സിയോമി ഇന്ത്യയില്‍ വിറ്റത് 10,000 Mi3 സ്മാര്‍ട്‌ഫോണുകള്‍

Posted By:

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സിയോമി അവരുടെ Mi 3 ഹാന്‍ഡ്‌സെറ്റ് കഴിഞ്ഞയാഴ്ചയാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഫ് ളിപ്കര്‍ട്ട് ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റിലൂടെ മാത്രം ലഭിക്കുന്ന ഫോണ്‍ ആദ്യ ദിവസം 40 മിനിറ്റുകൊണ്ട് വിറ്റ്തീര്‍ന്നിരുന്നു.

സിയോമി ഇന്ത്യയില്‍ വിറ്റത് 10,000 Mi3 സ്മാര്‍ട്‌ഫോണുകള്‍

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട് പ്രകാരം 10,000 ഹാന്‍ഡ്‌സെറ്റുകളാണ് കമ്പനി വിറ്റത്. 100,000 പേര്‍ ഫോണിനായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റിപ്പോര്‍ട് സത്യമാണെങ്കില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ 10 ശതമാനം ഫോണ്‍ മാത്രമാണ് കമ്പനി വില്‍പനയ്ക്കായി എത്തിച്ചത്.

ജൂലൈ 29-ന് വീണ്ടും സ്‌റ്റോക് എത്തുക എന്നാണ് ഫ് ളിപ്കാര്‍ട്ടും സിയോമിയും അറിയിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്തവരില്‍ ബാക്കിയുള്ള 90,000 പേര്‍ക്ക് അന്ന് ഫോണ്‍ ലഭ്യമാക്കുമെന്നാണ് അറിയുന്നത്.

സിയോമി Mi3 യുടെ പ്രത്യേകതകള്‍

5 ഇഞ്ച് ഫുള്‍ HD IPS ഡിസ്‌പ്ലെ, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍, 2.3 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്., 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC, 3050 mAh ബാറ്ററി.

English summary
Xiaomi Sold Around 10,000 Mi 3 Units in India, Report says that Xiaomi Sold out 10,000 Units of Mi3 Smartphones in India, 10,000 Xiaomi Mi3 Smartphones sold out in 40 Minutes, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot