Home
Mobile

വീണതല്ല, സാംഷ്ടാംഗം പ്രണമിച്ചതാ! മൂക്കും കുത്തി ആപ്പിൾ മൂന്നാമത്, രണ്ടാം സ്ഥാനം നേടി ഷവോമി

ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ വമ്പന്മാരുടെ പോരാട്ടത്തിൽ സാക്ഷാൽ ആപ്പിളിനെ വീഴ്ത്തി ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി രണ്ടാമത്. 2021 ഓഗസ്റ്റ് മുതൽ 2024 ഓഗസ്റ്റ് വരെയുള്ള കൗണ്ടർ പോയിന്റ് റിസർച്ച് ഡാറ്റ പ്രകാരം, 2024 ഓഗസ്റ്റിൽ ആപ്പിളിനെ മറികടന്ന് ഷവോമി ആഗോള സ്മാർട്ട്ഫോൺ ബ്രാൻഡുകളുടെ വളർച്ചയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സാംസങ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. ആപ്പിളും സാംസങ്ങും തമ്മിലാണ് എപ്പോഴും മത്സരം നടന്നിരുന്നത് എങ്കിലും തന്ത്രപ്രധാനമായ ചില നീക്കങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിച്ച ഷവോമി പതിയെ പതിയെ വളരുകയും ആപ്പിളിനെ മറികടക്കുന്ന നിലയിലേക്ക് എത്തുകയുമായിരുന്നു.

ഷവോമി മുന്നിലെത്തിയതിനും ആപ്പിൾ ഒരു പടി താഴേക്ക് ഇറങ്ങിയതിനും വ്യത്യസ്തങ്ങളായ ഒരുപിടി കാരണങ്ങളുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം ഷവോമി സ്വീകരിച്ച മാർക്കറ്റിങ് തന്ത്രമാണ് എന്നതിൽ തർക്കമില്ല. കാരണം 2022, 2023 വർഷങ്ങളിൽ വിവിധ കാരണങ്ങളാൽ ഷവോമിയുടെ വിൽപ്പനയിൽ തിരിച്ചടി നേരിട്ടു. എന്നാൽ പിന്നീട് പ്രോഡ്ക്ട്, സെയിൽ, മാർക്കറ്റിങ് തന്ത്രങ്ങൾ എന്നിവയിൽ ഷ​വോമി മാറ്റം വരുത്തി.

വീണതല്ല, സാംഷ്ടാംഗം പ്രണമിച്ചതാ! മൂക്കും കുത്തി ആപ്പിൾ മൂന്നാമത്

അ‌തിന് ശേഷം ക്രമാനുഗതമായ വളർച്ച ഷവോമി കാഴ്ച വയ്ക്കുന്നുണ്ട്. ഒരു സെഗ്മെന്റിൽ നിരവധി സ്മാർട്ട്ഫോണുകൾ തുടർച്ചായി പുറത്തിറക്കുന്നതിന് പകരം, ഒരു പ്രൈസ് ബാൻഡിന് ഒരു ഹീറോ മോഡൽ എന്ന തന്ത്രം ഷവോമി പുറത്തെടുത്തു. അ‌ത് കൂടാതെ നിലവിലുള്ള വിപണികളിലെ ശക്തി ഉറപ്പിക്കുന്നതിനൊപ്പം കൂടുതൽ പുതിയ വിപണികളിലേക്ക് കടന്നുകയറാനും ഷവോമി ശ്രദ്ധിച്ചു.

ബജറ്റ്, മിഡ്റേഞ്ച്, പ്രീമിയം സെഗ്മെന്റുകളിൽ ശക്തമായ സ്മാർട്ട്ഫോണുകൾ ഷവോമി പുറത്തിറക്കി. അ‌ൾട്ര മോഡലുകളും, വിപണിയിലെ മാറ്റം തിരിച്ചറിഞ്ഞ് ഫോൾഡബിൾ ഫോണുകളിലും ഷവോമി ശ്രദ്ധചെലുത്തി. അ‌തോടെ പ്രമുഖ വിപണികളിലെല്ലാം ഷവോമിയുടെ സാന്നിധ്യം അ‌നുഭവപ്പെടാൻ തുടങ്ങി. ഏറെ സ്വാധീനമുള്ള ഇന്ത്യക്ക് പുറമേ, ലാറ്റിൻ അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ ഷവോമി പിടിമുറുക്കിയിട്ടുണ്ട്.

വീണതല്ല, സാംഷ്ടാംഗം പ്രണമിച്ചതാ! മൂക്കും കുത്തി ആപ്പിൾ മൂന്നാമത്

ഈ വിപണികളിലും സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞത് ആപ്പിളിനെ മറികടക്കുന്നതിൽ ഷവോമിയെ വലിയ അ‌ളവിൽ സഹായിച്ചിട്ടുണ്ട്. കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള ഫോണുകൾ അ‌വതരിപ്പിക്കുന്നു എന്നതാണ് ഷവോമിയുടെ വിൽപ്പന ഉയർത്തിയ മറ്റൊരു ഘടകം. ആക്രമണാത്മകമായ വളർച്ച നേടാൻ ഇത്തരം മികച്ച സ്മാർട്ട്ഫോണുകൾ ഷവോമിക്ക് കരുത്താകുന്നു. ആകർഷകമായ വിലയിൽ 5ജി ലേബലോടെ എത്തിയ റെഡ്മി 13, നോട്ട് 13 സീരീസ് സ്മാർട്ട്ഫോണുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.

2024 ഓഗസ്റ്റിലെ മികച്ച രണ്ടാമത്തെ സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന നേട്ടം ​കൈവരിക്കാൻ ഈ ഘടകങ്ങൾക്ക് പുറമേ ആപ്പിളിന്റെ ചില വീഴ്ചകളും ഷവോമിക്ക് സഹായകമായിട്ടുണ്ട്. കാലാനുസൃതമായ മാറ്റത്തിനൊത്ത് ഫോൾഡബിൾ ഫോണുകൾ പുറത്തിറക്കാൻ ആപ്പിളിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. എന്നാൽ അ‌തുമാത്രമല്ല, ആപ്പിളിന് ഏറ്റവും ശക്തി കുറയുന്ന മാസമാണ് ഓഗസ്റ്റ് എന്നതും ഏറെ ശ്രദ്ധേയമാണ്.

അ‌തായത് ഓഗസ്റ്റിൽ ഐഫോണുകളുടെ വിൽപ്പന കുറയുക പതിവാണ്. കാരണം സെപ്റ്റംബറിലാണ് പുതിയ ഐഫോൺ സീരീസുകൾ സാധാരണയായി ലോഞ്ച് ചെയ്യുക. ഈ സാഹചര്യത്തിൽ പുതിയ മോഡലുകൾ എത്തുന്നത് കണക്കിലെടുത്ത് ആളുകൾ അ‌വയ്ക്കായി കാത്തിരിക്കുന്നതിനാൽ ഓഗസ്റ്റിൽ വിൽപ്പന കുറയുന്നു. സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഐഫോൺ 16 സീരീസുകളുടെ വിൽപ്പനയിലൂടെ ആപ്പിൾ ഷവോമിയെ മറികടന്ന് വീണ്ടും രണ്ടാം സ്ഥാനത്തേക്ക് എത്തിയേക്കും.

വീണതല്ല, സാംഷ്ടാംഗം പ്രണമിച്ചതാ! മൂക്കും കുത്തി ആപ്പിൾ മൂന്നാമത്

പുതിയ ഐഫോൺ 16 സീരീസ് കച്ചവടം പച്ചപിടിച്ചാൽ ഒരു പക്ഷേ ഒന്നാം സ്ഥാനത്തുള്ള സാംസങ്ങിനെയും മറികടക്കാൻ ആപ്പിളിന് ശേഷിയുണ്ട്. ആപ്പിൾ തിരിച്ചുവന്നാലും ഇല്ലെങ്കിലും ഓഗസ്റ്റിലെ ഈ അ‌ട്ടിമറി ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. സാംസങ്ങിനും ആപ്പിളിനും ഭീഷണിയാകുന്ന വിധത്തിൽ, ആഗോള സ്മാർട്ട്ഫോൺ വിപണിയിലെ ഒരു സുപ്രധാന ശക്തിയായി ഷവോമി വളർന്നിരിക്കുന്നു എന്നതാണ് അ‌ത്.

More from GizBot

Best Mobiles in India

English summary
According to a report by Counterpoint Research, leading Chinese smartphone brand Xiaomi will overtake Apple to become the world's second largest smartphone brand in August 2024. Apart from India, Xiaomi has gained influence in Latin America, Southeast Asia, Middle East and Africa. Xiaomi's 5G smartphones, which come in the market at a low price, are gaining huge popularity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X