ഷവോമിയുടെ പുതിയ റെഡ്‌മി 10 സ്മാർട്ഫോൺ അധികം വൈകാതെ ഇന്ത്യയിലെത്തും
റെഡ്മിയുടെ നമ്പർ സീരീസ് വില മിക്കവാറും 10,000 രൂപയ്ക്ക് താഴെയാണ് വരുന്നത്. വരാനിരിക്കുന്ന ഈ റെഡ്മി സ്മാർട്ട്ഫോൺ ഈ വില പിന്തുടരുമെന്നാണ് പറയുന്നത്. എന്നാൽ, റെഡ്മി 10 സ്മാർട്ഫോണിൻറെ കൃത്യമായ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വരാനിരിക്കുന്ന ഈ പുതിയ റെഡ്മി 10 സീരിസിലും നിരവധി സ്മാർട്ട്ഫോണുകളുണ്ടാകുമെങ്കിലും ഇപ്പോൾ ബേസിക് റെഡ്മി 10 സ്മാർട്ട്ഫോണിൻറെ വിവരങ്ങൾ മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ 3 എഡിഷനുകളിലാണ് ആഗോള വിപണിയിൽ റെഡ്മി 10 എത്തുന്നത്. ഇതിൽ ആദ്യത്തെ രണ്ട് എഡിഷനുകളും ഒരു റാം കുറവുള്ള മോഡലുമാണ് ഇന്ത്യയിൽ വരുമെന്ന് പ്രതീക്ഷിക്കുന്നത്. കാർബൺ ഗ്രേ, പെബിൾ വൈറ്റ്, സീ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിലാവും റെഡ്മി 10 വിൽപ്പനയ്ക്കെത്തുന്നത്.

റെഡ്മി 10 സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന സവിശേഷതകൾ
ആൻഡ്രോയിഡ് 11 അടിസ്ഥാനമായ എംഐയുഐ 12.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റെഡ്മി 10 സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. 90 ഹേർട്സ് അഡാപ്റ്റീവ് ഡിസ്‌പ്ലേയാണ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയുമുള്ള 6.5 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080 x 2,400) ഡോട്ട് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 88 SoC പ്രോസസ്സറാണ് റാ സ്മാർട്ട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്. 50 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ക്വാഡ് ക്യാമറ സംവിധാനമാണ് റെഡ്മി 10ൽ നൽകിയിരിക്കുന്നത്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ചേർത്തിട്ടുണ്ട്.

18W ഫാസ്റ്റ് ചാർജിംഗും 9W റിവേഴ്സ് ചാർജിംഗ് സപ്പോർട്ടുമുള്ള 5,000 എംഎഎച്ച് ബാറ്ററി ഈ സ്മാർട്ഫോണിലുണ്ട്. 181 ഗ്രാം ഭാരമുള്ള റെഡ്മി 10ൽ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഷവോമി ഉൾപ്പെടുത്തിയിരിക്കുന്നത്. വരാനിരിക്കുന്ന റെഡ്മി 9 പിൻഗാമിയെ റെഡ്മി ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്. റെഡ്മി 10 ൻറെ പൂർണരൂപം വെളിപ്പെടുത്തുകയും ചെയ്തു. വരാനിരിക്കുന്ന ബജറ്റ് റെഡ്മി ഫോൺ മുൻവശത്ത് ഒരു ഡോട്ട് ഡ്രോപ്പ് നോച്ചും പിന്നിൽ ഒരു ക്വാഡ് റിയർ ക്യാമറ സംവിധാനവുമുള്ള ഒരു റെഡ്മി നോട്ട് 10 ആണ്. ക്യാമറ മൊഡ്യൂളിൻറെ രൂപകൽപ്പന ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 10 സീരീസിന് സമാനമാണെന്ന് തോന്നുന്നു. മൊത്തത്തിൽ, റെഡ്മി 10 മുൻഗാമിയായ റെഡ്മി 9 നെ അപേക്ഷിച്ച് ഒരു വലിയ അപ്ഗ്രേഡ് തന്നെയാണ്.

റെഡ്മി 9 സീരിസിൽ ബേസിക് റെഡ്മി 9, റെഡ്മി 9 പ്രൈം, റെഡ്മി 9 പവർ, റെഡ്മി 9എ, റെഡ്മി 9ഐ എന്നിങ്ങനെ അഞ്ച് സ്മാർട്ട്ഫോണുകളാണ് ഷവോമി ഇന്ത്യയിൽ വിൽക്കുന്നത്. റെഡ്മി 10 സീരിസിലും നിരവധി സ്മാർട്ട്ഫോണുകളുണ്ടാകുമെങ്കിലും നിലവിൽ ബേസിക് റെഡ്മി 10 സ്മാർട്ഫോണിൻറെ വിവരങ്ങൾ മാത്രമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റെഡ്മി 10 ആദ്യം യൂറോപ്യൻ വിപണിയിൽ എത്തുമെന്ന് സൂചനയുണ്ട്, പിന്നീട് ഇന്ത്യയിലും എത്തിയേക്കാം. റെഡ്മി 10 ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കുമെന്ന് റെഡ്മി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ, കൂടുതലായി എന്തെങ്കിലും അനുമാനിക്കുന്നതിനുമുമ്പ് ബ്രാൻഡ് വരവ് വിശദാംശങ്ങൾ സ്ഥിരീകരിക്കുന്നതുവരെ കാത്തിരിക്കണം.


Click it and Unblock the Notifications








