ഷവോമി ഇന്ത്യയില്‍ 10 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു...!

Written By:

ഷവോമി ഇന്ത്യയില്‍ 1 മില്ല്യണ്‍ അഥവാ 10 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റതായി പ്രഖ്യാപിച്ചു. 5 മാസങ്ങള്‍ക്കുളളിലാണ് ഷവോമി ഈ നേട്ടം കൈവരിച്ചത്.

കമ്പനി ജൂലായിലാണ് ഇന്ത്യയില്‍ തങ്ങളുടെ വില്‍പ്പന ആരംഭിച്ചത്, അവര്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ എംഐ 3 ഫഌപ്കാര്‍ട്ടിന്റെ സഹായത്തോടെയാണ് വില്‍ക്കാന്‍ ആരംഭിച്ചത്. അതിനുശേഷം റെഡ്മി 1 എസ്, റെഡ്മി നോട്ട് എന്നിവയാണ് ചൈനീസ് കമ്പനി അവതരിപ്പിച്ചത്. എന്നാല്‍ ഷവോമി റെഡ്മി 1 എസ്, റെഡ്മി നോട്ട് എന്നിവയുടെ ഇറക്കുമതിയില്‍ ഉണ്ടായ നിരോധനം കമ്പനിയുടെ വില്‍പ്പനയെ ചെറുതായി ബാധിച്ചിട്ടുണ്ട്.

ഷവോമി ഇന്ത്യയില്‍ 10 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റു...!

ഡല്‍ഹി ഹൈക്കോടതി ജനുവരി 8-ആം തീയതിയാണ് രണ്ട് ഹാന്‍ഡ്‌സെറ്റുകളും ഹാന്‍ഡ്‌സെറ്റ് ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, റെഡ്മി നോട്ടിന്റെ 4ജി പതിപ്പ് അടുത്ത ആഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും.

ഷവോമി 2014-ന്റെ മൂന്നാം പാദത്തില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു, ഈ സമയത്തിനുളളില്‍ 17.3 മില്ല്യണ്‍ ഹാന്‍ഡ്‌സെറ്റുകളാണ് ആകെ വിറ്റഴിച്ചിരിക്കുന്നത്.

English summary
Xiaomi India Head Manu Kumar Jain on Thursday announced that the Chinese smartphone brand had crossed a major milestone in India this month it has managed to sell 1 million smartphones in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot