ഒരു രൂപയ്ക്ക് ഷവോമി സ്മാര്‍ട്ടഫോണ്‍ നേടാം: വേഗമാകട്ടേ!

Written By:

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഷവോമി ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കാന്‍ ഒരുങ്ങുകയാണ്. ദീപാവലി ഫ്‌ളാഷ് സെയിലിലാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ഇതു കൂടാതെ മറ്റു ഷവോമി ഉത്പന്നങ്ങളും വന്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം നല്‍കുകയാണ് ഷവോമി.

100Mbps സൂപ്പര്‍ഫാസ്റ്റ് സ്പീഡ്, 3 മാസം ഫ്രീ: എയര്‍ടെല്‍ പുതിയ ഓഫര്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ ദിവസങ്ങള്‍

ഒക്ടോബര്‍ 17 മുതല്‍ 19 വരെയുളള ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കാണ് ഷവോമിയുടെ ഫ്‌ളാഷ് സെയില്‍ ആരംഭിക്കുന്നത്. ഓരോ ദിവസവും 30 സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി ഫ്‌ളാഷ് സെയിലിലൂടെ വില്പനയ്ക്കു വയ്ക്കുന്നത്.

ഫ്‌ളാഷ് സെയിലില്‍ വയ്ക്കുന്ന ഷവോമി ഫോണുകള്‍

ഒക്ടോബര്‍ 17ന് റെഡ്മി 3എസ് പ്രൈമും, ഒക്ടോബര്‍ 18ന് റെഡ്മി നോട്ട് 3യും, ഒക്ടോബര്‍ 19ന് റെഡ്മി 4 എന്നിങ്ങനെയാണ് ഫ്‌ളാഷ് സെയിലില്‍ വയ്ക്കുന്നത്.

മറ്റു അവസരങ്ങള്‍

ഇതു കൂടാതെ ഫ്‌ളാഷ് സെയിലില്‍ മീ ബ്ലൂട്ടൂത്ത് സ്പീക്കര്‍, 20000 എംഎഎച്ച് മീ പവര്‍ബാങ്ക്, മീ ബാന്‍ഡ് 2 എന്നിവയും ഒരു രൂപയ്ക്ക് സ്വന്തമാക്കാന്‍ ഷവോമി അവസരം നലകുന്നുണ്ട്.

സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

ഓഫറിനായി രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഷവോമിയുടെ ഫ്‌ളാഷ് സെയിലിനെ കുറിച്ച് ഉപഭോക്താക്കള്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുളള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ വാര്‍ത്ത പങ്കു വയ്ക്കണം. എന്നാല്‍ മാത്രമേ ഈ ഓഫര്‍ നേടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കൂ.

സ്‌റ്റെപ്പ് 2

ഫ്‌ളാഷ് സെയില്‍ ഫലങ്ങള്‍ എല്ലാ ദിവസവും മീ കമ്മ്യൂണിക്കേറ്റില്‍ ഷവോമി നല്‍കുന്നതാണ്.

സ്‌റ്റെപ്പ് 3

ഒരു രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണിനെ കാര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നവര്‍ രണ്ട് മണിക്കൂറിനകം ഒരു രൂപ അടച്ചിരിക്കണം. ഇല്ലെങ്കില്‍ ഓഡര്‍ സ്വമേധയാ റദ്ദാക്കപ്പെടും.

സ്റ്റെപ്പ് 4

100, 200, 500 എന്നീ രൂപുയുടെ കൂപ്പണുകള്‍ ഷവോമിയുടെ വെബ്‌സൈറ്റില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പണമടച്ച് നേടാം.

സ്‌റ്റെപ്പ് 5

തുടര്‍ന്ന് ഫ്‌ളാഷ് സെയിലിന്റെ ദിനം സ്മാര്‍ട്ട്‌ഫോണ്‍ ആക്‌സസറീസിനു മേല്‍ ഉപഭോക്താക്കള്‍ക്ക് കൂപ്പണുകള്‍ ചെലവഴിച്ച് ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. ഒക്ടോബര്‍ 16 വരെ മാത്രമേ കൂപ്പണുകള്‍ ഷവോമിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi's Diwali with Mi sale starts Monday and lasts till Wednesday. The company had promised Re. 1 flash deals, price drops, coupon give-aways, and many other offers during the three-day sale period.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള്<200d> നേടൂ. - Malayalam Gizbot