5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായി സോളോയുടെ ഒപസ് 3 എത്തി....!

സോളോ അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ ഒപസ് 3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8,499 രൂപയാണ് വില. എല്ലാ പ്രമുഖ ആംഗീകൃത റീട്ടെയില്‍ കൗണ്ടറുകളിലും, ട്രേഡ് ഔട്ട്‌ലെറ്റുകളിലും ഫോണ്‍ ലഭ്യമാണ്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായി സോളോയുടെ ഒപസ് 3 എത്തി....!

ഒപസ് 3-ല്‍ 5 എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഉളളത്, ഇത് പൂര്‍ണ്ണ എച്ച്ഡി വീഡിയോ പ്ലേ ചെയ്യാന്‍ പ്രാപ്തമാണ്. 1.3 ഗിഗാഹെര്‍ട്ട്‌സ് ക്വാഡ് കോര്‍ പ്രൊസസ്സറും 1 ജിബി റാമ്മും കൊണ്ടാണ് ശാക്തീകരിച്ചിരിക്കുന്നത്.

കുറഞ്ഞ പ്രകാശത്തില്‍ പോലും ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന സോണി എക്‌സ്‌മോര്‍ ആര്‍-ഉം ഡുവല്‍ ഫഌഷും കൊണ്ട് 8 എംപി-യുടെ പ്രധാന ക്യാമറ സമ്പന്നമാണ്.

5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയുമായി സോളോയുടെ ഒപസ് 3 എത്തി....!

88 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ്, ഫ്ളാഷ്, ബിഎസ്‌ഐ സെന്‍സര്‍ എന്നിവയാണ് 5 എംപി-യുളള ഫ്രണ്ട് ക്യാമറയുടെ സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒഎസ്സിലാണ് ഒപസ് 3 പ്രവര്‍ത്തിക്കുന്നത്. 8 ജിബി ഇന്റേണല്‍ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

2500 എംഎഎച്ച് ബാറ്ററിയാണ് ഒപസ് 3-ന് ഊര്‍ജ്ജം പകരുന്നത്.

Read more about:
English summary
XOLO launches OPUS 3 smartphone with 5 inch HD display for Rs 8499.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot