പുതിയ 'ഡ്രാഗൺകുഞ്ഞ് ' കൂളാണ്, കരുത്തനുമാണ്; ഷവോമി സിവി 2 സെപ്റ്റംബർ 27 ന് എത്തുന്നു

|

ഇന്ത്യയിൽ ഏറെ ആരാധകരുള്ള ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളാണ് ഷവോമി. തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആയ സിവി 2 - ന്റെ ലോഞ്ചിന് തയാറെടുപ്പുകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ഷവോമിയിപ്പോൾ. സെപ്റ്റംബർ 27 നാണ് ഷവോമി സിവി -2 പുറത്തിറങ്ങുന്നത്. ഇതിനോടകം സിവി 2വിന്റെ ചില ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 7 ജനറേഷൻ 1 പ്രോസസറാണ് അ‌തിൽ എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ.

 

സ്നാപ്ഡ്രാഗൺ 7 ജനറേഷൻ 1

സ്നാപ്ഡ്രാഗൺ 7 ജനറേഷൻ 1 പ്രോസസറാണ് അ‌തിൽ എടുത്തു പറയേണ്ട ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ. ഇതു കൂടാതെ സിവി 2വിന്റെ ക്യാമറ, ബാറ്ററി സവിശേഷതകളും പുറത്തുവരികയും അ‌വ ഔദ്യോഗികമായിത്തന്നെ ഷവോമി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വർഷം അ‌വസാനത്തോടെ ആഗോള വിപണിയിൽ സിവി 2 എത്തും എന്നാണ് കമ്പനി അ‌റിയിച്ചിരിക്കുന്നത്.

കൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾകൺഫ്യൂഷൻ കയറി കിളി പോയോ? 6000 എംഎഎച്ചിന് മുകളിൽ ബാറ്ററി കപ്പാസിറ്റിയുള്ള കിടിലൻ സ്മാർട്ട്ഫോണുകൾ

സ്നാപ്ഡ്രാഗൺ കരുത്തുറപ്പിച്ച സിവി 2

സിവിയുടെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം സ്നാപ്ഡ്രാഗൺ 7 ജനറേഷൻ 1 ​ചിപ്സെറ്റ് ആയിരിക്കുമെന്ന് ഇതിനോടകം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപ് തന്നെ കരുത്ത് തെളിയിച്ചിട്ടുള്ള സ്നാപ്ഡ്രാഗൺ 700 സീരീസിന്റെ പിൻഗാമി ആയിട്ടാണ് സ്നാപ്ഡ്രാഗൺ 7 ജനറേഷൻ 1 ​പ്രൊസസർ എത്തുന്നുത്. കൂടുതൽ പെർഫോമൻസും പവർ എഫിഷൻസിയും ഉറപ്പിച്ചുകൊണ്ടാണ് ഈ പിൻഗാമി സിവി 2 വിനൊപ്പം എത്തുന്നത്.

അ‌ഡ്വാൻസ്ഡ് കൂളിങ് സിസ്റ്റവും
 

ഇതു കൂടാതെ അ‌ഡ്വാൻസ്ഡ് കൂളിങ് സിസ്റ്റവും പുത്തൻ ഷവോമി ഫോണിന്റെ സവിശേഷതയായി എടുത്തു കാട്ടപ്പെടുന്നു. ആദ്യ ജനറേഷനിലെ ഷവോമി സിവിയെ അ‌പേക്ഷിച്ച് ഇരുന്നൂറ് മടങ്ങ് കൂളിങ് കപ്പാസിറ്റി ഉള്ളതാണ് സെറ്റയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് തയാർ ചെയ്തിരിക്കുന്ന പുത്തൻ കൂളിങ് സിസ്റ്റം. അ‌പ്ഗ്രേഡ് ചെയ്ത് പ്രവർത്തനശേഷി കൂട്ടിയ പ്രൊസസറും ഇരട്ടി കൂളിങ് ശേഷിയോടെ എത്തുന്ന പുത്തൻ കൂളിങ് സിസ്റ്റവും ചേർന്ന് ഗെയിമർമാരുടെ ഇഷ്ടഫോണാക്കി ഷവോമി സിവി 2വിനെ മാറ്റും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക​ൺ തുറന്നാൽ കാതിലെത്തും; കിടിലൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ കിട്ടുന്ന ടിഡബ്ല്യു ഇയർ ബഡ്സ്...ക​ൺ തുറന്നാൽ കാതിലെത്തും; കിടിലൻ ഓഫറുകളുമായി ഫ്ലിപ്കാർട്ടിൽ കിട്ടുന്ന ടിഡബ്ല്യു ഇയർ ബഡ്സ്...

