ഷവോമിയുടെ 'ദേശ് കാ സ്മാര്‍ട്ട്‌ഫോണ്‍' നവംബര്‍ 30 ഫ്‌ളിപ്കാര്‍ട്ടില്‍!
ഷവോമി പുതുതായി അവതരിപ്പിക്കുന്ന 'ദേശ് കാ സ്മാര്‍ട്ട്‌ഫോണിനെ' കുറിച്ച് ഒട്ടനേകം റിപ്പോര്‍ട്ടുകള്‍ ഇതിനകം തന്നെ എത്തിയിരുന്നു. ഷവോമി റെഡ്മി 5എ എന്ന ഈ സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 30 മുതല്‍ ഓണ്‍ലൈന്‍ വില്‍പന സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ എത്തുന്നു.

ഷവോമി ഇന്ത്യ മാനേജിങ്ങ് ഡയറക്ടറായ മനു കുമാര്‍ ജയിന്‍ ആണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തു വിട്ടത്. ഈ ഫോണിനെ കുറിച്ചുളള അധികം സവിശേഷതകള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. ചൈനയില്‍ ഷവോമിയുടെ പുതിയ ഫോണിന്റെ വില CNY 599, അതായത് ഇന്ത്യന്‍ വില ഏകദേശം 5,800 രൂപയാകും.
പുറത്തിറങ്ങിയ റിപ്പോര്‍ട്ടു പ്രകാരം ഈ ഫോണിന്റെ സവിശേഷതകള്‍ ഇങ്ങനെയാണ്, 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് പ്രധാന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.
ക്യാമറയെ കുറിച്ചു പറയുകയാണെങ്കില്‍ f/2.2 അപ്പര്‍ച്ചറുളള 13എംപി റിയര്‍ ക്യാമറ, f/2.0 അപ്പര്‍ച്ചര്‍ 5എംപി മുന്‍ ക്യാമറ എന്നിവയാണ്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയ MIUI സ്‌കിന്നിലാണ് ഈ ഫോണ്‍ റണ്‍ ചെയ്യുന്നത്.


Click it and Unblock the Notifications