ള 5,020mAh ബാറ്ററിയാണ് റെഡ്മി നോട്ട് 9 പ്രോയിൽ വരുന്നത്. റെഡ്മി നോട്ട് 9 പ്രോയിൽ സൈഡ്-മൗണ്ട് ചെയ്യ്ത ഫിംഗർ പ്രിന്റ് സെൻസർ സവിശേഷതയുമുണ്ട്.

Best Mobiles in India

English summary
In India, Xiaomi users get a new colour option for the Redmi Note 9 Pro and Pro Max. The company has launched a new version of Champagne Gold in the country for both of these models.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X