ലെതര്‍ ഫിനിഷോടെ സോളൊയുടെ A500s ലൈറ്റ് സ്മാര്‍ട്‌ഫോണ്‍; വില 5499 രൂപ

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സോളൊ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സോളൊ A500s ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ഫോണിന് 5,499 രൂപയാണ് വില. ലെതര്‍ ഫിനിഷിംഗോടു കൂടിയ ഫോണാണ് എന്നതാണ് A500s-ന്റെ പ്രധാന സവിശേഷത.

നേരത്തെ ലോഞ്ച് ചെയ്ത A510s-ന്റെ പിന്‍ഗാമിയാണ് പുതിയ ഫോണ്‍. എങ്കിലും 3 ജി സപ്പോര്‍ട് മാറ്റി നിര്‍ത്തിയാല്‍ ഫോണിന്റെ ഫീച്ചറുകള്‍ അത്ര ആകര്‍ഷണീയമല്ല. എന്‍ട്രി ലെവല്‍ 3 ജി സ്മാര്‍ട്‌ഫോണ്‍ എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം.

ലെതര്‍ ഫിനിഷോടെ സോളൊയുടെ A500s	ലൈറ്റ് സ്മാര്‍ട്‌ഫോണ്‍; വില 5499 രൂപ

സോളൊ A500s-ന്റെ പ്രത്യേകതകള്‍ നോക്കാം

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ മീഡിയടെക് പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്, 3 എം.പി. പ്രൈമറി ക്യാമറം, 0.3 എം.പി ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണില്‍ 3 ജിക്കു പുറമെ ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്.

4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം. 1400 mAh ആണ് ബാറ്ററി പവര്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot