Home
Mobile

പുതിയ 'നോട്ട്' മാത്രമല്ല, ഷവോമിയുടെ ​ഹൈപ്പർ ഒഎസും ഇന്ത്യയിലേക്ക്; ഇനി കളി മാറും! ആദ്യം ലഭ്യമാകുന്നവ ഇതാ

ഷവോമിയുടെ റെഡ്മി നോട്ട് 13 സീരീസ് ഇന്ത്യയിൽ ലോഞ്ചിന് ഒരുങ്ങുകയാണ്. ജനുവരി നാലിനാണ് റെഡ്മി നോട്ട് 13 സീരീസിന്റെ ഇന്ത്യയിലെ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ലോഞ്ച് അ‌ടുത്തുകൊണ്ടിരിക്കെ ഇന്ത്യയിലെ ഷവോമി ഉപയോക്താക്കളെ ലക്ഷ്യമിട്ട് മറ്റൊരു സുപ്രധാന പ്രഖ്യാപനം കൂടി ഷവോമി ഇപ്പോൾ നടത്തിയിരിക്കുന്നു.

ഷവോമി സ്മാർട്ട്ഫോണുകളുടെ പ്രവർത്തനങ്ങളുടെ ജീവനാഡിയായ എംഐയുഐ മാറ്റി പകരം ഏറ്റവും പുതിയ ​ഹൈപ്പർ ഒഎസ് ( Xiaomi HyperOS) ഇന്ത്യയിലെ വിവിധ ഡി​വൈസുകളിൽ ലഭ്യമാക്കുന്നതിന്റെ തുടക്കവും ജനുവരിയിൽ ഉണ്ടാകുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യം ​ഹൈപ്പർ ഒഎസ് ലഭ്യമാകുന്ന ഡി​വൈസുകൾ ഏതൊക്കെയെന്നും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്.

പുതിയ 'നോട്ട്' മാത്രമല്ല, ഷവോമിയുടെ ​ഹൈപ്പർ ഒഎസും ഇന്ത്യയിലേക്ക്

"#XiaomiHyperOS ഉടൻ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കും. 2024 ജനുവരിയിൽ റോൾഔട്ട് ആരംഭിക്കും, മുൻനിരയിലുള്ള #Xiaomi13Pro, #XiaomiPad6 എന്നിവ അത് സ്വീകരിക്കുന്ന ആദ്യ ഉപകരണങ്ങളാണ്, ഇത് പുതിയതും മെച്ചപ്പെട്ടതുമായ ഉപയോക്തൃ അനുഭവം വാഗ്ദാനം ചെയ്യുന്നു'' എന്ന് ഔദ്യോഗിക ട്വിറ്റർ അ‌ക്കൗണ്ടിലൂടെ ഷവോമി സ്ഥിരീകരിക്കുകയായിരുന്നു.

ഷവോമി 14 സീരീസിനൊപ്പം 2023 ഒക്ടോബർ 23 ന് ആണ് ഷവോമി പുതിയ ​ഹൈപ്പർഒഎസ് അ‌വതരിപ്പിച്ചത്. സ്മാർട്ട്ഫോണുകൾ, കാറുകൾ, ഗാർഹിക ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഷവോമിയുടെ വിവിധ ഡി​വൈസുകളെ ശക്തിപ്പെടുത്തുന്ന "മനുഷ്യ കേന്ദ്രീകൃത" ഓപ്പറേറ്റിംഗ് സിസ്റ്റം എന്നാണ് പുതിയ ​ഹൈപ്പർ ഒഎസ് വിശേഷിപ്പിക്കപ്പെടുന്നത്.

പുതിയ 'നോട്ട്' മാത്രമല്ല, ഷവോമിയുടെ ​ഹൈപ്പർ ഒഎസും ഇന്ത്യയിലേക്ക്

13 വർഷത്തെ എംഐയുഐ ബന്ധം ഉപേക്ഷിച്ചാണ് ഷവോമി ഡി​വൈസുകൾ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് മാറുന്നത്. ഹൈപ്പർ ഒഎസ് ഉപയോക്താക്കൾക്ക് ലോ ലെവൽ റീഫാക്‌ടറിംഗ്, ക്രോസ് എൻഡ് ഇന്റലിജന്റ് കണക്റ്റിവിറ്റി, പ്രോആക്റ്റീവ് ഇന്റലിജൻസ്, എൻഡ് ടു എൻഡ് സെക്യൂരിറ്റി എന്നിവ ഉൾപ്പെടെ ഒട്ടനവധി പുതിയ ഫീച്ചറുകൾ പുതിയ ഇന്റർഫേസ് വാഗ്ദാനം ചെയ്യും.

എന്താണ് ​ഷവോമിയുടെ ഹൈപ്പർ ഒഎസ്: ആൻഡ്രോയിഡ് ഓപ്പൺ സോഴ്സ് പ്രോജക്റ്റ് (AOSP) അടിസ്ഥാനമാക്കി നിർമ്മിച്ചതും ആൻഡ്രോയിഡ് 14 സംയോജിപ്പിച്ച്, ഷവോമി ഡി​വൈസുകളുടെ മുഴുവൻ സാധ്യതകളും അൺലോക്ക് ചെയ്യുന്നതിനാണ് HyperOS രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ സ്‌മാർട്ട്‌ഫോണിനും ഷവോമി സ്‌മാർട്ട് ഉപകരണങ്ങൾക്കുമായി സമർപ്പിത ഒപ്‌റ്റിമൈസേഷനുകൾ ഇതിലുണ്ട്.

സ്‌മാർട്ട്‌ഫോണിന്റെ പിൻ ക്യാമറയെ ലാപ്‌ടോപ്പ് വെബ്‌ക്യാം ആയി ഉപയോഗിക്കാനും മറ്റും പുതിയ ഒഎസ് ഉപയോക്താക്കളെ അനുവദിക്കുന്നു. നവീകരിച്ച ഷവോമിയുടെ പുതിയ യൂസർ ഇന്റർഫേസ് ഐഒഎസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ലോക്ക് സ്‌ക്രീൻ, ഇഷ്ടാനുസൃതമാക്കാവുന്ന വിജറ്റുകൾ, ഡൈനാമിക്-ഐലൻഡ് പോലുള്ള നോട്ടിഫിക്കേഷൻ സിസ്റ്റം, മെച്ചപ്പെടുത്തിയ ക്വിക്ക് സെറ്റിങ്സ് മെനു എന്നിവയൊക്കെ പുതിയ ഒഎസ് അവതരിപ്പിക്കുന്നു.

പുതിയ 'നോട്ട്' മാത്രമല്ല, ഷവോമിയുടെ ​ഹൈപ്പർ ഒഎസും ഇന്ത്യയിലേക്ക്

ടെക്‌സ്‌റ്റ് ജനറേഷൻ, ഡൂഡിൽ ടു ഇമേജ് കൺവേർഷൻ, നാച്ചുറൽ ലാംഗ്വേജ് ഇമേജ് സെർച്ച്, ഇമേജുകളിൽ നിന്ന് ടെക്‌സ്‌റ്റ് എക്‌സ്‌ട്രാക്‌ഷൻ എന്നിങ്ങനെയുള്ള നിരവധി AI അധിഷ്ഠിത സവിശേഷതകളും ​ഹൈപ്പർ ഒഎസ് അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ ഷവോമി സ്മാർട്ട്ഫോൺ ഉപയോഗം അ‌ടിമുടി പുതുമയുള്ളതായി മാറും.

ഷവോമി ഫോണുകൾ ​ഹൈപ്പർ ഒഎസിലേക്ക് മാറുന്നതിനെ ചരിത്രമാറ്റം എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ആൻഡ്രോയിഡിന്റെയും കമ്പനി സ്വയം വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഏറ്റവും മികച്ച സംയോജനമായിരിക്കും ​ഹൈപ്പർഒഎസ് എന്ന് ഷവോമി പറയുന്നു. ആദ്യ ഘട്ടത്തിൽ 9 ഷവോമി ഡി​വൈസുകൾക്കാണ് പുതിയ ഒഎസ് ലഭിക്കുക. ​

ഷവോമി 13 അ‌ൾട്ര, ഷവോമി 13 പ്രോ, ഷവോമി 13, ഷവോമി 13T, ഷവോമി 13T പ്രോ, റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 എസ്, ഷവോമി പാഡ് 6 പോക്കോ എഫ്5 എന്നിവയാണ് ആദ്യ ഘട്ടത്തിൽ പുതിയ ​ഹൈപ്പർഒഎസ് ലഭിക്കുന്ന ഷവോമിയുടെ പുതിയ ഡി​വൈസുകൾ.

ഷവോമി 12, 12 പ്രോ, 12S, 12S പ്രോ, 12S അ‌ൾട്ര, 12 പ്രോ ​​ഡൈമൻസിറ്റി വേരിയന്റ്, ഷവോമി പാഡ് 5 പ്രോ 12.4, റെഡ്മി കെ50 അൾട്ര, റെഡ്മി കെ50 ഗെയിമിംഗ് എഡിഷൻ, റെഡ്മി കെ50 പ്രോ, റെഡ്മി കെ50 എന്നിവയിലും ഹൈപ്പർഒഎസ് എത്തുമെങ്കിലും പഴയ ഷവോമി, റെഡ്മി, പോക്കോ ഫോണുകളിലേക്കെത്താൻ സമയമെടുക്കും.

More from GizBot

Best Mobiles in India

English summary
Xiaomi has officially announced the rollout of HyperOS in India. XiaomiHyperOS will debut in India soon. The rollout will begin in January 2024, with the flagship Xiaomi13Pro and XiaomiPad6 being the first devices to receive it, offering a new and improved user experience," Xiaomi confirmed through its official Twitter account.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X