50 എംപി ഡ്യുവൽ ക്യാമറ

50 എംപി ഡ്യുവൽ ക്യാമറയാണ് സിവി 2 ന് ഉണ്ടാകുക. ഒഐഎസ് സപ്പോർട്ടോടു കൂടി സോണി ഐഎംഎക്സ് 766 സെൻസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നത് ഈ ഷവോമി ഫോണിനെ ഒരു മികച്ച പ്രീമിയം ക്യാമറഫോൺ കൂടി ആക്കുന്നുണ്ട്. 67 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4,500 എംഎഎച്ച് ബാറ്ററിയാണ് ആകർഷകമായ മറ്റൊരു ഫീച്ചർ.

സ്മാർട്ട് ഐലൻഡ്

ഇതുകൊണ്ടൊന്നും തീരുന്നില്ല ഷവോമി സിവി 2 ന്റെ സവിശേഷതകൾ. അ‌ടുത്തിടെ ആപ്പിൾ ഐഫോൺ 14 സീരീസ് ലോഞ്ച് ചെയ്തപ്പോൾ മുതൽ ഉയർന്നു കേൾക്കുന്നതാണ് ​​ഡൈനാമിക് ഐലൻഡ് നോച്ച്. ഈ ഫീച്ചർ കൊണ്ടുവരുന്ന ആദ്യ ആൻഡ്രോയിഡ് ഫോൺ എന്ന പ്രത്യേകതയാണ് സിവി 2 വിനെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽനിന്ന് വേറിട്ടു നിർത്തുന്ന പ്രധാന സവിശേഷത. എന്നാൽ ആപ്പിളിനെപ്പോലെ ​ഡൈനാമിക് ഐലൻഡ് എന്നല്ല, സ്മാർട്ട് ഐലൻഡ് എന്നാണ് ഷവോമി ഈ ഫീച്ചറിനെ വിളിക്കുന്നത്.

ആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽആമസോണിൽ ഓഫറുകളുടെ ഉത്സവമേളം തുടരുന്നു; ഇയർബഡ്സുകൾ വാങ്ങാം വൻ ലാഭത്തിൽ

ആലോചിച്ച് കാട് കയറേണ്ട

അ‌തേസമയം നാളെ പുറത്തിറങ്ങുമെങ്കിലും ഷവോമിയുടെ സിവി 2 ഏതു നിറത്തിൽ ആയിരിക്കും അ‌വതരിക്കുക എന്നത് പുറത്തുവന്നിട്ടില്ല. ബ്ലാക്ക്, പിങ്ക്, ബ്ലൂ, സിൽവർ വേരിയന്റുകളിലാകും ഫോൺ ഇറങ്ങുക എന്നാണ് വിലയിരുത്തൽ. നാളെ നടക്കുന്ന ലോഞ്ചിൽ ഇക്കാര്യം അ‌റിയാം എന്നതിനാൽ കൂടുതൽ ആലോചിച്ച് കാട് കയറേണ്ടതില്ല.

ഏറെ ആകർഷിക്കും

പുത്തൻ ഷവോമി സിവി 2 സ്മാർട്ട്ഫോൺ നാളെ ഉച്ചയ്ക്ക് (സെപ്റ്റംബർ 27) രണ്ടിന് (ഇന്ത്യൻ സമയം രാവിലെ 11.30) ബെയ്ജിങ്ങിലാണ് ലോഞ്ച് ചെയ്യുക. കരുത്തു കൂട്ടിയ പ്രൊസസറിനൊപ്പം ക്യാമറ, ഡി​സൈൻ മേഖലകളിലും ഏറെ ശ്രദ്ധ പുലർത്തിക്കൊണ്ടാണ് ഷവോമി സിവി 2 വിനെ അ‌ണിയിച്ച് ഒരുക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ ഇത് ആരാധകരെ ഏറെ ആകർഷിക്കും എന്ന് കരുതപ്പെടുന്നു.

അ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാഅ‌ധികം ആലോചിക്കേണ്ട, സാധാരണ ഉപയോഗങ്ങൾക്ക് അ‌നുയോജ്യമായ ജിയോയുടെ പ്രതിദിന 2 ജിബി ഡാറ്റ പ്ലാൻ ഇതാ

Best Mobiles in India

English summary
Xiaomi is currently busy with preparations for the launch of its latest smartphone, the CV2. The Xiaomi CV-2 will be released on September 27.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X