ഫേസ് അണ്‍ലോക്ക് ഫീച്ചറോടു കൂടിയ സോളോ യെറ 4X വിപണിയില്‍; വെറും 4,444 രൂപയ്ക്ക്

|

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ലാവയുട സബ് ബ്രാന്‍ഡായ സോളോ ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടുമെത്തുകയാണ്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന സോളോ അത്യാധുനിക സാങ്കേതികവിദ്യകളടങ്ങിയ സ്മാര്‍ട്ട്‌ഫോണ്‍ വിലക്കുറവില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. സോളോ യെറ 4X എന്നതാണ് പുതിയ മോഡലിന്റെ പേര്. ഷോപ്പിംഗ് പോര്‍ട്ടലായ ആമസോണില്‍ ഈ മോഡലിന്റെ സവിശേഷതതകളടക്കം ഇതിനോടകം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.

 
ഫേസ് അണ്‍ലോക്ക് ഫീച്ചറോടു കൂടിയ സോളോ യെറ 4X വിപണിയില്‍; വെറും 4,444 രൂ

വിലക്കുറവ് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 4,444 രൂപയാണ് സോളോ യെറ 4Xന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 9 മുതല്‍ വില്‍പ്പന ആരംഭിക്കും. ഓണ്‍ലൈനിലൂടെ മാത്രമാണ് ആദ്യ ഘട്ടത്തില്‍ വില്‍പ്പന. ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഈ മോഡലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത്ര വിലക്കുറവുള്ള ഫോണില്‍ ഈ സംവിധാനം ഉള്‍ക്കൊള്ളിക്കുന്നത് ഇതാദ്യമാണ്.

30 ദിവസത്തെ മണി ബാക്ക് ഓഫറോടു കൂടിയാണ് സോളോയുടെ വരവ്. സോളോയുടെ ഫേസ് അണ്‍ലോക്കിംഗ് ഫീച്ചറോടു കൂടിയ ഏക ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ കൂടിയാണ് യെറ 4X. വലിയ പ്രതീക്ഷയോടു കൂടിയാണ് സോളോ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചു വരുന്നത്. ഈ മോഡല്‍ വിജയമായാല്‍ വരും ദിവസങ്ങളില്‍ പുത്തന്‍ മോഡലുകളെ പ്രതീക്ഷിക്കാം.

സോളോ യെറ 4X സവിശേഷതകള്‍

5.45 ഇഞ്ച് എച്ച്.ഡി ഡിസ്‌പ്ലേയോടു കൂടിയാണ് യെറ 4X ന്റെ വരവ്. 18:9 ആണ് ആസ്‌പെക്ട് റേഷ്യോ. 5.2ഡി കര്‍വ്ഡ് ഗൊറില്ല ഗ്ലാസ് സുരക്ഷ ഡിസ്‌പ്ലേയ്ക്കുണ്ട്. സ്റ്റോറേജ് കപ്പാസിറ്റി, പ്രോസസ്സര്‍, റാം ഉള്‍പ്പടെയുള്ള ഹാര്‍ഡ്-വെയര്‍ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. 8 മെഗാപിക്‌സലിന്റേതാണ് പിന്‍ ക്യാമറ. എല്‍.ഇ.ഡി ഫ്‌ളാഷ് ഒപ്പമുണ്ട്.

മുന്‍ ക്യാമറ 5 മെഗാപിക്‌സലിന്റേതാണ്. മുന്‍ ഭാഗത്തും എല്‍.ഇ.ഡി ഫ്‌ളാഷുണ്ടെന്നത് പ്രത്യേകതയാണ്. ബയോമെട്രിക് സുരക്ഷയ്ക്കായി ഫേസ് അണ്‍ലോക്കിംഗ് ഫീച്ചര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അതും ഇത്രയും വിലക്കുറവില്‍. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഫോണിലില്ല. ആന്‍ഡ്രോയിഡ് 8.1 ഓറിയോ അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

4ജി വോള്‍ട്ട് സാങ്കേതികവിദ്യ ഫോണിലുണ്ട്. 3,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. വരും ദിവസങ്ങളില്‍ ഫോണിന്റെ കൂടുതല്‍ സാങ്കേതിക വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്. 2017 ഒക്ടോബറില്‍ യെറ 3X, യെറ 3V, യെറ 3 എന്നീ മോഡലുകളെ കമ്പന വിപണിയിലെത്തിച്ചിരുന്നു. ഓണ്‍ ടൈം സ്‌ക്രീന്‍ റീപ്ലെയിസ്‌മെന്റ് ഓഫറോടു കൂടിയാണ് ഈ മോഡലുകളന്ന് പുറത്തിറങ്ങിയത്. ക്വാഡ്‌കോര്‍ മീഡിയാടെക്ക് പ്രോസസ്സറാണ് ഈ ഫോണുകളില്‍ ഉപയോഗിച്ചിരുന്നത്.

ഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒഒന്നിലധികം തവണ ഉപയോഗിക്കാന്‍ കഴിയുന്ന വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് റോക്കറ്റ് വികസിപ്പിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ

Best Mobiles in India

Read more about:
English summary
Xolo Era 4X with Face Unlock launched for Rs. 4,444: Specifications and features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X